Image

പൃഥ്വിരാജ്‌ ചിത്രം `വിമാനം' ഇന്‍റര്‍നെറ്റില്‍

Published on 26 December, 2017
പൃഥ്വിരാജ്‌ ചിത്രം `വിമാനം' ഇന്‍റര്‍നെറ്റില്‍

തിരുവനന്തപുരം: പൃഥ്വിരാജ്‌ ചിത്രം `വിമാനം' ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച തീയറ്ററില്‍ എത്തിയ ചിത്രത്തിന്‍റെ വ്യാജ പതിപ്പാണ്‌ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത്‌. തമിഴ്‌ റോക്കേഴ്‌സ്‌ എന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ ചിത്രത്തിന്‍റെ വ്യാജ പതിപ്പ്‌ പുറത്തായത്‌. സംഭവത്തെക്കുറിച്ച്‌ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

നവാഗതനായ പ്രദീപ്‌ എം. നായര്‍ രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്‌ത ചിത്രം മാജിക്‌ ഫ്രയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ നിര്‍മിച്ചത്‌. വെള്ളിയാഴ്‌ച പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററില്‍ തുടരുന്‌പോഴാണ്‌ വ്യാജന്‍ ഇന്‍റര്‍നെറ്റില്‍ എത്തിയത്‌  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക