Image

പ്രവാസി മലയാളി ഫെഡറേഷന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

പി.പി.ചെറിയാന്‍ Published on 02 January, 2018
പ്രവാസി മലയാളി ഫെഡറേഷന്‍  പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ന്യൂയോര്‍ക് : ലോകമലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ 201718 വര്‍ഷത്തെക്ക് പുതിയ  പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനും നിലവിലെ ജി .സി .സി കോഡിനേറ്ററുമായ റാഫി പാങ്ങോടാണ് പുതിയ ഗ്ലോബല്‍ പ്രസിഡന്റ്. ഗ്ലോബല്‍ കോര്‍ഡിനേറ്ററായി ജോസ് മാത്യൂസ് പനച്ചിക്കലും ട്രഷററായി നൗഫല്‍ മടത്തറയും തുടരുന്നതാണെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ പുറത്തു വിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു.

ഗ്ലോബല്‍ അഡവൈസറി ബോര്‍ഡ്

,ഡോ ജോസ് കാനാട്ട്( ചെയര്‍മാന്‍), മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് പടിക്കക്കുടി (ഓസ്ട്രിയ), മുന്‍ വൈസ് പ്രസിഡന്റ് ബഷീര്‍ അംബലായി (ബഹറൈന്‍ ), ഡോ.ജോര്‍ജ്ജ് മാത്യൂസ് (ജി.സി.സി) ജോണ്‍ റൗഫ് (സൗദി), അബ്ദുല്‍ അസീസ് (സൗദിഅറേബ്യ), ലിസ്സി അലെക്‌സ് (യു.എസ്.എ.) തിരഞ്ഞെടുക്കപ്പെട്ടു .

പുതിയ ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികള്‍

റാഫി പാങ്ങോട് സൗദി അറേബ്യ (ഗ്ലോബല്‍ പ്രസിഡന്റ്),ജോണ്‍ ഫിലിപ്പ് ബഹറൈന്‍ (ജനറല്‍ സെക്രട്ടറി), നൗഫല്‍ മടത്തറ സൗദി അറേബ്യ(ട്രഷറര്‍), സിറില്‍ കുര്യന്‍ ഓസ് ട്രിയ (വൈസ് പ്രസിഡന്റ്), ജോണ്‍സന്‍ മാമലശ്ശേരി ആസ് ട്രേലിയ (വൈസ് പ്രസിഡന്റ്), ജോസഫ് ഇറ്റലി (ജോയിന്റ് സെക്രട്ടറി), ബിനോയ് ഡെന്‍മാര്‍ക്ക് (ജോയിന്റ് സെക്രട്ടറി), അനസ് ഫ്രാന്‍സ് (പി ആര്‍ ഒ മീഡിയഗ്ലോബല്‍ വക്താവ് ), അനിത ഇറ്റലി (വുമണ്‍ കോഡിനേറ്റര്‍), അജിത്ത് തിരുവനന്തപുരം (ഇന്ത്യന്‍ കോഡിനേറ്റര്‍), ജോളി തുരുത്തുമ്മല്‍ (യൂറോപ്പ് കോഡിനേറ്റര്‍), ചന്ദ്രസേനന്‍ സൗദി അറേബ്യ (കേരള കോഡിനേറ്റര്‍) എന്നിവരാണ് ഇനി പി എം എഫിനെ നയിക്കുക എന്ന് പത്രക്കുറിപ്പില്‍ അറിയിക്കുന്നു .

ഗ്ലോബല്‍ കമ്മിറ്റി

 പി.പി.ചെറിയാന്‍ (യു.എസ്.എ) സ്റ്റീഫന്‍ കോട്ടയം, ഉദയകുമാര്‍ (സൗദി അറേബ്യ) സലിം (ഖത്തര്‍ ), റെനി (പാരീസ്), കൂടാതെ എല്ലാ നാഷണല്‍ പ്രസിഡന്റ്മാരും നാഷണല്‍ കോഡിനേറ്റര്‍മാരും ഗ്ലോബല്‍ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കുമെന്നു ഗ്ലോബല്‍ വക്താവ് ഡോ .അനസ് അറിയിച്ചു. സൗദി അറേബ്യയിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് സ്ഥാനമടക്കം പുതിയ ഭാരവാഹിത്വങ്ങളെന്നു സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു .റിയാദ് പി .എം .എഫ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ റാഫി പാങ്ങോട് ഗ്ലോബല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും ഗ്ലോബല്‍ പ്രസിഡന്റ് റിയാദ് കമ്മിറ്റി എക്‌സിക്കൂട്ടീവ് അംഗമെന്നതില്‍ അഭിമാന നിമിഷങ്ങളാണെന്നു പ്രസിഡന്റ് മുജീബ് കായംകുളവും ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാനും പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്‍  പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക