Image

പുതുവര്‍ഷ ലഹരിയില്‍ ന്യു യോര്‍ക്ക് നഗരം മുങ്ങി; ടൈംസ് സ്‌ക്വറില്‍ ജന ലക്ഷങ്ങള്‍

Published on 31 December, 2017
പുതുവര്‍ഷ ലഹരിയില്‍ ന്യു യോര്‍ക്ക് നഗരം മുങ്ങി; ടൈംസ് സ്‌ക്വറില്‍ ജന ലക്ഷങ്ങള്‍
ന്യു യോര്‍ക്ക്: ഷാമ്പെയ്ന്‍ നുരഞ്ഞു പൊന്തുന്നു. ലഹരിയുടെ പുക തളം കെട്ടി നില്‍ക്കുന്നു. ആവേശം കൊടുമുടി കയറുന്നു...കൗണ്ട് ഡൗണ്‍, 10, 9, 8........

ന്യു യോര്‍ക്കില്‍ ഇത്തവണ കൊടും തണുപ്പാണ്. പല ദശകങ്ങളായി ഇത്തരമൊരു തണുപ്പ് ഉണ്ടായിട്ടില്ല. 12-15 ഡിഗ്രി ഫാറന്‍ഹീറ്റ്. അനുഭവത്തില്‍ താപനില മൈനസില്‍ എന്നു കാലാവസ്ഥാ വിദഗ്ദര്‍.
പക്ഷെ ഉള്ളില്‍ വീര്യവുമായി ലോകത്തിന്റെ സിരാകേന്ദ്രമായ ന്യു യോര്‍ക്കിലെ ടെംസ് സ്‌ക്വയറില്‍ അണി നിരന്ന രണ്ടു മില്യനോളം ജനങ്ങള്‍ക്കുണ്ടോ പേടി? എന്തു തണുപ്പ്, എന്തു രാത്രി, എന്തു പോലീസ്?

ലാസ് വേഗസില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വെടിവച്ച് ഒട്ടേറെ പേര്‍ മരിക്കുകയും ന്യു യോര്‍ക്ക് പോര്‍ട്ട് അതോറിട്ടി സബ് വേയില്‍ ബംഗ്ലാദേശില്‍ നിന്നു വന്ന ??!??&&  (നല്ല തെറി ഉപയൊഗിക്കാം) സ്വയം ഉണ്ടാക്കിയ ബോംബ് പൊട്ടി തനിക്കു തന്നെ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വലിയ പോലീസ് സംഘമാണു സുരക്ഷിതത്വം ഒരുക്കിയത്. 
ടൈംസ്  സ്‌ക്വയര്‍ പോലീസിന്റെ നിയന്ത്രണത്തിലാണെന്നു പറയാം. അങ്ങോട്ടുള്ള വഴികള്‍ നേരത്തെ അടച്ചു. ദൂരെ വാഹനം പാര്‍ക്ക് ചെയ്ത് നടന്നു എത്തണം ടൈംസ് സ്‌ക്വയറില്‍.

ഇനി ഒരല്പം ചരിത്രം.

പന്ത്രണ്ടു മണി കഴിയുമ്പോള്‍ നിപതിക്കുന്ന ലോക പ്രസിദ്ധമായ ന്യു ഇയര്‍ ബോള്‍ ഉണ്ടായതിനു പിന്നില്‍ ന്യു യോര്‍ക്ക് ടെംസ് പത്രമാണു. 1904-ല്‍ തുടക്കം. ആ വര്‍ഷമാണു പത്രം സെവന്ത് അവന്യുവും ബ്രോഡ് വേയും സന്ധിക്കുന്ന 42-ം സ്ട്രീറ്റിലെ 24 നില കെട്ടിടത്തിലേക്കു മാറിയത്. ലൊംഗാകെയര്‍ സ്‌ക്വയര്‍ എന്നായിരുന്നു ആ പ്രദേശത്തിന്റെ അന്നത്തെ പേര്‍. ഇപ്പോള്‍ ടൈംസ് സ്‌ക്വയര്‍. നേരത്തെ ലോവര്‍ മന്‍ഹാട്ടനിലായിരുന്നു പത്രമോഫീസ്. ഇപ്പോള്‍ അല്പം കൂടി മാറി എട്ടാം അവന്യുവും 40- സ്റ്റ്രീറ്റും സന്ധിക്കുന്ന സ്ഥലത്ത് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ടവറുകളിലൊന്ന്.

1904-ല്‍ പത്രം ഓഫീസ് മാറിയതും പുതുവര്‍ഷവും പ്രമാണിച്ച് ഡിസംബര്‍ 31-നു രാത്രി ആഘോഷം സംഘടിപ്പിച്ചു. സംഗീത കച്ചേരി അര്‍ധരാത്രി വരെ നീണ്ടു. 12 മണി അടിച്ചു പുതു വര്‍ഷം പിറക്കുമ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍ കരിമരുന്നു പൊട്ടി 1905 എന്ന അക്കങ്ങള്‍ തെളിഞ്ഞു വന്നു. കച്ചവട സ്ഥാപനങ്ങളുള്ള തെക്കു വശത്ത് മാത്രമാണു ഇത് തെളിഞ്ഞത്. തുടര്‍ന്ന് പടക്കങ്ങളും വാണവും പൂത്തിരിയുമെല്ലാം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. പുതുവര്‍ഷം എത്തിയെന്നു ജനം അറിഞ്ഞു.

ഈ കരിമരുന്നു പ്രയോഗത്തേക്കാ
ള്‍ മനോഹരമായ ഒരു കാഴ്ച ഇല്ലെന്നു അന്നു ടൈംസ് ലേഖകന്‍ എഴുതി. കെട്ടിടമാകെ ദീപപ്രഭയില്‍ മുങ്ങി. തീപിടിച്ച പോലെ പ്രഭാപൂരിതമായിരുന്നു ആ പ്രദേശം.

രണ്ടു വര്‍ഷം കൂടി കരിമരുന്നു പ്രയോഗം തുടര്‍ന്നു. തീപിടിക്കാന്‍ സാധ്യത കുറഞ്ഞ സംവിധാനമണു പിന്നീടു കമ്പനി തേടിയത്. അഞ്ചടി ഉപരിതലത്തില്‍ ഒരു ബോള്‍ ആയിരുന്നു ഇത്തവണ. അതില്‍ 25 വാട്ടിന്റെ 100 ബള്‍ബുകള്‍ കത്തും. അത് താഴ്ത്തുമ്പോള്‍ പുതുവര്‍ഷം പിറക്കുന്നു.

1877 മുതല്‍ ഇതു പോലെ ബോള്‍ ഡ്രോപ്പ് ഉച്ചക്കു വെസ്റ്റേണ്‍ യൂണിയന്‍ ടെലിഗ്രാഫ് കമ്പനി ചെയ്തു വന്നിരുന്നു. കപ്പലുകള്‍ക്കു മാര്‍ഗ നിര്‍ദേശം നല്‍കാനായിരുന്നു അത്. അതിനാല്‍ ഇതൊരു പുതിയ ആശയമല്ലായിരുന്നു.

1907 ആയപ്പോഴെക്കും പതിനായിരങ്ങള്‍ ബോള്‍ ഡ്രോപ്പ് കാണാന്‍ തടിച്ചു കൂടി. 1907 മുതല്‍ 1957 വരെ ബോള്‍ ഡ്രോപ്പ് നിയന്ത്രിച്ചത് ടൈംസിന്റെ ഇലക്ട്രീഷ്യന്‍ തോമസ് പി. വാര്‍ഡ് ആണ്. ഇതിനിടയില്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ രണ്ടു വര്‍ഷം മാത്രം ബോള്‍ ഡ്രൊാപ്പ് ഇല്ലായിരുന്നു-1942-43 വര്‍ഷങ്ങളില്‍.

1963-ല്‍ വാര്‍ഡ് മരിച്ചു. ആ വര്‍ഷം ടൈംസ് ആ കെട്ടിടം അലൈഡ് കെമിക്കല്‍ കമ്പനിക്കു വിറ്റു. ആഘോഷവും അതോടെ തീരുമെന്നായിരുന്നു ടൈംസ് നല്‍കിയ സൂചന. പക്ഷെ ബോള്‍ ഡ്രോപ്പിനു കിട്ടുന്ന ലോക അംഗീകാരം അറിഞ്ഞ അവര്‍ അതു നിലനിര്‍ത്തി. അവര്‍ക്കു ശേഷം 1, ടെംസ് സ്‌ക്വയര്‍ കെട്ടിടം വാങ്ങിയവരും അതു തുടര്‍ന്നു.

ഇന്ന് ആയിരക്കണക്കിനു ബള്‍ബുകള്‍ പ്രകാശം ചൊരിയുന്ന ബോള്‍ പുതുവര്‍ഷത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ചിഹ്നമായി മാറിയിരിക്കുന്നു.

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!
പുതുവര്‍ഷ ലഹരിയില്‍ ന്യു യോര്‍ക്ക് നഗരം മുങ്ങി; ടൈംസ് സ്‌ക്വറില്‍ ജന ലക്ഷങ്ങള്‍പുതുവര്‍ഷ ലഹരിയില്‍ ന്യു യോര്‍ക്ക് നഗരം മുങ്ങി; ടൈംസ് സ്‌ക്വറില്‍ ജന ലക്ഷങ്ങള്‍
Join WhatsApp News
Ponmelil Abraham 2018-01-01 07:41:43
Happy and prosperous New Year to one and all.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക