Image

ലോംഗ് ഐലന്‍ഡില്‍ ഇന്ത്യന്‍ യുവതിയെ വാഹനമിടിപ്പിച്ചു കൊന്ന പ്രതിയെ പിടികൂടി

Published on 25 December, 2017
ലോംഗ് ഐലന്‍ഡില്‍ ഇന്ത്യന്‍ യുവതിയെ വാഹനമിടിപ്പിച്ചു കൊന്ന പ്രതിയെ പിടികൂടി
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡിലെ ഹെമ്പ്‌സ്റ്റെഡ് ടേണ്‍പൈക്കില്‍ തരണ്‍ജിത് കൗര്‍ പര്‍മാറിനെ (18) വാഹനമിടിപ്പിച്ചു കൊന്ന ശേഷം സ്ഥലം വിട്ട ഡാനിയല്‍ കൊപ്പോളൊ (31) യെ നാസാ കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

കോടതി അയാള്‍ക്ക് ഒരു മില്യന്‍ ജാമ്യം നിശ്ചയിച്ചു. പണമായി കുറഞ്ഞത് 600,000 കെട്ടി വച്ചാലെ പുറത്തിറങ്ങാനാകൂ.

നവംബര്‍ 9-നു ആയിരുന്നു സംഭവം. ലിവൈടൗണില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയായ തരണ്‍ജിത് പുത്തന്‍ ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന ചുവന്ന പിക്ക് അപ്പുമായി ഉരസി. പിക്ക് അപ്പ് വലത്തോട്ടു തിരിയാന്‍ ഒരുങ്ങുകയായിരുന്നു. നിസാര സംഭവം. ഇതേത്തുടര്‍ന്ന് ഇരുവരും സെഡില്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് അപകട കാര്യം തരണ്‍ഹിത് അമ്മയോടു ഫോണില്‍ സംസാരിച്ചു. ഇതിനിടയില്‍ പിക്കപ്പില്‍ കയറിയ പ്രതി നിഷ്‌കരുണംതരണ്‍ജിത്തിനെ ഇടിച്ചിട്ട് പിക്കപ്പില്‍ സ്ഥലം വിടുകയായിരുന്നു.

ആരാണു ഇടിച്ചതെന്നു വ്യക്തമായ വിവരം കിട്ടാതെ വന്നതിനേത്തുടര്‍ന്ന് പോലീസ് വ്യാപകമായി അന്വേഷണം നടത്തി. മറ്റൊരു കേസില്‍ പിടിയിലായ കൊപ്പോളൊ മിനിയാന്നു ജയിലില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.

സെക്കന്‍ഡ് ഡിഗ്രി മാന്‍ സ്ലോട്ടര്‍ ചാര്‍ജ് ചെയ്ത കൊപ്പോളൊക്കു 26 വര്‍ഷം ജയില്‍ ശിക്ഷ കിട്ടാം. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിലും കൂടിയ ജാമ്യത്തുകയാണു കോടതി നിശ്ചയിച്ചത്.

എന്നാല്‍ 25,000 ഡോളര്‍ ജാമ്യത്തില്‍ വിടണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടു. ന്യു യോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മൂന്നു മാസത്തെ സൈക്കിയാട്രിക്ക് ലീവിലാണു കൊപ്പോളൊ എന്നു അറ്റൊര്‍ണി പറഞ്ഞു. പ്രതിക്കു മാനസിക പ്രശ്‌നങ്ങളുണ്ട്.

പോലീസ് നടപടിയില്‍ തരണ്‍ജിത്തിന്റെ പിതാവ് രഞ്ജിത് പര്‍മാര്‍ സംത്രുപ്തി പ്രകടിപ്പിച്ചു. നാസോ പോലീസ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ രഞ്ഞിത് പര്‍മാറും ഭാര്യ കുല്വിന്ദര്‍ കൗറും പങ്കെടുത്തു.
ലോംഗ് ഐലന്‍ഡില്‍ ഇന്ത്യന്‍ യുവതിയെ വാഹനമിടിപ്പിച്ചു കൊന്ന പ്രതിയെ പിടികൂടി
ലോംഗ് ഐലന്‍ഡില്‍ ഇന്ത്യന്‍ യുവതിയെ വാഹനമിടിപ്പിച്ചു കൊന്ന പ്രതിയെ പിടികൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക