Image

നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്തിന്റെ മന്നം ജയന്തി ആഘോഷങ്ങളുടെ ഫ്‌ളയര്‍ പ്രകാശനം

Published on 01 January, 2018
നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്തിന്റെ മന്നം ജയന്തി ആഘോഷങ്ങളുടെ ഫ്‌ളയര്‍ പ്രകാശനം

കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ 141ാം മത് മന്നം ജയന്തി ആഘോഷങ്ങളുടെ ഫ്‌ളയര്‍ പ്രകാശനം യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു.
ചടങ്ങില്‍ പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഫ്‌ളയറിന്റെ ആദ്യ കോപ്പി ജനറല്‍ സെക്രട്ടറി ഗുണപ്രസാദ് വൈസ് പ്രസിഡന്റ് വിനോദ് പിള്ളയ്്ക്ക് നല്‍കി. 

ഗോള്‍ഡന്‍ സര്‍ക്കിള്‍ ഇന്‍വിറ്റേഷന്‍ ആദ്യ പ്രതി ഫാഹീല്‍ കരയോഗം കോഡിനേറ്റര്‍ ശ്രീകുമാറിനും, സില്‍വര്‍ സര്‍ക്കിള്‍ ഇന്‍വിറ്റേഷന്‍ മംഗഫ് കരയോഗം കോ ഡിനേറ്റര്‍ ശ്രീ രാജിനും ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ജയകുമാര്‍ കൈമാറുകയും മന്നം ജയന്തി 2018 ന്റെ വിളംബര ഉദ്ഘാടനം കഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു.

2018 ജനുവരി 26 ന് അബ്ബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ വൈകിട്ട് നാലര മുതല്‍ മന്നം ജയന്തി ആഘോഷം തുടങ്ങും . പ്രശസ്ത ഗാനരചയിതാവും 2014ല്‍ സംസ്ഥാന അവാര്‍ഡിന് അര്‍ഹനുമായ ഓ. എസ് . ഉണ്ണിക്കൃഷ്ണനായിരിക്കും ഇത്തവണത്തെ മുഖ്യാതിഥി. പ്രശസ്ത ചലച്ചിത്ര, സീരിയല്‍ നടിയും നര്‍ത്തകിയുമായ തരാക്കല്യാണിന്റെയും കുമാരി സൗഭാഗ്യ വെങ്കിടേഷിന്റെയും ക്ലാസിക്കല്‍ നൃത്തശില്പം പരിപാടിയുടെ മുഖ്യ ആകര്‍ഷണമാകും. തുടര്‍ന്ന് പന്തളം ബാലന്റെ നേതൃത്വത്തില്‍ ഗായകരായ ജീവന്‍ പദ്മകുമാറിന്റെയും ലക്ഷ്മി ജയന്റെയും മ്യൂസിക്കല്‍ ലൈവ് അരങ്ങേറുമെന്ന് ജോയിന്റ് പ്രോഗ്രാം കണ്‍വീനര്‍ ഹരി പിള്ള പറഞ്ഞു. ട്രഷറര്‍ മധു വെട്ടിയാര്‍, വനിതാ കണ്‍വീനര്‍ അനിതാ പിള്ള , ജോയിന്റ് വനിതാ കണ്‍വീനര്‍ ദീപ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക