Image

നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ് മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 January, 2018
നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം
ഡാളസ് : ഗാര്‍ലാന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകയില്‍ ഇത്തവണ ഒരുക്കിയ മിനിയേച്ചര്‍ പുല്‍ക്കൂട് കരവിരുതിനാല്‍  വിസ്മയമായി.

വി. ലൂക്കായുടെ സുവിശേഷത്തിലെ ഒന്നും രണ്ടും അധ്യായത്തിലെ  യേശുവിന്റെ ജനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഒരു പ്ലോട്ടില്‍ ഒരുക്കി ഹോളിലാന്‍ഡിന്റെ ഒരു മിനിയേച്ചര്‍ മാതൃക തന്നെ തീര്‍ത്താണ്  ഈ നേറ്റിവിറ്റി ഷോ ദേവാലയത്തിലെത്തിയവരുടെ പ്രത്യേക  ശ്രദ്ധ പിടിച്ചുപറ്റിയത്.

പരി. കന്യകാമറിയത്തിനു  മാലാഖ പ്രത്യക്ഷപെട്ടു മംഗളവാര്‍ത്ത അറിയിക്കുന്നതു  മുതല്‍, മറിയം യഹൂദിയാ മലമ്പ്രദേശത്തു കൂടി എലിസബത്തിനെ  കാണാന്‍ പോകുന്നതും, മറിയത്തിന്റെ ഭവനവും, ബെത്‌ലഹേമില്‍ ജോസഫും  മറിയവും പേരെഴുതിക്കാന്‍ പോകുന്നതും, ബെത്‌ലഹേമിലെ സത്രവും, ജോസഫും മറിയവും  ഉണ്ണിയേശുവിനെ ജെറുസലേം ദേവാലയത്തില്‍ കാഴ്ചവക്കുവാന്‍ കൊണ്ടുവരുന്നതും,   ജ്ഞാനികള്‍ ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തില്‍ യേശുവിനെ അന്വേഷിക്കുന്നതും,  വയലില്‍ തീ കായുന്ന ആട്ടിടയന്മാര്‍ക്കു മാലാഖാ പ്രത്യക്ഷപെടുന്നതും,  കിഴക്കു നക്ഷത്രമുദിക്കുന്നതും,  രാജാക്കന്മാര്‍ ഉണ്ണി യേശുവിനു കാഴ്ചകള്‍ അര്‍പ്പിക്കുവാന്‍ പോകുന്നതും,  ഗലീലിയും, ഗലീലി തടാകവും, നസ്രത്തും, അഗസ്ത്യര്‍ സീസറുടെ  കൊട്ടാരവും, തിരുകുടുംബവും പുല്‍ക്കൂടും എല്ലാം  ക്രമമായി തീര്‍ത്തു   മനോഹരമായി ലേബല്‍  ചെയ്തു മിനിയേച്ചര്‍ മാതൃകയില്‍ ഒരുക്കിയിരിക്കുന്നു.

ചങ്ങനാശേരി ചെത്തിപ്പുഴ  മതിച്ചിപറമ്പില്‍ മാത്യു ആന്റണിയും (മത്തായിച്ചന്‍) പത്‌നി  ആലീസ് മാത്യുവുമാണ് ഈ കരവിരുതിനു  പിന്നില്‍. വികാരി ഫാ ജോഷി എളമ്പാശേരിലിന്റെ അനുഗ്രഹവും   കമ്മറ്റിഅംഗങ്ങളുടെ പ്രോത്സാഹനവും ഒപ്പം ഉണ്ടായിരുന്നു.  നാട്ടില്‍ നിന്ന് ഗാര്‍ലാന്റ്‌റ് ഇടവകാംഗമായ മകള്‍ ബ്ലെസ്സിയെയും, ഭര്‍ത്താവ്  ലാല്‍സണെയും കുടുംബത്തെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇദ്ദേഹം.  ഇടവകാംഗം  പോള്‍  ഫ്രാന്‍സ്സീസ് നിര്‍മാണ സാമഗ്രികള്‍ കണ്ടുപിടിച്ചു  വാങ്ങിക്കുന്നതില്‍  സഹായമേകി.  12 അടി നീളത്തിലും 15 അടി വീതിയിലുമാണ് തയാറാക്കിയത്. നിര്‍മാണത്തിനായി കാര്‍ഡ് ബോര്‍ഡ്, അറക്കപ്പൊടി,  സ്‌കെച്ച്‌പെന്‍, കളര്‍ ഡ്രോയിങ്, എന്നിവ ഉപയോഗിച്ചിരിക്കുന്നു. ഏകദേശം  ഒരു മാസത്തെ പ്രയത്‌നമുണ്ട്. ദൈവമഹത്വത്തിനായും,  പ്രത്യേകിച്ച്  ക്രിസ്തുമസ് ആഘോഷവേളയില്‍   യേശുവിന്റെ ജനനത്തിരുനാളിന്റെ  മഹത്വവും സന്ദേശവും അമേരിക്കയിലെ കുട്ടികളില്‍ എത്തിക്കുകയായിരുന്നു  ലക്ഷ്യമെന്നു  മാത്യു പറഞ്ഞു. 

നാട്ടില്‍ സ്വന്തം ഇടവകയിലും പുറത്തും പുല്‍ക്കൂട്  മത്സരങ്ങളില്‍  പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് ഇദ്ദേഹം. ചങ്ങനാശേരിയില്‍ അറുപതോളം അംഗങ്ങളുളള  രക്ഷാഭവന്‍ എന്ന അഗതിമന്ദിരത്തില്‍ കഴിഞ്ഞ 23 വര്‍ഷമായി പങ്കാളിയായി  ജീവകാരുണ്യപ്രവര്‍ത്തിയിലും സേവനതല്പരനാണ് മാത്യു.



നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം നേറ്റിവിറ്റി ഷോ: ഹോളിലാന്‍ഡ്  മിനിയേച്ചര്‍ രൂപത്തില്‍ തീര്‍ത്തു വിസ്മയം
Join WhatsApp News
Mathew V. Zacharia, NEW YORK 2018-01-03 09:49:52
Nativity Show: Admirable representation of Holy Land. May God bless you. 
Mathew V. Zacharia, New York.
Prophet Narayanan 2018-01-03 11:40:42
There is no point in visiting Holy Land  or listening to Mathew or Zacharia but listen your inner voice

21 “Woman,” Jesus replied, “believe me, a time is coming when you will worship the Father neither on this mountain nor in Jerusalem. 22 You Samaritans worship what you do not know; we worship what we do know, for salvation is from the Jews. 23 Yet a time is coming and has now come when the true worshipers will worship the Father in the Spirit and in truth, for they are the kind of worshipers the Father seeks. 24 God is spirit, and his worshipers must worship in the Spirit and in truth.” (John 4)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക