Image

ജോര്‍ജ് ഓലിക്കല്‍ പമ്പാ പ്രസിഡന്റ്; ജോണ്‍ പണിക്കര്‍ ജനറല്‍ സെക്രട്ടറി

പി ഡി ജോര്‍ജ് നടവയല്‍ Published on 27 December, 2017
ജോര്‍ജ് ഓലിക്കല്‍ പമ്പാ പ്രസിഡന്റ്; ജോണ്‍ പണിക്കര്‍ ജനറല്‍ സെക്രട്ടറി
ഫിലഡല്‍ഫിയ: ജോര്‍ജ് ഓലിക്കലിനെ വീണ്ടും പമ്പാ പ്രസിഡന്റായി തിരഞ്ഞെടുത്തു. മോഡി ജേക്കബ് (വൈസ് പ്രസിഡന്റ്), മിനി എബി (വൈസ് പ്രസിഡന്റ്), ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി), അലക്‌സ് തോമസ് (അസ്സോസിയേറ്റ് സെക്രട്ടറി), സുമോദ് നെല്ലിക്കാലാ (ട്രഷറാര്‍), ഫീലിപ്പോസ് ചെറിയാന്‍ (അക്കൗണ്ടന്റ്).

ചെയര്‍പെഴ്‌സണ്‍സ്: അനിതാ ജോര്‍ജ് (വിമന്‍സ് ഫോറം), സുധാ കര്‍ത്താ (ബില്‍ഡിങ്ങ് കമ്മിറ്റി), അഡ്വ. ബാബൂ വര്‍ഗീസ് (സിവിക് ആന്റ് ലീഗല്‍), റവ. മോഡയില്‍ ഫിലിപ് (എഡിറ്റോറിയല്‍ ബോര്‍ഡ്), ജേക്കബ് കോര (ഫസിലിറ്റി), ഡോമിനിക് പി ജേക്കബ് (പബ്ലിക് റിലേഷന്‍സ്), ജൂലീ ജേക്കബ് (ലിറ്റററി ആന്റ് ലൈബ്രറി), വി വി ചെറിയാന്‍ (മെംബര്‍ഷിപ്), ജോര്‍ജ് നടവയല്‍ ( ആര്‍ട്‌സ്). വിമന്‍സ് ഫോറം: അനിതാ ജോര്‍ജ്, റേച്ചല്‍ തോമസ്, ശോശാമ്മ ചെറിയാന്‍, സെലിന്‍ ജോര്‍ജ്, ഗ്രേസി മോഡി, മേഴ്‌സി പണിക്കര്‍. എം സി ചാക്കോ (ഓഡിറ്റര്‍), മുരളി കര്‍ത്താ (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍), അഡ്വ. ബാബൂ വര്‍ഗീസ് (ബോര്‍ഡ് ഓഫ് ട്രസ്റ്റീ റിക്കോര്‍ഡിങ്ങ് സെക്രട്ടറി).

ജോര്‍ജ് ഓലിക്കല്‍ പമ്പ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഫൊക്കാന, ഓര്‍മ, മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ ഫിയ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകളില്‍ നേതൃസ്ഥാനം വഹിക്കുന്നു. സംഘാടകനും അഭിനേതാവുമാണ്. അലക്‌സ് തോമസ്, സുധാ കര്‍ത്താ, മോഡി ജേക്കബ്, ജോണ്‍ പണിക്കര്‍, സുമോദ് നെല്ലിക്കാലാ എന്നിവരും വിവിധ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജോര്‍ജ് ഓലിക്കല്‍ പമ്പാ പ്രസിഡന്റ്; ജോണ്‍ പണിക്കര്‍ ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക