Image

ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് തമിഴ്താരം കാര്‍ത്തി

Published on 28 December, 2017
ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് തമിഴ്താരം കാര്‍ത്തി
ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് തമിഴ്താരം കാര്‍ത്തി. തിരുവണ്ണാമലൈയില്‍ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹിയായ ജീവന്‍കുമാര്‍ ആണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ചെന്നൈയില്‍ നിന്നും തിരുവണ്ണാമലൈയിലെക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ദിനേഷും മരിച്ചു.

കൂടെയുണ്ടായിരുന്ന ഫാന്‍സ് അസോസിയേഷനിലെ മറ്റ് അംഗങ്ങള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. ജീവന്‍ കുമാറിന്റെ ശവസംസ്‌കാര ചടങ്ങിലും കാര്‍ത്തി പങ്കെടുത്തേക്കും. പാണ്ഡിരാജിന്റെ ചിത്രത്തിലാണ് കാര്‍ത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക