Image

ഹരിചരണും രോഷ്‌നി സുരേഷും ആലപിച്ച 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

Published on 28 December, 2017
ഹരിചരണും രോഷ്‌നി സുരേഷും ആലപിച്ച 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ജനുവരിയില്‍ തീയേറ്ററുകളില്‍ എത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം റിലീസ്‌ ചെയ്‌തു. `മഴ` എന്ന ഈ മനോഹര ഗാനത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ ശ്രീജിത്‌ ഇടവനയാണ്‌. ഹരിചരണും രോഷ്‌നി സുരേഷും ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്‌ സന്തോഷ്‌ വര്‍മ്മയാണ്‌.

സുഗീത്‌ സംവിധാനം നിര്‍വഹിച്ച 'ശിക്കാരി ശംഭു'വില്‍ കുഞ്ചാക്കോ ബോബന്‍, ശിവദ, വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, അല്‍ഫോന്‍സാ, ഹരീഷ്‌, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ നിഷാദ്‌ കോയയാണ്‌. ഛായാഗ്രഹണം ഫൈസല്‍ അലിയും ചിത്രസംയോജനം വി സാജനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. ഏഞ്ചല്‍ മറിയ സിനിമാസിന്റെ ബാനറില്‍ എസ്‌ കെ ലോറന്‍സാണ്‌ 'ശിക്കാരി ശംഭു' നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍.

`മഴ` ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=C4M5Jyq_j8s


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക