Image

പ്രധാനമന്ത്രിയെ ലോക്‌പാലിനു കീഴില്‍ ഉള്‍പ്പെടുത്തരുത് - ജയലളിത

Published on 28 June, 2011
പ്രധാനമന്ത്രിയെ ലോക്‌പാലിനു കീഴില്‍ ഉള്‍പ്പെടുത്തരുത് - ജയലളിത

ചെന്നൈ: ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയുമായ ജയലളിത അഴിമതിനിരോധന നിയമത്തിന്റെ കീഴില്‍ പ്രധാനമന്ത്രി വരുന്നുണ്ടെന്നും പ്രധാനമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ സി.ബി.ഐ.ക്ക് അന്വേഷിക്കാവുന്നതാണെന്നും ജയലളിത ചൂണ്ടിക്കാട്ടി.

വ്യാജ അഴിമതി ആരോപണങ്ങള്‍ മൂലം പ്രധാനമന്ത്രിക്ക് പ്രവര്‍ത്തിക്കാതിരിക്കാനാവുന്ന അവസ്ഥ ആശാസ്യമല്ല. ലോക്പാല്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വിദേശ ശക്തികള്‍ ദുരുപയോഗിക്കാനും സാധ്യതയുണ്ട്- ജയലളിത ചൂണ്ടിക്കാട്ടി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക