Image

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ പുതുവത്സര കുടുംബ സംഗമം ജനുവരി 13 നു

ജീമോന്‍ റാന്നി Published on 03 January, 2018
ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ പുതുവത്സര കുടുംബ സംഗമം  ജനുവരി 13 നു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (ഒഞഅ) ആഭിമുഖ്യത്തില്‍ പുതുവത്സര കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജനുവരി ജനുവരി 13 നു ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്‌റ്റോറന്റില്‍ വച്ചാണ് (209, FM 1092 Rd, Stafford, TX,77477) കുടുംബ സംഗമം.

ഹൂസ്റ്റനില്‍ ഉള്ള എല്ലാ റാന്നി നിവാസികളെയും കുടുംബ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ അംഗങ്ങളെ പരിചയപെടുന്നതിനും റാന്നി നിവാസികള്‍ക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങള്‍ പങ്കിടുന്നതിനും അവസരം ഒരുക്കിയിരിക്കുന്ന ഈ കുടുംബ സംഗമം വിജയിപ്പിയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍  ആരംഭിച്ചുവെന്നും ഭാരവാഹികള്‍ അറിയിച്ചു.

അസ്സോസിയേഷന്‍ പ്രസിഡന്റ് ജോയ് മണ്ണില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റാന്നി സ്വദേശിയും ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച് വികാരിയുമായ റവ. ഫാ. എബ്രഹാം സക്കറിയ ചരിവുപറമ്പില്‍ (ജെക്കു അച്ചന്‍) പുതുവത്സര സന്ദേശം നല്‍കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവും റാന്നി അങ്ങാടി പഞ്ചായത്ത് മുന്‍  പ്രസിഡണ്ടുമായ  മേഴ്‌സി പാണ്ടിയത്ത്, അസോസിയേഷന്‍ സ്ഥാപക നേതാക്കളും ഹൃസ്വ സന്ദര്‍ശനത്തിന്ഹൂസ്റ്റണില്‍ എത്തിച്ചേരുന്നതുമായ കെ.എസ്. ഫീലിപ്പോസ് പുല്ലമ്പള്ളില്‍, ലീലാമ്മ ഫിലിപ്പോസ് എന്നിവരും പങ്കെടുത്തു സമ്മേളനത്തെ ധന്യമാക്കും.

വിവിധ കലാപരിപാടികളും കുടുംബ സംഗമ സന്ധ്യയെ മികവുറ്റതാക്കി മാറ്റും.

2018 ലേക്കുള്ള അസോസിയേഷന്‍ ഭാരവാഹികളെയും തദവസരത്തില്‍ തിരഞ്ഞെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജോയ് മണ്ണില്‍                  281 745 1459

റോയ് തീയാടിക്കല്‍       832 768 2860

ഷിജു തച്ചനാലില്‍           281 736 5413

ജീമോന്‍ റാന്നി                407 718 4805

ജിന്‍സ് മാത്യു കിഴക്കേതില്‍     832 278 9858

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക