Image

കലിഫോര്‍ണിയയില്‍ ഇന്നു മുതല്‍ മരിഹ്വാന വലിക്കാം; നയാഗ്രയില്‍ ഐസിന്റെ ആവരണം

Published on 01 January, 2018
കലിഫോര്‍ണിയയില്‍ ഇന്നു മുതല്‍ മരിഹ്വാന വലിക്കാം; നയാഗ്രയില്‍ ഐസിന്റെ ആവരണം
കലിഫോര്‍ണിയയില്‍ ഇന്നു മുതല്‍ മരിഹ്വാന (കഞ്ചാവ്?) നിയമ വിധേയം. അവിടെ ചെന്നാല്‍ മരിഹ്വാന ലഹരിയില്‍ മുങ്ങാം.

എങ്കിലും എല്ലാ സ്ഥലത്തും ഇത് ഇപ്പോള്‍ ലഭ്യമല്ല. പല നഗരങ്ങളിലും വ്യത്യസ്ഥ നിയമവുമാണ്. അതിനു പുറമെ മരിഹ്വാന കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഫെഡറല്‍ കുറ്റമാണ്.

ന്യു യോര്‍ക്കിലും മറ്റു മിക്ക സ്റ്റേറ്റുകളിലും ഇപ്പോഴും മരിഹ്വാന നിയമവിരുദ്ധം. ഈ ലഹരി വസ്തു കൈവശം വയ്ക്കുകയോ ഉപയൊഗിക്കുകയോ ചെയ്തതിന്റെ പേരിലാണു ന്യു യോര്‍ക്കിലും മറ്റും ഒട്ടേറെ പേര്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നത് 

ഏതായാലും അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റില്‍ മരിഹ്വാന നിയമ വിധേയമാക്കിയത് മറ്റു സ്റ്റേറ്റുകള്‍ക്കും മാത്രുക ആയേക്കും. കലിഫൊര്‍ണിയയില്‍ ഇപ്പോള്‍ സംഭവിക്കുന്നതാണു പിന്നീട് മറ്റു സ്ഥലങ്ങളില്‍ നടപ്പാകുന്നത് എന്നാണല്ലൊ ചൊല്ല്.

കഴിഞ്ഞ നവംബറിലെ ഇലക്ഷനിലാണു ജനം മരിഹ്വാനക്ക് അനുകൂലമായി വോട്ട് ചെയ്തത്.
മദ്യം കഴിക്കുന്നതിനേക്കാള്‍ ദോഷം കുറവാണു മരിഹ്വാനക്കെന്നും ചിലര്‍ പറയുന്നു.

ഇതേ സമയം നയാഗ്ര വെള്ളച്ചാട്ടം ഐസിന്റെ ആവരണമണിഞ്ഞു. സെക്കന്‍ഡില്‍ 3000 ടണ്‍ വെള്ളം നിപതിക്കുന്നുവെങ്കിലും ദുരെ നിന്നു നോക്കിയാല്‍ കണുന്നത് കട്ടപിടിച്ച ഐസാണു. പലയിടത്തും ഐസ് പാലം തന്നെ രൂപപ്പെട്ടിരിക്കുന്നു. എന്നാല്‍ അതിലെ നടക്കുന്നത് അപകടകരം. അതിനു അനുവാദവുമില്ല.
നയാഗ്രയും സമീപ പ്രദേശവുമെല്ലാം ഐസില്‍ മുങ്ങി നില്‍ക്കുന്നു. ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത തണുപ്പ് കുറയും വരെ അതു തുടര്‍ന്നേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക