Image

സ്വിസ് കപ്പല്‍ ജര്‍മനിയില്‍ പാലത്തിലിടിച്ചു തകര്‍ന്ന് 25 പേര്‍ക്ക് പരിക്ക്

Published on 28 December, 2017
സ്വിസ് കപ്പല്‍ ജര്‍മനിയില്‍ പാലത്തിലിടിച്ചു തകര്‍ന്ന് 25 പേര്‍ക്ക് പരിക്ക്

ബെര്‍ലിന്‍: സ്വിസ് ക്രൂസ് കപ്പല്‍ ജര്‍മനിയിലെ സഞ്ചാരത്തിനിടെ പാലത്തിലിടിച്ചു തകര്‍ന്ന് 25 യാത്രക്കാര്‍ക്കു പരിക്കേറ്റു. സ്വിസ് ക്രിസ്റ്റല്‍ റിവര്‍ ക്രൂസര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 129 പേരാണ് കപ്പലിലുണ്ടായിരുന്നത്. 

നൂറു മീറ്റര്‍ നീളമുള്ള കപ്പല്‍ റൈന്‍ നദിയിലൂടെ പോകുന്‌പോഴായിരുന്നു അപകടം. ഡൂയിസ്ബര്‍ഗിനടുത്തു വച്ചു നിയന്ത്രണം തെറ്റി പാലത്തിന്റെ തൂണിലിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അപകടത്തെത്തുടര്‍ന്ന് പാലം അടച്ചിരിക്കുകയാണ്. ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്ന് വിദഗ്ധര്‍ പരിശോധിച്ചു വരുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക