Image

പുതിയൊരു പുലരി (സാബു ജേക്കബ്, ഫിലാഡല്‍ഫിയ)

Published on 28 December, 2017
പുതിയൊരു പുലരി (സാബു ജേക്കബ്, ഫിലാഡല്‍ഫിയ)
പതിനേഴിന്‍ തിരിനാളമണഞ്ഞു
പതിനെട്ടിന്‍ പ്രഭതെളിയുകയായ്
ശോഭിതമാമൊരു പുതുവര്‍ഷത്തിന്‍
പ്രത്യാശയുമായ് ഇനിയുണരാം

ഉറ്റവരടുത്തവര്‍ പലരും നമ്മെ
വിട്ടുപിരിഞ്ഞൊരു വര്‍ഷത്തില്‍
നേട്ടംകൊയ്തവര്‍ ചിലരുണ്ടെങ്കിലും
നഷ്ടംകൊണ്ടവര്‍ പലരല്ലോ

മറന്നീടുകനാം പോയൊരുവര്‍ഷം
നമ്മള്‍ക്കേകിയ മുറിവുകളെ
സന്തോഷത്തോടു സ്തുതിപാടീടാം
ദൈവം നല്‍കിയ നിറവുകളില്‍

അനുഗ്രഹമേറും പുതുവര്‍ഷത്തിന്‍
കനിവുകള്‍ നേടാന്‍ പ്രാര്‍ത്ഥിക്കാം
പതിവുകള്‍ പലതും ദൂരെവെടിഞ്ഞു
പുതിയൊരു പുലരിയെ വരവേല്‍ക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക