Image

ലോക കേരള സഭ: തുടക്കത്തിലെ കല്ലുകടി; ഒ.സി.ഐ. കാര്‍ഡുകാരെ വേണ്ട

Published on 28 December, 2017
ലോക കേരള സഭ: തുടക്കത്തിലെ കല്ലുകടി; ഒ.സി.ഐ. കാര്‍ഡുകാരെ വേണ്ട
കൊട്ടിഘോഷിച്ചു തുടങ്ങാന്‍ പോകുന്ന ലോക കേരള സഭ, വ്യക്തമായ കാഴ്ചപ്പാടോ ലക്ഷ്യമോ ഇല്ലാത്ത മറ്റൊരു ഉടംകൊല്ലി പ്രസ്ഥാനമാണെന്ന സംശയം ഉയര്‍ന്നു. ഇതു കൊണ്ട് ആര്‍ക്കു എന്തു പ്രയോജനം ഉണ്ടാകാന്‍ പോകുന്നു എന്ന ചോദ്യവും ഉയരുന്നു.

ഒന്നര ദശാബ്ദമായി കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്ന പ്രവാസി ഭാരതീയ ദിവസിന്റെ ചുവടു പിടിച്ചാണു ലോക കേരള സഭയും എന്നാണു പൊതുവെ കരുതപ്പെട്ടത്. അതിനാല്‍ പ്രവാസികളില്‍ നിന്നു അതിനു നല്ല പ്രതികരണമായിരുന്നു.

ഇന്ത്യയില്‍ നിന്നു പല കാലങ്ങളായി വിദേശ രാജ്യങ്ങളില്‍ പോകുകയും അവിടെ ജീവിക്കുകയും ചെയ്യുന്നവരുടെ ഇന്ത്യാ ബന്ധം പുനരുജ്ജീവിപ്പിക്കുകയും ലോകമെങ്ങുമുള്ള ഇന്ത്യാക്കാരെ ഒരു ചരടില്‍ കോര്‍ത്തിണക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവാസി ഭാരതീയ ദിവസ് ആഘോഷത്തിന്റെ ലക്ഷ്യം.

ലോക കേരള സഭയുടേ ലക്ഷ്യങ്ങളിലും അതൊക്കെ തന്നെയാണുള്ളത്. അംഗത്വം കേരളീയര്‍ക്ക് എന്നായി ചുരുങ്ങി എന്നു മാത്രം.

പക്ഷെ ഇപ്പൊള്‍ പറയുന്നു ഇതു ഇന്ത്യന്‍ പൗരത്വമുള്ളവരുടെ മാത്രം സഭയാണെന്ന്. ഓവസീസ് സിറ്റിസന്‍ഷിപ് ഓഫ് ഇന്ത്യ കാര്‍ഡ് ഉണ്ടായതു കൊണ്ടോ മലയാളി മാതാപിതാക്കള്‍ക്കു ജനിച്ചതു കൊണ്ടോ മാത്രം കാര്യമില്ല.

കേരള സഭയുടെ കാര്യം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ പൗരത്വമുള്ളവരായിരിക്കണം അംഗങ്ങള്‍ എന്ന് വ്യവസ്ഥ കണ്ടിരുന്നു. പക്ഷെ ഇന്ത്യന്‍ പൗരത്വമില്ലാത്തവരെ കൂടി സഭാംഗങ്ങളായി ക്ഷണിച്ചപ്പോള്‍ ഈ നിലപാടില്‍ മാറ്റം വന്നു എന്നാണു കരുതിയത്.

ഇന്ത്യന്‍ പൗരരല്ലാത്തവരെ ക്ഷണിച്ചു എന്നു പറഞ്ഞു അസൂയക്കാരുടെ നിരവധി  പരാതികളും ചെന്നതോടെ അംഗങ്ങള്‍ പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പി നല്‍കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു

ഇവിടെ ചോദ്യങ്ങള്‍ പലതാണ്.

പൗരത്വം ചോദിച്ച ശേഷം മാത്രം ക്ഷണക്കത്ത് അയക്കാമായിരുന്നില്ലേ? പ്രവാസികളില്‍ നിന്നു ആകെ 100 പേരെ മാത്രമേ അംഗങ്ങളായി വേണ്ടതുള്ളു എന്നതിനാല്‍ അതൊരു ആനക്കാര്യമൊന്നുമായിരുന്നില്ല. അതു ചെയ്തില്ല. പൗരന്മാര്‍ക്കു മാത്രമായിട്ടുള്ളതാണിത് എന്ന് അധിക്രുതരും ഒരു പക്ഷെ മറന്നു പോയി കാണണം. പരാതി ചെന്നപ്പോഴായിരിക്കണം സുബോധം വന്നത്!

ഇന്ത്യന്‍ പൗരന്മാര്‍ക്കു വേണ്ടി മാത്രമാണ് എങ്കില്‍ ഈ തമാശ പരിപാടി എന്തിന്? ഇന്ത്യന്‍ പൗരന്മാരെ പ്രതിനിധീകരിക്കാന്‍ നിയമസഭയും ലോകസഭയും രാജ്യ സഭയുമുണ്ട്. ഇനി ഒരു സഭ കൂടി വേണോ?

കേരളീയരായ പ്രവാസികളില്‍ നല്ല പങ്ക് ഗള്‍ഫിലാണ്. ജോലി പ്രമാണിച്ച് അവര്‍ ഗള്‍ഫില്‍ കഴിയുന്നുന്നേയുള്ളു. മറ്റെല്ലാ കാര്യത്തിലും, അവര്‍ ഇന്ത്യാക്കാര്‍. ഇടക്കു നാട്ടിലെത്തുന്നവര്‍. നാട്ടില്‍ ചെന്നാല്‍ വോട്ട് ചെയ്യാന്‍ പോലും പറ്റുന്നവര്‍. പ്രവാസ നാട്ടില്‍ തന്നെ വച്ച് വോട്ട് ചെയ്യാനുള്ള സൗകര്യവും കേന്ദ്ര സര്‍ക്കാര്‍ വൈകാതെ കോണ്ടു വന്നേക്കും. സുപ്രീം കോടതിയില്‍ ഗള്‍ഫിലുള്ള ഡോ. സമീര്‍ നല്‍കിയ കേസിന്റെ ഗുണഫലമാണതെന്നതും മറക്കുന്നില്ല.

ഈ സാഹചര്യത്തില്‍ വെറും ചര്‍ച്ചാ വേദിയായ കേരള സഭ കൊണ്ട് അവര്‍ക്ക് പ്രത്യേക നേട്ടങ്ങളുണ്ടാകുമെന്നു കരുതാനാവില്ല. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് വിലയുടെ കാരത്തില്‍ പോലും ഒന്നും ചെയ്യാന്‍ കേരള സഭക്കാവില്ല. എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാണല്ലോ.

അമേരിക്ക, കാനഡ, മലേഷ്യ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, യൂറോപ്പിലെ രാജ്യങ്ങള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വലിയ മലയാളി സമൂഹങ്ങളുണ്ട്. അതില്‍ നല്ലൊരു പങ്ക് അവിടെ പൗരത്വമെടുത്തവരാണ്. അവരുടെ രണ്ടാമത്തെയും മൂനാമത്തെയും തലമുറക്ക് കേരളവുമായി വലിയ ബന്ധം ഉണ്ടാവണമെന്നില്ല. അവര്‍ അതാഗ്രഹിക്കുന്നുമുണ്ടാവില്ല. ഇത്തരം കേരളീയ പ്രവാസികള്‍ക്ക് നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും നാടിന്റെ വികസന പ്രക്രിയയില്‍ ഭാഗഭാക്കാകാനും വഴി ഒരുക്കുന്നതായിരിക്കും കേരള സഭ എന്ന ധാരണയാണു അട്ടിമറിക്കപ്പെട്ടത്.

കേരളീയന്‍ ജീവിക്കാന്‍ വേണ്ടി പല നാടുകളിലേക്കും ചേക്കേറിയിരിക്കും. അങ്ങനെ വേണമല്ലോ താനും. ഇത്തിരിപ്പോന്ന കേരളത്തില്‍ എല്ലാവരും കൂടി ചുറ്റിതിരിഞ്ഞാലുള്ള അവസ്ഥ  ആലോചിക്കാവുന്നതേയുള്ളു. ചുരുക്കത്തില്‍ പ്രവാസി നാടു വിടുന്നതു പോലും കേരളത്തിനു ഗുണകരമാണ്. അതിനു പുറമെയാണു അവര്‍ കേരളത്തിലേക്കയക്കുന്ന തുക. അതാണല്ലോ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്.

വിവിധ രാജ്യങ്ങളിലുള്ള മലയാളികളെ പരസ്പരം ബന്ധിപ്പിക്കുക തുടങ്ങിയ ഉദാത്ത ലക്ഷ്യങ്ങളുള്ള കേരള സഭയില്‍ പ്രവാസി മലയാളികളുടെ ഒരു പ്രധാന വിഭാഗം വേണ്ടെന്നു ആദ്യം തന്നെ തീരുമാനിച്ചു. 

ആ വിഡ്ഡിത്തം ആരുടെ തീരുമാനമായിരുന്നു? 150-200 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്നു അടിമപ്പണിക്കായി കരീബിയനില്‍ കൊണ്ടു പോയവരെ ഒക്കെ പ്രവാസി ഭാരതീയ ദിവസിലേക്കു ക്ഷണിക്കുന്നു. പക്ഷെ 40-50 വര്‍ഷം മുന്‍പ് മാത്രം കേരളം വിട്ട പ്രവാസിയെ കേരള ഗവണ്‍മന്റ് മറക്കുന്നു.

അതിനു പുറമെയാണു പലരെയും ക്ഷണിച്ച ശേഷം പൗരത്വം ചോദിക്കുന്നത്.
എന്തായാലും ഇന്ത്യന്‍ പൗരത്വമുള്ള മലയാളികള്‍ക്കു മാത്രം അംഗത്വം എന്നതു മാറ്റി കേരളീയ പൈത്രുകം ഉള്ളവര്‍ക്ക് അംഗത്വം എന്നു സര്‍ക്കാര്‍ മാറ്റി എഴുതണം.

തെറ്റ് പറ്റിയതാണെങ്കില്‍ അതു തിരുത്തണം. കേരള സഭക്കു വേണ്ടി നിയമമൊന്നും പാസാക്കിയിട്ടില്ല. ആകെ ഉള്ളത് ഒരു എക്‌സിക്യൂട്ടിവ് ഓര്‍ഡറാണു. അതു തിരുത്താവുന്നതേയുള്ളു.

കേരള സഭയില്‍ ഓ.സി.ഐ. കാര്‍ഡ് ഉള്ളവര്‍ക്ക് അംഗത്വം നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്നു ഫോമാ നേതാവ് ജോണ്‍ സി വര്‍ഗീസ് ചൂണ്ടിക്കാട്ടി. ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് കേരള സഭയില്‍ അംഗം ആകുന്നതിനു നിയമ തടസമൊന്നുമില്ല. എന്നിട്ടും ഇത്തരമൊരു വകുപ്പ് ചേര്‍ത്തതിന്റെ യുക്തി മനസിലാകുന്നില്ല.

ലോക കേരള സഭ: തുടക്കത്തിലെ കല്ലുകടി; ഒ.സി.ഐ. കാര്‍ഡുകാരെ വേണ്ട
Join WhatsApp News
Tom Tom 2017-12-28 08:14:18
Ethu sabha vannalum evide onnum sambhavikkilla! Komaranu kumbilil kanji! Joli cheyithal jeevikkam evideyayalum!!!
Welll Wisher 2017-12-28 15:37:14
Attention: 
ALL OCI card holders in the US.
Please READ the OCI Rules , so you DO NOT Vilolate any Rules and LOOSE your OCI Card.
Good Luck and Thanks.
Sanil Gopinath 2017-12-28 20:35:26
I was told by the NorkaRoots official in charge of the Kerala Pravasi department that , ALL OCI card holders from the USA , Europe , Australia will be Allowed to attend as " OBSERVERS " during the up-coming function on Jan-12th & 13th, 2018  in Trivandrum.

see also the OCI rules

7. Benefits to OCI

Following benefits will accrue to OCI:

(i) A Multiple entry, multi purpose life long visa for visiting India.

(ii) Exemption from registration with local police authority for any length of stay in

India.

(iii) Parity with Non resident Indians (NRIs) in respect of economic, financial and

educational fields except in relation to acquisition of agricultural or plantation

properties.

Any other benefits to OCIs will be notified by the Ministry of Overseas Indian Affairs

(MOIA) under Section 7B(1) of the Citizenship Act, 1955.

 

8. Benefits to which OCI is Not Entitled

To

 

The OCI is not entitled to vote, be a member of Legislative Assembly or Legislative Council or Parliament, cannot hold constitutional posts such as President, Vice President, Judge of Supreme Court or High Court etc. and he / she cannot normally hold employment in the Government.

observer 2017-12-28 21:10:11
What Sanil says may not be correct. We are eligible because of OCI cards. We have parity with NRIS in all but 3 things.OCIs cannot hold offices like president or prime minister. 2) we cannot vote in elections. 3) we cannot buy agricultural land.
There is no rule against being part of ceremonial organizations like Loka kerala sabha.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക