Image

വാസുദേവ് പുളിക്കലിന് ഒരു വിയോജനകുറിപ്പ്

ജോസഫ് നമ്പിമഠം Published on 14 March, 2012
വാസുദേവ് പുളിക്കലിന് ഒരു വിയോജനകുറിപ്പ്
"അമേരിക്കന്‍ മലയാള സാഹിത്യം" എന്ന പേരില്‍ ഒരു ലഘുലേഖനം സമര്‍പ്പിച്ചു കൊണ്ടാണ് സാഹിത്യചര്‍ച്ചകളിലേക്കുള്ള എന്റെ പ്രവേശനം. അന്നുവരെ ആരും അങ്ങിനെ ഒരു വിഷയത്തെപ്പറ്റി ചിന്തിക്കുകയോ എഴുതുകയോ ഉണ്ടായിട്ടില്ല. എന്ന വാസുദേവ് പുളിക്കലിന്റെ പ്രസ്താവം ശരിയല്ല.

1994 ല്‍ "അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസ പരിണാമങ്ങള്‍ " എന്ന പേരില്‍ ജോസഫ് നമ്പിമഠം എന്ന ഞാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഹൂസ്റ്റണ്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെയും ഡാളസിലെ കേരള ലിറ്റററി സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ നടത്തിയ സമ്മേളനത്തില്‍ ആണ് ഈ ലേഖനം ആദ്യം ഞാന്‍ അവതരിപ്പിച്ചത്. പിന്നീട് ഈ ലേഖനം അന്നത്തെ പ്രധാന മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. 1999 ല്‍ മള്‍ബറി പബ്‌ളിക്കേഷന്‍ പ്രസിദ്ധീകരിച്ച “കൊച്ചുകാര്യങ്ങളുടെ തമ്പുരാന്‍ എന്ന അരുന്ധതി നക്ഷത്രം” എന്ന എന്റെ ലേഖന സമാഹാരത്തിലും ഈ ലേഖനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1994 ല്‍ ഞാന്‍ എഴുതിയ ആ ലേഖനം അമേരിക്കയിലെ മലയാള സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഒരു ലഘുചരിത്രമാണ്. ഒരു പക്ഷേ ആദ്യ ചരിത്രവും അതുതന്നെ ആയിരിക്കണം. അതിനുമുമ്പ് ഈ വിഷയത്തില്‍ സമഗ്രമായ ഒരു ലേഖനം ഉണ്ടായതായി എന്റെ അറിവില്‍ ഇല്ല.

പിന്നീട് 2007 ല്‍ ജോര്‍ജ് മണ്ണിക്കരോട്ട് "അമേരിക്കയിലെ മലയാള സാഹിത്യചരിത്രം" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഈ വിഷയത്തില്‍ എഴുതപ്പെട്ട ആദ്യഗ്രന്ഥമാണ് മണ്ണിക്കരോട്ടിന്റെ പുസ്തകം.

ലാനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീ. വാസുദേവ്, ഈ മുന്‍ ചരിത്രങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതിനുവേണ്ടി ഈ ലേഖനം പുന:പ്രസിദ്ധീകരണത്തിനായി "ഈമലയാളി"ക്ക് അയച്ചുകൊടുക്കുന്നു. (പുസ്തകത്തിലെ പേജിന്റെ കോപ്പി) ഇതോടൊപ്പം ചേര്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക