Image

ഏബ്രഹാം കാഞ്ഞിരവിളയുടെ പൊതുദര്‍ശനം ഞായറാഴ്ച വൈകിട്ട് 5 -ന് റ്റാമ്പായില്‍

സജി കരിമ്പന്നൂര്‍ Published on 30 December, 2017
ഏബ്രഹാം കാഞ്ഞിരവിളയുടെ പൊതുദര്‍ശനം ഞായറാഴ്ച വൈകിട്ട് 5 -ന് റ്റാമ്പായില്‍

റ്റാമ്പാ, ഫ്‌ളോറിഡ: ആയൂര്‍, മുന്‍ റബര്‍ പ്രൊഡക്ഷന്‍ സൊസൈറ്റി ഇടമുളയ്ക്കല്‍, കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് സീനിയര്‍ സൂപ്രണ്ട്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ട്രസ്റ്റി ആയൂര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്ന പെരിങ്ങള്ളൂര്‍ കാഞ്ഞിരംവിളയില്‍ വൈ. ഏബ്രഹാമിന്റെ (69) പൊതുദര്‍ശനവും അനുശോചന സമ്മേളനവും ഇന്ന് വൈകിട്ട് 5 മണിക്ക് റ്റാമ്പാ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്നതാണ്.

പരേതന്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനും, സംഘടനാ പ്രവര്‍ത്തനങ്ങളിലും സഭാ കാര്യങ്ങളിലും നിറസാന്നിധ്യമായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് പൗലോസ് (813 991 4728), ബോബി ഏബ്രഹാം (813 327 0611).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക