Image

ഓസ്‌ട്രേലിയയില്‍ ജലവിമാനം തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു

Published on 01 January, 2018
ഓസ്‌ട്രേലിയയില്‍ ജലവിമാനം തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ജലവിമാനം നദിയില്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു. സിഡ്‌നിയില്‍നിന്നും 50 കിലോമീറ്റര്‍ വടക്ക് ഹോക്‌സ്ബറി നദിയിലാണ് വിമാനം തകര്‍ന്നു വീണത്.

നദിയില്‍ മുങ്ങിത്താണ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആറു മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു. പൈലറ്റും 11 വയസുള്ള കുട്ടിയും നാല് ബ്രീട്ടീഷുകാരുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ഒറ്റ എന്‍ജിന്‍ വിമാനമാണ് തകര്‍ന്നു വീണത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക