Image

ഐ.പി സി.മാധ്യമ പ്രവര്‍ത്തകരുടെ ഗ്ലോബല്‍ മീറ്റ് ജനുവരി 19ന്; ഡോ.ഡി. ബാബുപോള്‍ മുഖ്യാതിഥി

സജി മത്തായി കാതേട്ട് (കണ്‍വീനര്‍) Published on 29 December, 2017
ഐ.പി സി.മാധ്യമ പ്രവര്‍ത്തകരുടെ ഗ്ലോബല്‍ മീറ്റ് ജനുവരി 19ന്; ഡോ.ഡി. ബാബുപോള്‍ മുഖ്യാതിഥി
തിരുവല്ല: ഐ.പി.സിയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ ഗ്ലോബല്‍ മീറ്റ് കുമ്പനാട് കണ്‍വന്‍ഷനോടനു ബന്ധിച്ച് ജനുവരി 19ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കുമ്പനാട്  ഐ.പി.സി ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.ചെയര്‍മാന്‍ ബ്രദര്‍ സി.വി.മാത്യു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേരളാ ഗവ. മുന്‍ അഡി.ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍ ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും.മാധ്യമ അവാര്‍ഡ് ജേതാക്കളായ ബ്രദര്‍.തോമസ് വടക്കേക്കുറ്റ്, ഡോ.പാസ്റ്റര്‍.കെ.സി.ജോണ്‍, ബ്രദര്‍ ജോര്‍ജ് മത്തായി സി.പി.എ എന്നിവര്‍ക്ക് പുരസ്‌കാരവും പ്രശസ്തിപത്രവും നല്കും. സഭയിലെ നേതൃനിരയിലുളളവരും മുതിര്‍ന്നവരായ സഭാ നേതാക്കന്മാരും പങ്കെടുക്കും. പ്രധാനമായും ലോകമെമ്പാടുമുള്ള ഐ.പി.സി. അംഗങ്ങളായ മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും  പങ്കെടുക്കും.

ഐ.പി.സി ഗ്ലോബല്‍ മീഡിയ അസ്സോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവിധ പ്രോഗ്രാമുകളെക്കുറിച്ചും തീരുമാനങ്ങളെടുക്കും. ബ്രദര്‍.സി.വി.മാത്യു (ചെയര്‍മാന്‍) സജി മത്തായി കാതേട്ട് (കണ്‍വീനര്‍), പാസ്റ്റര്‍മാരായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സാംകുട്ടി ചാക്കോ നിലമ്പൂര്‍, രാജു ആനിക്കാട്, ബ്രദര്‍ ഫിന്നി പി.മാത്യു എന്നിവരടങ്ങിയ കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്.

സജി മത്തായി കാതേട്ട് (കണ്‍വീനര്‍)



ഐ.പി സി.മാധ്യമ പ്രവര്‍ത്തകരുടെ ഗ്ലോബല്‍ മീറ്റ് ജനുവരി 19ന്; ഡോ.ഡി. ബാബുപോള്‍ മുഖ്യാതിഥി
ഡോ.ഡി. ബാബുപോള്‍ ഐ.എ.എസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക