Image

സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു

Published on 29 December, 2017
സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു

സിഡ്‌നി: സ്‌നേഹം മണ്ണില്‍ മനുഷ്യനായി പിറന്നതിന്റെ ഓര്‍മ്മയ്ക്കായി ലോകമെങ്ങും ആഘോഷത്തിരികള്‍ തെളിയുന്ന ഈ വേളയില്‍ ബ്ലാക്ക്ടൗണിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കാതോലിക്ക പള്ളിയില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം വര്‍ണശബളമായി നടത്തപ്പെട്ടു.

ഇടവക വികാരി ഫാ. ഫ്രാന്‍സിസ് പുല്ലൂകാട്ടച്ചന്റെ ആഘാഷമായ പാട്ടുകുര്‍ബാനയോടുകൂടി തിരുപ്പിറവി ശുശ്രൂഷകള്‍ ആരംഭിച്ചു. ഉണ്ണിയേശുവിന്റെ പിറവിയും തീ കായ്ക്കല്‍ ചടങ്ങും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു പുതിയ അനുഭവമായിരുന്നു. മുതിര്‍ന്നവരുടേയും ചെറുപ്പക്കാരുടേയും കുട്ടികളുടെയും ഒരു പിടി നല്ല കരോള്‍ ഗാനങ്ങള്‍ എല്ലാവര്‍ക്കും വളരെ ആസ്വാദ്യമായി. 

കൊച്ചുകുട്ടികളുടെ കരോള്‍ ആക്ഷന്‍ സോംഗും താളമേളങ്ങളോടെ ഒരുപറ്റം ആളുകളുടെ അകന്പടിയോടും കുട്ടികളുടെ സാന്റായുടെ സന്ദര്‍ശനവും എല്ലാവരിലും കൗതുകമുണര്‍ത്തി. പിന്നീട് നടന്ന ക്രിസ്മസ് ട്രീയില്‍ നിന്നുള്ള കുട്ടികളുടെ സമ്മാനമെടുക്കലും റാഫിള്‍ ടിക്കറ്റ് പ്രൈസ് വിതരണവും ഇടവാംഗകങ്ങള്‍ കൊണ്ടുവന്ന കേക്ക് മുറിക്കലും വിതരണവും ഇടവക സമൂഹത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്നെത്തിയ ക്രിസ്മസിനെ വരവേല്‍ക്കുകയാണെന്ന് ഒരിക്കള്‍ കൂടി തെളിയിക്കുന്നതായിരുന്നു.

ഈ പരിപാടിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച ക്രിസ്മസ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ക്കും മറ്റു കമ്മിറ്റി അംഗങ്ങള്‍ക്കും ഇതില്‍ വന്നു സംബന്ധിച്ച എല്ലാവര്‍ക്കും ഫ്രാന്‍സിസ് പുല്ലൂകാട്ടച്ചന്‍ ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകള്‍ നേരുകയും ചെയ്തു.

റിപ്പോര്‍ട്ട്: വില്‍സണ്‍ ഫ്രാന്‍സിസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക