മെല്‍ബണിലെ കലാഭവന്‍ കലാസന്ധ്യയുടെ ടിക്കറ്റ് വല്‍പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു
OCEANIA
29-Dec-2017

മെല്‍ബണ്‍: ഫാ. ആബേല്‍ കലാഭവന്റെ ഓസ്‌ട്രേലിയന്‍ ടൂറിന്റെ ഭാഗമായി 2018 മാര്‍ച്ച് 9 വെള്ളിയാഴ്ച വൈകിട്ട് 6ന് മെല്‍ബണിലെ സ്പ്രിംഗ്വേയ്ല്‍ ഹാളില്‍ നടക്കുന്ന കലാസന്ധ്യയുടെ ടിക്കറ്റ് വില്‍പനയുടെ ഔദ്യോഗികമായ ഉദ്ഘാടനം ലളിതമായ ചടങ്ങുകളോടെ നടന്നു. ഫാ. വിന്‍സന്റ് മഠത്തിപ്പറന്പില്‍ സിഎംഐ ഫിന്‍മാര്‍ട്ട് മോര്‍ട്ടേജ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജോസഫിന് ടിക്കറ്റ് നല്‍കി കൊണ്ട് നിര്‍വഹിച്ചു. ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് മെല്‍ബണിലെ ഓഡിറ്റോറിയത്തില്‍ കലാസന്ധ്യ അരങ്ങേറുന്നത്.
ഈ കലാസന്ധ്യയില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന ചെലവഴിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഫാ. വിന്‍സന്റ് മഠത്തിപ്പറന്പില്‍ സിഎംഐ അനുമോദിച്ചു. കൊച്ചിന്‍ കലാഭവനിലെ മികച്ച കലാകാരന്മാരാണ് ഓസ്‌ട്രേലിയിലെ വിവിധ സ്ഥലങ്ങളില്‍ കലാസന്ധ്യ അവതരിപ്പിക്കുന്നത്. സിനിമ സിരീയല്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്തോളം കലാകാരന്മാരും കലാകാരികളും അടങ്ങുന്ന ടീമാണ് രണ്ടരമണിക്കൂര്‍ കലാവിരുന്ന് അവതരിപ്പിക്കാന്‍ എത്തുകയെന്ന് പ്രോഗ്രാം ഡയറക്ടര്‍ സോബി ജോര്‍ജ് പറഞ്ഞു.
ലൈവ് ഓര്‍ക്കസ്ട്രയുടെ അകന്പടിയോടു കൂടിയാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനുള്ള സാന്പത്തിക സഹായമാണ് ഈ കലാസന്ധ്യയിലൂടെ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. ഇതിനായി കോട്ടയം നവജീവന്‍ ട്രസ്റ്റിലെ ചെയര്‍മാന്‍ പി.യു. തോമസ് നിര്‍ദേശിക്കുന്ന അര്‍ഹരായ രണ്ടു കുട്ടികള്‍ക്ക് ഗ്ലോബല്‍ മലായളി കൗണ്‍സില്‍ സാന്പത്തിക സഹായം നല്‍കും. മെല്‍ബണിലെ മുഴുവന്‍ മലയാളികള്‍ക്കും കലാസന്ധ്യ ആസ്വദിക്കുന്നതിനു വേണ്ടി 100, 50, 30 രീതിയിലാണ് ടിക്കറ്റ് ചാര്‍ജ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റിനും സ്‌പോണ്‍സര്‍ഷിപ്പിനുമായി കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments