Image

ഹാപ്പി ന്യൂ ഈയര്‍ !(കവിത: പി.ഹരികുമാര്‍)

പി.ഹരികുമാര്‍ Published on 01 January, 2018
ഹാപ്പി ന്യൂ ഈയര്‍ !(കവിത: പി.ഹരികുമാര്‍)
കുടിപ്പാര്‍ട്ടി
മുന്‍സിപ്പല്‍ വണ്ടിയുടെ
വാഴ്ത്തില്‍ തുടങ്ങി.
വഴിവാണിഭക്കാരെ
അടിച്ചുതുടച്ചു വൃത്തിയാക്കിയതിന്.
വഴിയിലും, തലയിലും, മുതുകിലും,
തോളിലും, കയ്യിലും,
താങ്ങിയ ചവറൊക്കെ
പാത്തും പതുങ്ങിയുമെത്തി
നീറ്റായി പൊക്കിയതിന്

റോഡിനൊക്കെയെന്തു
വീതിയിപ്പഴെന്ന് നോക്കൂ.
ട്രാഫിക്കില്ല, പാര്‍ക്കിങ്ങ് പ്രശ്‌നമില്ല
ഇത്തിരി പൂസായാലും മുട്ടാതെ നടക്കാം
നഗരസുഖാനുഭൂതിയങ്ങനെ
ഏകസ്വരലഹരിയിലുയര്‍ന്നപ്പൊഴതാ
തല തിരിഞ്ഞൊരു ചോദ്യം:
'ദൂരഗ്രാമവറുതിയിലുണങ്ങി വരണ്ട്
മണ്ണിനെ വിട്ട്
നനകണ്ണുകളെ വിട്ട്
നഗരച്ചാളയില്‍
മൂട്ടക്കും, കൊതുകിനും,
ദാദകള്‍ക്കും, കാക്കിക്കും,
എയിഡ്‌സിനും, സിറിഞ്ചുകള്‍ക്കും
ചോര കൊടുത്ത്,
ചീഞ്ഞട്ടിയിട്ട ചാളപോലെ
സുഖവാസത്തിലാന്നോ അവര്?
അവര്‍ക്കില്ലേ വോട്ട്?

അവര്‍ക്കില്ലേ വയറ്? '

അതോടെ വന്നൂ ;
ഗാന്ധിജി, മാര്‍ക്‌സ്, മനു, ബുദ്ധന്‍,
കുരിശ്, നസബന്ദി, രഥം, ബാബ്‌റി,
ഗോധ്ര, നോട്ട്ബന്ദി, ആധാറ്,
മുത്തലാക്ക്, ജീയെസ്റ്റി, ഗൗരി, പത്മാവത്
ബഹളമയം.
ഒച്ചക്കിടയില്‍
ഓങ്ങിയ കൈ തട്ടി
ബീഫും, ഫുള്‍ബോട്ടിലും
അവര്‍ക്കില്ലേ വയറ്? '

നിലത്തു ചിതറിയപ്പോള്‍
അട്ടര്‍ സൈലന്‍സായി.
അയ്യടാന്നായി.
2
ലിഫ്റ്റ് താഴുമ്പോള്‍ പറഞ്ഞു;
' അതാ ഞാമ്പറേന്നേ
                        3
ഈ കഴിക്കാത്ത നാറിയെയൊക്കെ
നമ്മടെ പാര്‍ട്ടീ കൂട്ടരുതെന്ന്.
ആകെയലമ്പാവും! '


ഹാപ്പി ന്യൂ ഈയര്‍ !(കവിത: പി.ഹരികുമാര്‍)
Join WhatsApp News
അയ്യപ്പൻ 2018-01-01 12:21:00
എന്ത് കുന്തമാണിത് കവിതയോ 
ചന്തയിലെ ചീഞ്ഞഴിഞ്ഞ മത്തിയോ ?
എന്തിന് തിരികെ വന്നു 
ഹന്ത! ഞങ്ങളെ ഭ്രാന്തരാക്കാനോ ?
അടിച്ചിട്ടുണ്ട് അൽപ്പമെങ്കിലും 
മുടിയ്ക്കില്ല കവിതയെ ഇങ്ങനെ 
ഒടുക്കത്തെ കവിത കുറിച്ചിട്ട 
തിടുക്കത്തിൽ സ്ഥലംവീട്ടിടൂ
കള്ളില്ലാതെ നവവത്സരമില്ല 
കള്ളില്ലാതെ കവിതയില്ല 
കൊള്ളരുതാത്ത കവികളും 
കള്ളടിച്ചാൽ കവിയായി മാറിടും
കള്ളടിച്ചാൽ  വരും താളവും 
തുള്ളിടും വൃത്തത്തിൽ നിന്ന് നിങ്ങളും 
തുള്ള തുറന്നാലപിക്കും 
പിള്ളേരെപ്പോലെ പെരുമാറിടും  
കള്ളടിച്ചാൽ മറക്കാം ദുഃഖം 
ഉള്ളതുള്ളതു പോലെ പറയാം 
തല്ലുകില്ലാരും തെറിപറയില്ല 
നല്ലപോലെ വഴിയിൽ കിടന്നുറങ്ങാം
ഉയർപ്പിക്കും മരണശേഷം പടു-
ത്തുയർത്തും സ്മാരകങ്ങൾ 
 ഫലകവും പൊന്നാടയും ഓർമ്മയ്ക്കായി 
നല്കീടും  കവിതാപീഡിതർക്കും
അതുകൊണ്ടരിഹരാ കള്ളടിച്ചു ക -
വിത കുറിയ്‌ക്കുക കള്ളിനെ പഴിയ്ക്കാതെ
കള്ളുചെത്താൻ പനയും തെങ്ങും തന്നവൻ 
കള്ളവാറ്റും പഠിപ്പിച്ചു കാനാവിൽ വച്ച്.
എല്ലാവരും രണ്ടായിരത്തി പതിനെട്ട് 
കള്ളടിച്ചാനന്ദിക്കൂ തിമിർത്തിടു 
മംഗളം നേരുന്നു ക്ഷേമായ്ശ്വര്യങ്ങളും 
ചങ്കടിച്ചു പോയ അയ്യപ്പൻ എവർക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക