Image

ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ 2018ലേക്കുളള നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി

Published on 02 January, 2018
ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ 2018ലേക്കുളള നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ (ഐഎപിസി) പുതിയ ഭാരവാഹികളെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍ പ്രഖ്യാപിച്ചു.

പ്രസിഡന്റായി ടെലിവിഷന്‍ പ്രൊഡ്യൂസറും റെനി റിപ്പോര്‍ട്ട് എന്ന പ്രോഗ്രാം ഹോസ്റ്റുമായ റെനി മെഹ്‌റയെയാണ് തെരഞ്ഞെടുത്തത്. ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്റര്‍ ആഷ്‌ലി ജോസഫ് ആണ് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ്. മറ്റ് ഭാരവാഹികള്‍: ജനറല്‍ സെക്രട്ടറി തോമസ് മാത്യു (അനില്‍), വൈസ്പ്രസിഡന്റുമാര്‍ മുരളി നായര്‍, രൂപ്‌സി നറൂള, അനുപമ വെങ്കിടേഷ്, അലക്‌സ് തോമസ്, സെക്രട്ടറിമാര്‍ ബിജു ചാക്കോ, അരുണ്‍ ഹരി, ബൈജു പകലോമറ്റം, ജേക്കബ് കുടശ്ശനാട്, ട്രഷറര്‍ കെന്നി ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു പനയ്ക്കല്‍, എക്‌സ് ഒഫീഷ്യോ കോരസണ്‍ വര്‍ഗീസ്, നാഷ്ണല്‍ കോഓര്‍ഡിനേറ്റേഴ്‌സ് തെരേസ ടോം (ന്യൂജേഴ്‌സി), ആനി കോശി (കാനഡ), പിആര്‍ഒമാര്‍ ഫിലിപ്പ് മാരറ്റ്, സാബു കുര്യന്‍, ബിന്‍സ് മണ്ഡപം.

ഐഎപിസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്‌റ 1990 മുതല്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. റെനി റിപ്പോര്‍ട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് സ്‌റ്റോറീസ്, ഫാഷന്‍, ഫിലിം, തിയറ്റര്‍, കറന്റ് അഫയേഴ്‌സ് എന്നീ വിഷയങ്ങളില്‍ മാധ്യമ വാര്‍ത്ത റെനി നല്‍കുകയും ചെയ്യുന്നു. റെന്‍ബോ മീഡിയ എന്ന അഡ്വര്‍ടൈസിംഗ്, ബ്രോഡ്കാസ്റ്റിംഗ്, പബ്ലിക് റിലേഷന്‍സ് കമ്പനിയുടെ പ്രസിഡന്റായി 2010 മുതല്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍വൈസി ഹെല്‍ത്ത്, ഹോസ്പിറ്റല്‍സ്/ ക്യൂന്‍സില്‍ 2014 മുതല്‍ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ന്യുയോര്‍കില്‍ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ മാനേജ്‌മെന്റ് ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ എംഎയും നേടി. ഇപ്പോള്‍ വോള്‍ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റെടുക്കുകയാണ്.

ആരേഗ്യരംഗത്ത് വളരെക്കാലമായി പ്രവര്‍ത്തിച്ച് വരുന്ന ഇവര്‍ ഫല്‍ഷിംഗ് ഹോസ്പ്റ്റല്‍ കമ്യൂണിറ്റി അഡൈ്വസറി ബോഡില്‍ 2000ത്തില്‍ അംഗമായിരുന്നു. 112ാം പ്രിസിന്റ് കമ്യൂണിറ്റി കൗണ്‍സില്‍ സെക്രട്ടറിയായും, 2003ല്‍ കമ്യൂണിറ്റി ബോര്‍ഡ് മെമ്പര്‍, 2012മുതല്‍ ന്യുയോര്‍ക് കമ്യൂണിറ്റി എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം, 1997മുതല്‍ ക്യൂന്‍സ് ഡിസ്ട്രിക്ട് അറ്റോണി എഷ്യന്‍ അഡൈ്വസറി കൗണ്‍സില്‍ മെമ്പറായും, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പവര്‍ എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ന്യൂയോര്‍ക്ക് കമ്മീഷന്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കമ്മീഷണറായും ( 2009- 2014 ), ന്യൂയോര്‍ക്ക് മേയേഴ്‌സ് ഓഫീസിലെ എമിഗ്രന്റ് അഫയേഴ്‌സ് അഡൈ്വസറായും 2015മുതല്‍ പ്രവര്‍ത്തിച്ച് വരുന്നു.

2008ല്‍ ഭാരതീയ വിദ്യാഭവന്‍ യുഎസ്എ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായി. 1996മുതല്‍ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ മെമ്പര്‍, സ്ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് മെമ്പര്‍, സെന്റര്‍ ഫോര്‍ വുമണ്‍ ന്യൂയോര്‍കിലെ ബോര്‍ഡ് മെമ്പര്‍, ഡൊമസ്റ്റിക് വയലന്‍സ് യൂണിറ്റ് ചെയര്‍ (2002- 2014), സിയുആര്‍ഇയുടെ ബോര്‍ഡ് ഡയറക്ടര്‍ (2005- 2012) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളാണ് ഇവരെ തേടിയെത്തിയിട്ടുള്ളത്. വുമണ്‍ അച്ചീവേഴ്‌സ് അവാര്‍ഡ്, ഹെല്‍ത്ഫസ്റ്റ്, (2017), ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന്റെ അവാര്‍ഡ് (2016), പത്ത് വര്‍ഷത്തെ കമ്യൂണിറ്റി ബോര്‍ഡ് സര്‍വീസ് അവാര്‍ഡ്, ക്യൂന്‍സ് ബര്‍ഗ് പ്രസിഡന്റ് (2015), കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ, ന്യൂയോര്‍ക്കിന്റെ അവാര്‍ഡ് (2014), ക്യൂന്‍സ് പബ്ലിക് ടെലിവിഷന്‍ വാന്‍ഗ്യുവേഡ് പ്രൊഡ്യൂസര്‍ അവാര്‍ഡ് (2012- 2013), സര്‍ട്ടിറിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍, നൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (2013), ഗ്ലോബല്‍ അംബാസഡര്‍ അവാര്‍ഡ്, ഫ്രണ്ട്‌സ് ഓഫ് ഗുഡ് ഹെല്‍ത്ത് (2012), സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ (2012), സര്‍ട്ടിറിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍, 112ാം പ്രസ്ക്ന്റ് കമ്യൂണിറ്റി,(2011,12,13,14,15,16), അമേരിക്കന്‍ അസോസിയേഷന്‍ ഏഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ 2011, യുഎസ് സെന്‍സസ് ബ്യൂറോ (2010), ദ ടൗണ്‍ ഓഫ് ഹെമ്പ്സ്റ്റഡ് സൈറ്റേഷന്‍ (2010), സൈറ്റേഷന്‍, നസുവാ കൗണ്ടി എക്‌സിക്യൂട്ടീവ് (2010), എന്‍വൈസി കൗണ്‍സില്‍ സൈറ്റേഷന്‍ (2007- 08, 2009), ഇന്തോകരീബിയന്‍ ഫെഡറേഷന്‍ അവാര്‍ഡ്, (2007), എഫ്‌ഐഎ അപ്രീസിയേഷന്‍ അവാര്‍ഡ് (2007), വോയിസ് ഓഫ് ന്യൂ അമേരിക്കന്‍സ്, ഔട്ട്സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡ് (2005), സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍ (2004,2006), സര്‍ട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് (2003), സര്‍ട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ് നസുവ കൗണ്ടി എക്‌സിക്യൂട്ടീവ് തോമസ് ഗുലോട്ട(2000), സൈറ്റേഷന്‍ ഫ്രം ന്യുജഴ്‌സി മേയര്‍ (1998), സൈറ്റേഷന്‍ ഫോര്‍ ഡിസ്റ്റിംഗ്യുഷ്ഡ് അച്ചീവ്‌മെന്റ് (1998), ന്യുയോര്‍ക്ക്് ഡെവലപ്‌മെന്റല്‍ ഡിസ്എബിലിറ്റീസ് പ്ലാനിംഗ് കൗണ്‍സില്‍, സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍, സര്‍ട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ്, ന്യൂയോക്ക് ഗവര്‍ണര്‍ ജോര്‍ജ് പതകി (1999), സര്‍ട്ടിഫിക്കേറ്റ് ഓഫ് അപ്രീസിയേഷന്‍ ന്യൂയോര്‍ക്ക് ഹെല്‍ത്& ഹോസ്പിറ്റല്‍സ്(1999).

ഇതില്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട മുരളീ നായരും അനുപമ വെങ്കിടേഷുമാണ് ആദ്യമായി ഐഎപിസിയുടെ ഭാരവാഹിത്വത്തിലേക്ക് എത്തുന്നത്. മുരളി നായര്‍ അറ്റോര്‍ണിയെന്നതിലുപരി അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവൂകൂടിയാണ്. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിലടക്കം അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധികരിക്കുന്നു.

മലയാള ദൃശ്യമാധ്യമ രംഗത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവന്ന ഇന്ത്യാവിഷനിലൂടെ മാധ്യമരംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകയാണ് അനുപമ വെങ്കിടേഷ്. പിന്നീട്, റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയപ്പോള്‍ അതിലും തുടക്കകാലം മുതല്‍ അനുപമ പ്രവര്‍ത്തിച്ചു. രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലയിലും മികച്ച റിപ്പോര്‍ട്ടുകള്‍ നടത്തിയ അനുപമ അറിയപ്പെടുന്ന അവതാരകകൂടിയാണ്. ഇപ്പോള്‍ അമേരിക്കയില്‍നിന്നും റിപ്പോര്‍ട്ടര്‍ടിവിക്കുവേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടക്കം പലപ്രധാന സംഭവങ്ങളും അമേരിക്കയില്‍നിന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ 2018ലേക്കുളള നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി
Join WhatsApp News
Raju Mylapra 2018-01-03 04:41:31
ഒരു ചെറിയ സംശയം. പ്രസ്ക്ലബ് ഓഫ് അമേരിക്കയും, ഇൻഡോ-അമേരിക്കൻ പ്രസ്ക്ലബും അമേരിക്കൻ മലയാളികൾക്ക് വേണ്ടി എന്ത് കോപ്പാണ് ചെയുന്നത്? സത്യസന്ധമായി ഒരു വാർത്ത എഴുതുവാൻ ഇവർക്ക് ആർക്കെങ്കിലും അറിയാമോ? വല്ലപ്പോഴും ഒരു പൊട്ട കഥയോ കവിതയോ എഴുതുന്നതാണോ ഇതിന്റെ ഭാരവാഹി ആകുവാൻ ഉള്ള മാനദണ്ഡം. മനസിന്റെ ദണ്ഡം കൊണ്ട് ചോദിച്ചു പോയതാണേ. എല്ലാ പുതിയ ഭാരവാഹിക്കള്ക്കും നന്മ നേരുന്നു. നിങ്ങളൊക്കെ ഞങ്ങൾക്ക് വേണ്ടി ചുമക്കുന്ന ഭാരം കാണുമ്പോൾ നമ്ര ശിരസ്കനാകുന്ന,
നിരീക്ഷകൻ 2018-01-03 16:15:21
ഏത്  പ്രസ് ക്ലബ്  ആയാലും  ശരി അതികം  പേരും  പ്രസ്  ആയോ  മീഡിയ  ആയോ  ഒരു  ബന്ധവു മില്ലാത്തവരാണ്. ചുമ്മാ  ബിസിനസ്  കാരുടെ  സ്‌പോൺസർഷിപ്  പണം  വാങ്കി  അത്  ചെയ്തു , ഇത്‌ ചെയ്തു  എന്ന്  പറഞ്ഞു  ആളാകുന്നവർ. ഐഎപിസി  കാരുടെ  സംഗതി  മഹാ മോശം. അഡ്മിഷൻ  ഫീ  കുടി  വാങ്ങി പുട്ടടിക്കുന്ന  ഒരു  ഐഎപിസി.  ഒരു  ഡെമോക്രസി, വോട്ട്  ഒന്ന്  മില്ലാത്ത  ഒരു  സ്വയം  chairman  എല്ലാ കാലത്തും  ചുമ്മാ  ചില  ഇറാൻ  മൂളി കള  തിരുകി  കാട്ടുന്നു  നോമിനേറ്റ്  നടത്തുന്നു.  ഈ ന്യൂസ് തന്നെ  അത്  തെളിയിക്കുന്നു. മൈലപ്രായ  പറയുന്നത്  ശരി .
പിന്നെ  ചിലരെ  ബോയ്‌കോട്ട്  ചെയ്യാനും able  ആള്കാരെ  ഒതുക്കാനും  ഒരു  തട്ടിക്കൂട്ട്  സങ്കടന.
Ginsmon Zachariah 2018-01-04 18:10:20
രാജുച്ചായനോടുള്ള എല്ലാ ബഹുമാനത്തോടും കൂടി രാജുച്ചായന്‍ ചോദിച്ച ചോദ്യത്തിന് ഒരു മറുപടി ആവശ്യമാണെന്നു തോനുന്നു. 
അമേരിക്കയിലെ മാധ്യമങ്ങളും എഴുത്തുകാരും എന്തുകോപ്പാണ് ഈ സമൂഹത്തിന് ചെയ്യുന്നുവെന്നുള്ളതിന് മറുപടി ഈ സാമൂഹം തന്നെയാണ് പറയേണ്ടത്. ഈ രാജ്യത്ത് ഒരു പൊട്ടക്കഥയോ കവിതയോ എഴുതി സമയം മെനക്കെടുത്താന്‍ കുറച്ചു പൊട്ടന്‍മാര്‍ക്കെങ്കിലും തോന്നുന്നുണ്ടെന്നുള്ളതാണ് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക ഉന്നമനത്തിന്റെ അളവുകോല്‍. പിന്നെ, ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ഈ ഭാരവാഹികളെല്ലാം എഴുത്തുകാരാണെന്ന് ഞങ്ങള്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. 

എഴുതുന്നവര്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകരെന്ന നിങ്ങളെപ്പെലെ എഴുത്തും വായനയും അറിയാവുന്ന കുറച്ച് ആളുകള്‍ക്കെങ്കിലുമുള്ള തെറ്റിദ്ധാരണ ഈ കാലഘട്ടത്തിന്റെ അറിവില്ലായ്മയെന്നു പറയേണ്ടിവരും. അമേരിക്കയിലെ പ്രഫഷണല്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമായതുകൊണ്ട് ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രാമുഖ്യമുള്ള അമേരിക്കയില്‍ മാധ്യമങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നവരെയും അതിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ദൃശ്യമാധ്യമരംഗത്തെ അവതാരകര്‍ക്കുമുള്ള പ്രധാന്യം മനസിലാക്കിക്കൊണ്ട് അവര്‍ക്ക് അവസരം കൊടുക്കുകയെന്നുള്ളതാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് ഉദ്ദേശിക്കുന്നത്. 

എന്റെ അടുത്തസുഹൃത്തും അങ്ങയുടെ മരുമകനുമായ മധുകൊട്ടാരക്കര ആണല്ലോ ഇന്ത്യാ പ്രസ്‌ക്ലബിന്റെ പ്രസിഡന്റ്. ഞാന്‍ മനസിലാക്കിയെടുത്തോളം അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പശ്ചാത്തലം സിവില്‍ എജിനീയറിംഗ് ആണെങ്കിലും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഭാഗമാണ്. രാജുച്ചായന്‍ ഈ പറഞ്ഞതുപോലെ ഒരു എഴുത്തുകാരനാക്കിമാറ്റാന്‍ അദ്ദേഹത്തെ ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു. 

ഏതെങ്കിലും രീതിയില്‍ മാധ്യമരംഗത്തുപ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെ വലിപ്പച്ചെറുപ്പം കണക്കാക്കി അപഹസിക്കുന്നത് ശരിയല്ല. അങ്ങനെ ഞങ്ങള്‍ മാത്രമാണ് ഏറ്റവും വലുതെന്ന് ചിന്തിച്ചതിന്റെ കുഴപ്പമാണ് ഇന്ത്യാ പ്രസ്‌ക്ലബിനുള്ളത്. അത് തിരുത്തിക്കാനുള്ള ശ്രമത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിനൊപ്പം രാജുച്ചായനെയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കുഞ്ചിലൊച്ചൻ 2018-01-05 04:10:56
നെരിഷകൻ കുറിച്ചതും രാജു കുറിച്ചതും  ശരിയാണ്. നിങ്ങളുടെ  വാദഗതി  ശരിയല്ല  ജിൻസ്. ചുമ്മാ  ഓരോരുത്തർ  അവനവന്റ  വീട്ടു  സ്വത്തായി  ഓരോ ക്ലബ്  ഉണ്ടാക്കുന്നു . സ്വയം  ഭാരവാഹി  അയി  ന്യൂസ്  കൊടുക്കുന്നു. ചല ഇഷ്ടക്കാരായവരാ  നോമിനേറ്റ്  ചെയ്തു  സ്ഥിതിരം  സൂത്രധാരകനായി  കൂട്ടിയിരിക്കുന്നു.  ഒന്നിനെ  കുറ്റം  പറഞ്ഞു  മറ്റൊന്നുണ്ടാക്കുന്നു.  ഉണ്ടാക്കിയതോ  പഴയതിലും  മോശം, ഡിക്ടറ്റർഷിപ്  നടത്തുന്നു. എല്ലാം ഒരു ആളാകാൻ.  ചിലരെ  ഒതുക്കാൻ , ചില്ലറ  പിടിച്ചു  വാങ്ങാൻ  ഒരു കളി
നാരദന്‍ 2018-01-05 21:47:39

ക്രിസ്മസ് ദിവസം അടിച്ചു പൂസ് അയ അച്ചായന്മാര്‍. ഭാര്യയുടെ കാമുകര്‍ നശിക്കാന്‍ കോഴി തല കൂടോത്രം. സൊന്തം ഭാര്യയുടെ കൂടെ പൂവാലന്‍സ് മിനുങ്ങന്നത് കണ്ടു ,newyork newjersy ചിക്കാഗോ ഡാല്ലാസ് ,ഹുസ്ടന്‍ മലയാളി അച്ചായന്മാര്‍അല്ല.

൨൦ കോഴിയുടെ തല വലിച്ചു പറിച്ചു  man is facing animal cruelty charges after he allegedly ripped the heads off of 20 chickens during a “jealous rage” on Christmas Day after viewing pictures of other people hanging out with his wife, police say. കാറിന്‍റെ ഗ്ലാസ് തല്ലി പൊട്ടിച്ചു.Authorities in Milford said smashed the windows of cars with an ax while leaning out of a car driven by നോട്ട് മലയാളീ .

അച്ചായന്‍  was highly intoxicated and was in a jealous rage,” Officer Michael DeVito told the Hartford Courant. “He banged [the chickens] on the ground to kill them and snapped the heads off.”

Both men were arrested Wednesday. ഒരു അച്ചായന്‍  faces numerous charges, including 20 counts of cruelty to animals.അച്ചായന്‍ 2  was charged with conspiracy to commit cruelty to animals, among other charges. The pair posted bail and were set to appear in Milford Superior Court on Jan. 30.

 ഭാര്യയുടെ കൂടെ കണ്ട പൂവാലന്‍സ് വീട്ടില്‍ പോയി t sparked his anger and swung an ax at their car windows. The two allegedly engaged in the behavior after left a bar early Christmas morning.അച്ചായന്മാര്‍ then traveled to a home with chickens & killed them and left some of their heads lying around on the owners’ property ഒരു കോഴി തല കൂടോത്രം . Others were placed in a bag as അച്ചായന്‍  claimed he would boil and eat them, At another home with chickens,അച്ചായന്‍  tore off the doors of a coop to get to them, police added. അച്ചായന്‍ ഭാര്യെ നുള്ളി പോലും നോവിച്ചില്ല, പക്ഷെ ഫുള്‍അടിച്ചു ഭാര്യ എന്ന് കരുതി fridgeനെ കെട്ടി പിടിച്ചു. എന്താടി നിനക്ക് മൂഡ്‌ ഇല്ലേ എന്ന് ചോദിച്ചു fridge ചുവടെ മറിച്ചു.

ഇങ്ങനെയാണ് മലയാളി റിപ്പോര്‍ട്ടര്‍മാര്‍ ഇംഗ്ലീഷ് തര്‍ജിമ ചെയ്തു ഇ മലയാളി വായനകാര്‍ക്ക് സുഖം പകരുന്നത് . സത്യം took a leave to go to കാശി, എന്നാല്‍ ഒരിക്കലും തിരികെ വന്നില്ല .

 

പ്രവാസികളുടെ പിതാവ് 2018-01-05 21:56:54

സാരി തുംബേല്‍ മൂട്ട പോലെ പറ്റി കൂടിയ അച്ചായന്മാര്‍ എന്ത് ചെയും

rump to allow states to add work requirements to Medicaid for first time

Monday to Friday  സോഫയില്‍ കിടന്നുറങ്ങുന്ന അച്ചായന്‍, ഭാര്യ ഉണ്ടാക്കിയ ചിക്കന്‍ തിന്നു പള്ളി ,അസോസിയേഷന്‍ പ്രസ് ക്ലബ്‌ പ്രവാസി കോണ്‍ഗ്രസ്‌ ഇങ്ങനെ പല തരം തരികിട കാട്ടി നടക്കുന്ന അച്ചായന്‍ ഇനി പണി കൊടുക്കുന്ന പണി നിര്‍ത്തി പണി ചെയ്യുവാന്‍ പോകണം. എല്ലാം കര്‍മ ഫലം .

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക