Image

പുതുവര്‍ഷ പുലരി (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 29 December, 2017
പുതുവര്‍ഷ പുലരി (കവിത: റോബിന്‍ കൈതപ്പറമ്പ്)
പടിയിറങ്ങുന്നിതാ 17 ന്‍ പ്രതാപം
പടിവാതിലെത്തി കാത്തിരിക്കുന്നതോ
18 ന്‍ കുഞ്ഞിളം പഥചലനങ്ങളും

തീരാ നഷ്ട്ടത്തിന്‍ നോവുകള്‍ക്കൊപ്പം
ഓര്‍മ്മയില്‍ സൂക്ഷിക്കാനൊരായിരം കാര്യങ്ങള്‍

യുദ്ധശ്രുതികളും ക്ഷാമങ്ങളും പിന്നെ
പ്രകൃതിതന്‍ തണ്ഡവമാടിയ നാള്‍കളും

ഉറ്റവര്‍, ഉടയവര്‍ ബദ്ധുമിത്രാദികള്‍
എത്ര പേര്‍ കാലത്തിന്‍ യവനിക പുല്‍കി

കൂടെ നടന്നൊരാ കൂട്ടുകാര്‍ പലരുമി
ന്നോര്‍മ്മയായ് മാറിയതുള്ളിലായ് നീറുന്നു

എങ്കിലും ഓര്‍ക്കുവാന്‍ ഒരു പിടി ഓര്‍മ്മകള്‍
കൂട്ടിനായ് കൂടെയായ് കുറെ നല്ല ബന്ധങ്ങള്‍

കാലിടറിപ്പോയ കാലങ്ങളില്‍
കാവലായ് കൂടെയെന്‍ ദൈവം നടന്നതാല്‍

നന്ദി ചൊല്ലുന്നെന്‍ പരമ പിതാവിന്
നന്മകളാല്‍ എന്നെ കാത്തു പാലിച്ചതാല്‍

ഏവര്‍ക്കും നേരുന്നു ഒരു നല്ല പുതുവര്‍ഷം
നന്മകളാല്‍ ദൈവം സമ്പന്നമാക്കട്ടെ

പുറകിലേയ്‌ക്കോടിയ വര്‍ഷങ്ങള്‍ പോലെ
മന:സ്സിനെ മുറിച്ചതാം ഓര്‍മ്മകളെയും

മറവിതന്‍ കൂട്ടിലടച്ചിടുക നിങ്ങള്‍
പ്രതീക്ഷതന്‍ തിരിനാളമണയാതെ സൂക്ഷിക്ക

വരവേറ്റിടാം നമുക്കീ പുതുവര്‍ഷപ്പുലരിയെ
നേര്‍ന്നിടാം നന്മകള്‍ നമ്മള്‍ പരസ്പരം
Join WhatsApp News
Nidhula 2018-01-14 15:44:03
Good flow of thoughts. Good one to read..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക