വാരിക്കുഴിയിലെ കൊലപാതകത്തില്‍ ദിലീഷ് പോത്തന്‍, പോസ്റ്റര്‍ കാണാം
FILM NEWS
28-Dec-2017

നവാഗതനായ രെജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിക്കുഴിയിലെ കൊലപാതകം. സിനിമയുടെ ചിത്രീകരണം ആലപ്പുഴയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്.
സംവിധായകനും നടനുമായ ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദിലീഷ് പോത്തന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. അമിത് ചക്കാലക്കലും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. ഒരു സൂപ്പര്‍താരം അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നും സൂചനയുണ്ട്.
Facebook Comments