Image

ഡോക്ടര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയ വിശാല്‍ പട്ടേല്‍ അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 28 December, 2017
ഡോക്ടര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയ വിശാല്‍ പട്ടേല്‍ അറസ്റ്റില്‍
വെര്‍ജീനിയ: വ്യാജ സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിച്ചു ഡോക്ടര്‍ ജോലി തരപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വിശാല്‍ പട്ടേലിനെ (30) അറസ്റ്റു ചെയ്തതായി വെര്‍ജീനിയ ഇസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യു.എസ്സ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

വെര്‍ജീനിയ ഗ്ലെന്‍ അലനിലുള്ള വിശാലിനെ കന്‍സാസില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.
വെര്‍ജീനിയായിലെ ലൈസന്‍സുള്ള ഫിസിഷ്യന്‍ ആണെന്ന് ചൂണ്ടികാട്ടിയാണ് വിവിധ മെഡിക്കല്‍ സ്റ്റാഫിങ്ങ് കമ്പനികളില്‍ ജോലിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചത്. വെര്‍ജീനിയായിലെ വിവിധ ലൈസെന്‍സുള്ള ഡോക്ടര്‍മാരുടെ റജിസ്‌ട്രേഷനും, ലൈസെന്‍സു നമ്പറുകളും ഇതിനായി ഉപയോഗിച്ചതായി  അറ്റോര്‍ണി ഓഫീസ് ചൂണ്ടികാട്ടി.

ന്യൂസ്‌പോര്‍ട്ട് ന്യൂസിലുള്ള ഒരു ഫ്രീക്ലിനിക്കല്‍ ഡോക്ടറായുള്ള നിയമനവും വിശാല്‍ തരപ്പെടുത്തിയിരുന്നു.

തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ഐഡന്‍ഡിറ്റി തെഫ്റ്റ്, വയര്‍ ഫ്രോഡ് തുടങ്ങിയ നിരവധി കുറ്റങ്ങളാണ് വിശാലിനെതിരെ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്നതിനുള്ള കുറ്റങ്ങളാണ് ഇവയെന്ന് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

ഡോക്ടര്‍ ചമഞ്ഞു തട്ടിപ്പു നടത്തിയ വിശാല്‍ പട്ടേല്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക