Image

പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം

(പി ഡി ജോര്‍ജ് നടവയല്‍) Published on 01 January, 2018
പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം
ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) ക്രിസ്തു ജയന്തിയും പുതുവത്സരവരവേല്‍പ്പും ആഘോഷിച്ചു. നേഴ്‌സുമാരുടെയും കുടുംബങ്ങളുടെയും കമ്മ്യൂണിറ്റിയുടെയും ഒത്തുചേരലായിരുന്നു സമ്മേളനം. പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ കേരള നേഴ്‌സുമാരുടെ ദുരിതനിവാരണത്തിന് കേരള സര്‍ക്കാര്‍ കണ്ണു തുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തൊഴിലാളിവര്‍ഗാഭിമുഖ്യമുണ്ടെന്ന് അവകാശപ്പെടുന്ന അധികാരികള്‍ ഭരണം കൈയാളുന്ന കേരളസംസ്ഥാനത്ത്, നേഴ്‌സുമാരോട് പുലര്‍ത്തുന്ന കിരാത രീതികള്‍ അസ്സഹനീയമായ ജുഗുപ്ത്സയും അപമാനവുമാണ് ലോക മലയാള നേഴ്‌സ് സമൂഹത്തിന് നല്‍കുന്നത്. പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത ''ഡിസ്‌ക്രിമിനേഷനുകള്‍'' പ്രായത്തിന്റെയും, ആണ്‍ പെണ്‍ അവസ്ഥകളുടെയും, രാഷ്ട്രീയ ചായ്‌വുകളുടെയും പേരില്‍ കേരളത്തില്‍ കൊടികുത്തി വാഴുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത് കേരളം അപരിഷ്‌കൃതമാണ് എന്നാണ്. ഈ കിരാത നീതികള്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പിയാനോ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ അദ്ധ്യക്ഷനായിരുന്നു. പിയാനോ സ്ഥാപക പ്രസിഡന്റും പെന്‍സില്‍വേനിയാ സ്റ്റേറ്റ് നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറുമായ ബ്രിജിറ്റ് വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീ തെളിയ്ക്കല്‍, കാരള്‍ സംഗീതധാര, ക്രിസ്മസ് കേക്ക് മുറിക്കല്‍, പുതു വത്സര വരവേല്‍പ്പായി കേരളാ ഭദ്രദീപം തെളിക്കല്‍, സമ്മാനവിതരണം, വിവിധ കലാ പരിപാടികള്‍, കേരളാ-മെഡിറ്ററേനിയന്‍ വിരുന്നുകള്‍ എന്നിവയും ഉണ്ടായിരുന്നു.

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ വൈസ്പ്രസിഡന്റ് സാബു സക്കറിയ, ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ) ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗറുടെ ഓഫീസ് പ്രതിനിധിയുമായ വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഫോമ കേരളത്തിലെ 10 നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയെക്കുറിച്ചും ആധുനിക കേരളം നേഴ്‌സുമാരുടെ സേവന മൂല്യത്തെയാണ് ആശ്രയിക്കുന്നതെന്ന വസ്തുതയെക്കുറിച്ചും സാബു സക്കറിയ വിശദീകരിച്ചു. ആഗോള മലയാളികളുടെ ആധുനിക ചരിത്രം മലയാളി നേഴ്‌സുമാരുടേതാണ് എന്ന് ‘ഓര്‍മ’ പ്രസിഡന്റ് ജോസ് ആറ്റുപുറം പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെയും നേഴ്‌സുമാരുടെ നിയമന വ്യവസ്ഥകളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന ബാര്‍ബേറിയന്‍ നിയമങ്ങളായിരുന്ന ശാരീരിക അളവു തൂക്ക വിവാഹാവസ്ഥാ നിബന്ധനകള്‍ നിയമപ്പോരാട്ടത്തിലുടെ മാറ്റുന്നതില്‍ പിയാനോ വഹിച്ച പങ്കിനെ വിന്‍സന്റ് ഇമ്മാനുവേല്‍ സ്മരിച്ചു.

ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലെ നേഴ്‌സുമാരുടെ സേവന-വേതന സമരത്തില്‍ പിയാനോ സുധീരം പങ്കെടുത്തത് സുവര്‍ണ്ണചരിത്രമാണ്, പിയാനോ സ്ഥാപക പ്രസിഡന്റ് ബ്രിജിറ്റ് പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി നിയമിതയായത് 50 സെനറ്റര്‍മാരുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ്, പിയാനോ അംഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നല്ല കണക്കിന് ഡോളറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്, തുടര്‍വിദ്യാഭ്യാസത്തിന് ഉതകുന്ന സി ഈ യൂ ക്ലാസുകള്‍, എന്‍ ക്ലെക്‌സ് കളരികള്‍ പിയാനോ സംഘടിപ്പിക്കുന്നുണ്ട് എന്നീക്കാര്യങ്ങള്‍ അഭിമാനകരമാണ് എന്ന് പിയാനോ പ്രസിഡന്റ് പറഞ്ഞു.

പിയാനോ ഭാരവാഹികളായ ബ്രിജിറ്റ് പാറപ്പുറത്ത്, ലൈലാ മാത്യൂ, മെര്‍ളിന്‍ പാലത്തിങ്കല്‍, ലീലാമ്മ സാമുവേല്‍, ആലീസ് ആറ്റുപുറം, ഡോ. മറിയാമ്മ ഏബ്രാഹം, മോളി രാജന്‍, പ്രവര്‍ത്തകരായ അലെന്‍ മാത്യൂ, ടിജു തോമസ്, ഷാലൂ പുന്നൂസ്, ദീപാ കോവാട്ട്, ലിസി, ശോശാമ്മ, മേരി മാങ്കുടിയില്‍ എന്നിവര്‍ പ്രോഗ്രാം നയിച്ചു. കരോളിന്‍ ജോര്‍ജ്, ആലബര്‍ട് ജോര്‍ജ്, ആല്ബര്‍ട് ചാക്കോ, ഏബിള്‍ ചാക്കോ, മരീനാ മിറ്റത്താനി, എയ്ഞ്ചലാ ചാക്കോ, മഹിമാ ജോര്‍ജ് എന്നീ വിദ്യാര്‍ത്ഥികള്‍ കാരള്‍ ഗീതങ്ങള്‍ ആലപിച്ചു. ജാസ്മിന്‍ മാനുവേല്‍, ആഷ്‌ളി പടയാറ്റില്‍, ഇസബേല്‍ ജോസ്, ഗ്രേസ് ചെമ്പ്‌ളായില്‍, മത്യൂ ചെമ്പ്‌ളായില്‍, നിതിന്‍ പോള്‍, ആനിയാ പോള്‍ എന്നീ ബാലകര്‍ ക്രിസ്മസ് കേക്ക് പങ്കു വയ്ക്കുവാന്‍ നേതൃത്വം നല്കി.

ശബ്ദ്പ്രകാശ ക്രമീകരണം ജോസ് പാലത്തിങ്കലും ജോയല്‍ ബോസ്‌കോയും സ്‌പോണ്‍സര്‍ ചെയ്തു. പ്രശസ്ത ഛായാഗ്രാഹകന്‍ അരുണ്‍ കോവാട്ട് ഛായഗ്രഹണം നിര്‍വഹിച്ചു.
പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം പിയാനോ-ക്രിസ്മസ്-ന്യൂഇയര്‍: കേരള നേഴ്‌സുമാരുടെ ദുരിതനിവാരണം പ്രമേയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക