Image

സെന്റ് അല്‍ഫോന്‍സാ പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായി

ജോയിച്ചന്‍ പുതുക്കുളം Published on 28 December, 2017
സെന്റ് അല്‍ഫോന്‍സാ പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായി
മയാമി: കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോന ദേവാലയത്തോടനുബന്ധമായി പണികഴിപ്പിച്ച പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായി.

ഡിസംബര്‍ 15-നു വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ഫൊറോന ദേവാലയത്തില്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫൊറോന വികാരി ഫാ. തോമസ് കടുകപ്പള്ളി എന്നിവര്‍ സഹകാര്‍മികരായി.

തുടര്‍ന്ന് കാന്‍ഡില്‍ ലൈറ്റ് പ്രൊസഷനോടുകൂടി "സെന്റ് അല്‍ഫോന്‍സാ' പാരീഷ് ഹാളിന്റെ പ്രധാന കവാടത്തില്‍ എത്തിയ ഇടവക സമൂഹത്തിന്റേയും, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റേയും നിരവധി വൈദീകരുടേയും മഹനീയ സാന്നിധ്യത്തില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നാടമുറിച്ച് ഉദ്ഘാടനവും, തുടര്‍ന്നു ഓഡിറ്റോറിയത്തിന്റെ കൂദാശാ കര്‍മ്മവും നിര്‍വഹിച്ചു.

പിന്നീട് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ വികാരി ഫാ. തോമസ് കടുകപ്പള്ളി സ്വാഗതം ആശംസിക്കുകയും, തനിക്ക് മുമ്പ് സേവനം ചെയ്ത എല്ലാ വികാരിമാരേയും മറ്റു വൈദീകരേയും സ്മരിക്കുകയും, ഈ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ച ഏവരേയും പ്രകീര്‍ത്തിക്കുകയും, അവരുടെ വലുതും ചെറുതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദിയും രേഖപ്പെടുത്തി.

ട്രസ്റ്റി ആന്റണി തോട്ടത്തില്‍ ഈ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച എന്‍ജിനീയര്‍ ബാബു വര്‍ഗീസ് - അപ്‌ടെക് എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്റ്റ് കീത്ത് മാര്‍ട്ടിന്‍, ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍മാരായ ഇംദാസ് അഹമ്മദ്, എറോള്‍ വില്‍സണ്‍ തുടങ്ങിയവരെ സ്റ്റേജിലേക്ക് ക്ഷണിക്കുകയും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു.

നാനൂറോളം കുടുംബങ്ങള്‍ അംഗങ്ങളായ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ദൈവലയത്തിലെ മതപരവും, കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനും, സഭയുടേയും അതുപോലെ മറ്റു വിവിധങ്ങളായ പ്രവര്‍ത്തന പരിപാടികള്‍ക്കും ഈ ഓഡിറ്റോറിയം ഇനി മുതല്‍ സഹായകരമായിത്തീരട്ടെ എന്നു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മാര്‍ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.

വിവിധ പരിപാടികള്‍ക്ക് ഉപയുക്തമായ രീതിയില്‍ അണിയിച്ചൊരുക്കുന്ന ഈ ഓഡിറ്റോറിയത്തിലെ മനോഹരമായ സ്റ്റേജിനിരുവശങ്ങളിലുമായി ഗ്രീന്‍ റൂമുകളും, വാമപ്പ് കിച്ചന്‍ സൗകര്യങ്ങളും, സ്റ്റോര്‍ റൂമും, റസ്റ്റ് റൂമുകളും, ഫ്രീ ഫംങ്ഷന്‍ ഏരിയയും ഉള്‍ക്കൊള്ളുന്ന ഈ മിനി ഓഡിറ്റോറിയത്തില്‍ നാനൂറ് ആളുകള്‍ക്കുള്ള ഇരിപ്പിട സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിന് ട്രസ്റ്റി സ്കറിയ പെരുന്നകരോട്ട് കൃതജ്ഞത അര്‍പ്പിച്ചപ്പോള്‍ പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായി ലാലി ബെന്നിയും, ട്രസ്റ്റിമാരായ ബിനോയി ജോര്‍ജ്, മനോജ് ഏബ്രഹാം, സിസ്റ്റര്‍ ജോളി മരിയ, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ഇടവക പ്രതിനിധികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചര്‍ച്ച് ക്വയറിന്റെ ഇമ്പകരമായ ഗാനങ്ങള്‍ പരിപാടികള്‍ക്ക് കൂടുതല്‍ ഹൃദ്യതയേകി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ പരിസമാപിച്ചു. ജോയി കുറ്റിയാനി അറിയിച്ചതാണിത്.

സെന്റ് അല്‍ഫോന്‍സാ പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായിസെന്റ് അല്‍ഫോന്‍സാ പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായിസെന്റ് അല്‍ഫോന്‍സാ പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായിസെന്റ് അല്‍ഫോന്‍സാ പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായിസെന്റ് അല്‍ഫോന്‍സാ പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായിസെന്റ് അല്‍ഫോന്‍സാ പാരീഷ് ഹാളിന്റെ കൂദാശാകര്‍മ്മവും ഉദ്ഘാടനവും വര്‍ണ്ണശബളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക