Image

പാര്‍വതിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത് എന്താണ് : അമ്മയ്‌ക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

Published on 28 December, 2017
പാര്‍വതിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത് എന്താണ് : അമ്മയ്‌ക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി
അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി. എല്ലാവരും ഞങ്ങളുടെ മക്കളാണെന്ന് പറയുന്ന സംഘടനയെന്തേ പാര്‍വതിക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്, ഒരു നടന് പ്രശ്‌നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് എത്തിയതെന്ന് നമ്മള്‍ എല്ലാവരും കണ്ടതല്ലേയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പാര്‍വതിക്കെതിരെ ഇത്ര മോശമായ ആരോപണം ഉയര്‍ത്തിയവര്‍ തങ്ങളുടെ ഫാന്‍സ് അല്ലെന്നു പറയാനുള്ള ഉത്തരവാദിത്തം ആ നടനും ആ സംഘടനയ്ക്കുമുണ്ട്. നടന്‍മാര്‍ ഇക്കാര്യത്തില്‍ പരസ്യ നിലപാട് വ്യക്്തമാക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരാള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലേ. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് സൈബര്‍ ഗുണ്ടകളാണ്. വോട്ടുചെയ്യാനുള്ള സ്വാതന്ത്യം ഉണ്ടെങ്കില്‍, പണം കൊടുത്ത് സിനിമ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സിനിമയെ പറ്റി പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ഇവര്‍ മനസിലാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്ത്രീകള്‍ എപ്പോഴും ഭയന്ന് പിന്‍മാറുന്ന അവസ്ഥയുണ്ടാവുന്നതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അവര്‍ ഇത്തരത്തില്‍ ആക്രമണം തുടരുന്നത്. സൈബര്‍ ആക്രമണം നടത്തുന്ന ആളുകളുടെ എണ്ണം പേലെ ഇരകളും പെരുകുകയാണ്. നമ്മുടെ നിയമവ്യവസ്ഥ വളരെ ശോചനീയമായ സാഹചര്യത്തില്‍ അത് നേരിടുകയല്ലാതെ മറ്റ് മാര്‍ഗമല്ല. ഒരു വ്യക്തിയെ തെറിവിളിച്ചാല്‍ നടപടിയെടുക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഭയമില്ലാതെ അത് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഒരു പ്രശസ്തയായ നടി ആയതുകൊണ്ടാണ് പ്രശ്‌നം ഇത്രയേറെ ഗൗരവത്തിലെടുക്കാന്‍ കാരണം. പാര്‍വതി പറഞ്ഞത് ഒരു സിനിമയ്‌ക്കെതിരെയാണ് അഭിപ്രായം പറഞ്ഞത്. സ്ത്രീകളെ മോശമായ ചിത്രീകരിച്ച സിനിമയ്‌ക്കെതിരെയാണ് അവര്‍ പറഞ്ഞത്. അതില്‍ തെറ്റില്ല. അതിനെതിരെ ആശയപരമായി ആരോഗ്യപരമായാണ് നേരിടേണ്ടത്. ഈ രീതിയിലുള്ള ആക്രമണം കാണിക്കുന്നത് തോല്‍വിയാണെന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക