Image

വര്‍ഷാവസാന പ്രാര്‍ത്ഥനകളും ദിവ്യബലിയും സന്ദര്‍ലാന്‍ഡില്‍ ഡിസം. 31 ഞായറാഴ്ച

Published on 28 December, 2017
വര്‍ഷാവസാന പ്രാര്‍ത്ഥനകളും ദിവ്യബലിയും സന്ദര്‍ലാന്‍ഡില്‍ ഡിസം. 31 ഞായറാഴ്ച

സന്ദര്‍ലാന്‍ഡ്: പുതുവര്‍ഷത്തെ പ്രാത്ഥനകളോടെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഒരുങ്ങുന്നു. ഡിസംബര്‍ 31 ഞായറാഴ്ച വൈകുന്നേരം 7.30 നു തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുശ്രൂഷകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. 

ജനുവരി 2 ചൊവാഴ്ച നടക്കുന്ന ക്രിസ്മസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കും. സെ. ജോസെഫ്‌സ് ചര്‍ച്ച് വികാരി ഫാ. മൈക്കില്‍ മക്കോയ് മുഖ്യാഥിതിയായിരിക്കും . ക്രിസ്മസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും . ഈ സ്‌നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയൂന്നു.

അഡ്രസ് : സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് 
റിപ്പോര്‍ട്ട്: മാത്യു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക