Image

രാജമൗലിയുടെ പ്രിയ ചിത്രം ബാഹുബലിയല്ല, അത് ഈ പ്രണയ ചിത്രമാണ്

Published on 28 December, 2017
രാജമൗലിയുടെ പ്രിയ ചിത്രം ബാഹുബലിയല്ല, അത് ഈ പ്രണയ ചിത്രമാണ്

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 കണ്‍ക്ലൂഷന്‍ വമ്പന്‍ ഹിറ്റായിരുന്നു. ലോക സിനിമയില്‍ ഇന്ത്യന്‍ സിനിമയുടെ സ്ഥാനം ഉറപ്പിക്കാന്‍ ബാഹുബലിക്കായി. എന്നാല്‍ പോയവര്‍ഷം എസ്.എസ്.രാജമൗലിയുടെ ഏറ്റവും പ്രിയപ്പെട്ട സിനിമ ബാഹുബലി അല്ല. തെലുങ്കില്‍ ഇറങ്ങിയ അര്‍ജ്ജുന്‍ റെഡ്ഡിയാണ് രാജമൗലിയുടെ പ്രിയ ചിത്രം.

പ്രണയ ചിത്രങ്ങളോട് തനിക്ക് വലിയ പ്രിയമൊന്നുമില്ലെങ്കിലും, ദേവരകൊണ്ട, ശാലിനി പാണ്ഡേ എന്നിവരുടെ ഹൈക്ലാസ് പ്രകടനം ഉജ്ജ്വലമായെന്ന് രാജമൗലി പറഞ്ഞു.

നാലുകോടിയുടെ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 50 കോടിയാണ് ലാഭമുണ്ടാക്കിയത്.അര്‍ജുന്‍ റെഡ്ഡി തമിഴില്‍ വര്‍മ എന്ന പേരില്‍ റീമേക് ചെയ്യുന്നുണ്ട്. നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് കന്നിവേഷമിടുന്ന ചിത്രം ബാലയാണ് സംവിധാനം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക