അര്‍ദ്ധനഗ്നരെ നമിക്കുന്നു ഞാന്‍ (കവിത: പി. ഹരികുമാര്‍)
പി. ഹരികുമാര്‍Published on 02 January, 2018
കണ്ട് കണ്ട് കലങ്ങി മനസാക്ഷി വിങ്ങി മേല്മുണ്ടഴിച്ചു നല്കി അര്‍ദ്ധനഗ്ന വ്രതമെടുത്തവനെ വിനയത്തോടെ നമിക്കുന്നു ഞാന്‍.
കൊണ്ട് കൊണ്ട് കലങ്ങി കണ്ണീരില്‍ മുങ്ങി ഉടുമുണ്ടഴിച്ചു കുരുക്കാക്കി മനസാക്ഷി കുതിര്‍ത്ത് വിതച്ച് പാടത്തലിഞ്ഞു മറഞ്ഞ അര്‍ദ്ധനഗ്നരെ വേദനയോടെ നമിക്കുന്നു ഞാന്‍.
ആകാശത്തൂടെ പറന്നു കണ്ട് കണ്ട് കണ്ണുകള്‍ കലങ്ങിക്കലങ്ങി മനസ്സാക്ഷിയുയര്ത്തി വീശിവീശി ഉച്ചത്തിലാണയിട്ടിട്ട് അവശരായി തളര്ന്നുറങ്ങുമര്ദ്ധനഗ്നരെ വിറയോടെ നമിക്കുന്നു ഞാന്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല