Image

കലക്ഷനില്‍ ദൃശ്യത്തെ വെട്ടി, രാമലീല 80 കോടി ക്ലബില്‍

Published on 27 December, 2017
കലക്ഷനില്‍ ദൃശ്യത്തെ വെട്ടി, രാമലീല 80 കോടി ക്ലബില്‍
കലക്ഷന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യത്തെ പിന്തള്ളിയിരിക്കുകയാണ്‌ ദിലീപ്‌ചിത്രമായരാമലീല. 75 കോടിയായിരുന്നു ജിത്തു ജോസഫ്‌ ചിത്രമായ ദൃശ്യത്തിന്‌ ലഭിച്ചത്‌. എന്നാല്‍ 80 കോടി നേടി രാമലീല ദൃശ്യത്തെ പിന്തള്ളിയിരിക്കുകയാണ്‌. രാമലീല 80 കോടി നേടിയെന്ന സന്തോഷം സംവിധായകന്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്‌. പുലിമുരുകന്‌ ശേഷം 80 കോടി സ്വന്തമാക്കുന്ന ആദ്യ സിനിമയാണ്‌ രാമലീല. ചിത്രത്തെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക്‌ നന്ദി, ആനന്ദലബ്ധിക്ക്‌ ഇതില്‍പ്പരം എന്തുവേണമെന്നാണ്‌ സംവിധായകന്റെ ചോദ്യം. 

ദിലീപിനെ ഇഷ്ടപ്പെടുന്ന ആരാധകരെ സംബന്ധിച്ചും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്‌. പ്രതികൂല സാഹചര്യം നില നില്‍ക്കുന്നതിനിടയിലാണ്‌ രാമലീല തിയേറ്ററുകളിലേക്ക്‌ എത്തിയത്‌. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്‌ത ചിത്രം നിര്‍മ്മിച്ചത്‌ ടോമിച്ചന്‍ മുളകുപാടമാണ്‌. ബഹിഷ്‌ക്കരണ ഭീഷണികളും നെഗറ്റീവ്‌ പ്രതികരണങ്ങളും തുടരുന്നതിനിടയിലാണ്‌ രാമലീല റിലീസ്‌ ചെയ്‌തത്‌. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിന്റെ സ്വീകാര്യത ഈ സിനിമയ്‌ക്ക്‌ ലഭിക്കുമോയെന്ന തരത്തിലുള്ളഎല്ലാ ആശങ്കകളെയും കാറ്റില്‍ പറത്തിയാണ്‌ രാമനുണ്ണി കുതിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക