Image

നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു

അനില്‍ പെണ്ണുക്കര Published on 30 December, 2017
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
മണ്ഡലപൂജ കഴിഞ്ഞ് മൂന്നുദിവസമായി അടഞ്ഞു കിടന്ന നട തുറന്നതോടെ ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു. രാവിലെ 7.30 മുതല്‍ ഭക്തര്‍ നടപ്പന്തലിലേയ്ക്ക് എത്തി തുടങ്ങി. നേരത്തെ എത്തിയവരെ നടപ്പന്തലില്‍ ഇരുത്തി ബിസ്‌ക്കറ്റും വെള്ളവും നല്‍കി. തിരക്ക് വര്‍ധിച്ചതനുസരിച്ച് പലഭാഗങ്ങളിലായി പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.

വൈകീട്ട് അഞ്ചുമണിയോടെ തന്ത്രി കണ്ഠരര് മഹേഷ്മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും പരിവാരങ്ങളും കന്നിമൂല ഗണപതികോവില്‍, നാഗരാജാകോവില്‍ എന്നിവിടങ്ങളിലെത്തിയ ശേഷം ക്ഷേത്രത്തിന് വടക്കുവശത്തുകൂടി കൊടിമരം ചുറ്റി സന്നിധാനത്ത് പ്രവേശിച്ച് ശ്രീകോവില്‍ തുറന്നു. അപ്പോള്‍ ശ്രീകോവില്‍ നട തുറന്നു എന്ന ഗാനം ആലാപനം തുടങ്ങി. തുടര്‍ന്ന് ദീപം തെളിയിച്ചശേഷം ഗണപതികോവില്‍, നാഗരാജാകോവില്‍ എന്നിവ തുറന്ന് ദീപം തെളിയിച്ചു. മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ശരണംവിളികളുടെ പശ്ചാത്തലത്തില്‍ ആഴി തെളിയിച്ചു. അതോടെ ദര്‍ശനത്തിന് കാത്തുനിന്ന ഭക്തജനങ്ങള്‍ പടിയിറങ്ങി ദര്‍ശനം നടത്തി. ദീപാരാധനയോ, ചടങ്ങുകളോ ഇന്നലെ നടന്നില്ല. മൂന്നുദിവസമായി ഉറങ്ങിക്കിടന്ന സന്നിധാനവും പരിസരവും ഭക്തജനപ്രവാഹത്താല്‍ വീണ്ടും സജീവമായി. അടഞ്ഞുകിടന്ന കടകള്‍ ഇന്നലെ രാവിലെ മുതല്‍ തുറന്ന് തുടങ്ങി. വൈകീട്ട് നടപ്പന്തലിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ പെരുമ്പാവൂര്‍ ശിവശക്തി അവതരിപ്പിച്ച ഭക്തിഗാനഗംഗ ഉത്സവാന്തരീക്ഷം ഉണര്‍ത്തി. അയ്യപ്പസ്വാമിയെ വണങ്ങാന്‍ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് നല്ലശീലങ്ങള്‍ ഉണ്ടായാലെ ദര്‍ശനപുണ്യം ലഭിക്കൂവെന്ന് ശബരിമല മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. പമ്പയും ശബരിമലയും പാവനമായി സൂക്ഷിക്കേണ്ടത് ഓരോ ഭക്തന്റേയും കടമയാണ്. മാലിന്യങ്ങള്‍ ഇവിടങ്ങളില്‍ വലിച്ചെറിയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് ഭക്തര്‍ക്ക് ചേര്‍ന്നതല്ല. വ്രതാനിഷ്ഠാനങ്ങള്‍ക്കൊപ്പം ശുചിത്വശീലവും നിര്‍ബന്ധമാക്കണം. അബദ്ധവശാല്‍ പ്ലാസ്റ്റിക്കുകള്‍, മറ്റ് പരിസരമലിനീകരണം ഉണ്ടാക്കുന്നവ കൊണ്ടുവരുന്ന ഭക്തര്‍ പൂങ്കാവനത്തില്‍ അവ ഉപേക്ഷിക്കാതെ തിരികെ കൊണ്ടുപോകണം. പമ്പയില്‍ വസ്ത്രങ്ങള്‍, തുണികള്‍ തുടങ്ങിയവ ഉപേക്ഷിക്കുവാന്‍ പാടില്ലെന്നും കൂടെ വരുന്നവര്‍ക്കും മല ചവിട്ടാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഇതുസംബന്ധിച്ച സന്ദേശം പകര്‍ന്ന് നല്‍കി മകരവിളക്ക് ഉത്സവസമയം ശബരിമലയെ പാവനമായി നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും മേല്‍ശാന്തി പറഞ്ഞു

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേണ്ടുന്ന എല്ലാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പിലെ വിവിധ ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദ്രോഗ വിദഗ്ധന്‍ ഉള്‍പ്പടെയുള്ളവരുടെ സേവനം അലോപ്പതി വിഭാഗം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍, ഫിസിഷ്യന്‍ എന്നിവരുടെ സേവനവും അയ്യപ്പ•ാര്‍ക്ക് ഇവിടെനിന്നും ലഭിക്കും. ആറ് നഴ്സുമാരുടെ സേവനവുമുണ്ടാകും. നിലവില്‍ മൂന്ന് ഫാര്‍മസിസ്റ്റുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മറ്റ് മൂന്നുപേരുടെ സേവനംകൂടി ലഭ്യമാക്കും. 12 കിടക്കകള്‍ അയ്യപ്പഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യ
മുണ്ടായാല്‍ പൂര്‍ണ സജ്ജമായ രണ്ട് ആംബുലന്‍സുകളുടെ സേവനവും ലഭിക്കും. ഓക്സിജന്‍ പാര്‍ലറും സജ്ജീകരിച്ചിട്ടുണ്ട്.
ശരീരവേദന മാറ്റുന്നതിനുള്ള പ്രത്യേക ഇന്‍ഫ്രാറെഡ് ലൈറ്റ് സംവിധാനം ഉപയോഗിച്ചുള്ള ചികില്‍സയാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പ്രത്യേകത. മലകയറി വന്നതുമൂലമുള്ള വേദന പെട്ടന്ന് മാറുമെന്നതിനാല്‍ അയ്യപ്പ•ാര്‍ ഈ സേവനം കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ വേദനക്കായി ചെറിയ രീതിയിലുള്ള മസാജും ചെയ്തുവരുന്നു.
പനി, ചുമ തുടങ്ങിയവയ്ക്കായി മരുന്ന് കലര്‍ന്ന ആവി പിടിക്കുന്നതിനായി നിരവധി അയ്യപ്പ•ാരും ഇവിടെ എത്തുന്നു. തിരക്കുവര്‍ധിച്ച സാഹചര്യത്തില്‍ ആവശ്യമരുന്നുകളുടെ കരുതല്‍ ശേഖരം വര്‍ധിപ്പിച്ചിട്ടുണ്ട്. അഞ്ച് ഡോക്ടര്‍മാരുടേയും ഏഴ് പാരാമെഡിക്കല്‍ ജീവനക്കാരുടേയും സേവനം ഇവിടെ എപ്പോഴും ലഭ്യമാണ്.
പമ്പയിലും സന്നിധാനത്തും പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രികളില്‍ വിവിധ ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട പ്രതിരോധമരുന്നുകള്‍ 24 മണിക്കൂറും ലഭ്യമാണ്. തണുപ്പ്, പൊടി എന്നിവ മൂലമുണ്ടാകുന്ന വൈറസ് രോഗങ്ങള്‍ക്കും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രതിരോധമരുന്നുകള്‍ അയ്യപ്പ•ാര്‍ക്ക് ലഭിക്കും. രണ്ടുവീതം ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. മുറിവ്, ചതവ് എന്നിവയില്‍ മരുന്നുവെച്ച് കെട്ടുന്നതിനും അവ വേഗം ഭേദമാകുന്നതിനുള്ള മരുന്നുകളും ഇവിടെനിന്ന് ലഭിക്കും.

പമ്പയും സന്നിധാനവും പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ഇനി ദീപന്‍ ഗുരുസ്വാമി തന്നാലാവുന്നത് ചെയ്യും. മണ്ഡലപൂജ കഴിഞ്ഞ് ഇന്നലെ(30ന്) നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി എത്തിയതായിരുന്നു സ്വാമി. ശബരിമല ശുചിത്വമുള്ളതാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ അതിയായ ആഗ്രഹമുണ്ട്. സ്വദേശമായ സേലത്ത് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആലോചനയെന്നും സേലം അങ്കാളമ്മന്‍ കോവിലില്‍(നാഗരമ്മന്‍ക്ഷേത്രം) മേല്‍ശാന്തിയായ അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ ദര്‍ശനത്തിലെത്തുന്നവരിലും അവരുടെ സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എന്നിവരിലും ശുചിത്വസന്ദേശം എത്തിക്കും. ഇരുപതാം തവണയാണ് ശബരിമല ദര്‍ശനത്തിന് ദീപന്‍ ഗുരുസ്വാമി എത്തുന്നത്. ട്രെയിന്‍ മാര്‍ഗം ചെങ്ങന്നൂരില്‍ എത്തിയശേഷം ബസില്‍ പമ്പയില്‍ എത്തുകയാണ് പതിവ്. ഇക്കുറി തന്റെ കുട്ടികളടക്കം അഞ്ചുപേരുള്ള സംഘത്തിന്റെ ഗുരുസ്വാമിയായാണ് അദ്ദേഹംഎത്തിയത്. 
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
നട തുറന്നു: ശരണംവിളികളാല്‍ സന്നിധാനം ഉണര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക