Image

അയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി ഋഷിക

അനില്‍ പെണ്ണുക്കര Published on 03 January, 2018
അയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷിക
സന്നിധാനത്തെ വലിയ നടപ്പന്തലില്‍ സ്വാമിദര്‍ശനത്തിനായി കാത്തുനിന്ന അയ്യപ്പന്മാര്‍ക്ക് കാത്തുനില്‍പ്പിന്റെ വിരസത അറിഞ്ഞതേയില്ല, നൃത്തഭംഗിയുടെ കാഴ്ചപ്പെരുമ സമ്മാനിച്ച് ഉശിരുള്ള ചുവടുവയ്പ്പും താളാത്മക ചലനങ്ങളുമായി ഋഷിക എന്ന ഒമ്പതുവയസുകാരി ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തന്മാരെ ഒന്നരമണിക്കൂര്‍ തന്റെ മായാവലയത്തിലാക്കി.

       ബാംഗ്ലൂര്‍ കല്ല്യാണ്‍നഗര്‍ സ്വദേശി ദശരഥ്‌സുചിത്ര ദമ്പതികളുടെ മകള്‍ നാലാംക്ലാസുകാരി ഋഷികയുടെ വേരുകള്‍ മലയാളക്കരയിലുമുണ്ട്. അമ്മ സുചിത്ര കോഴിക്കോട് മീഞ്ചന്ത സ്വദേശിനിയാണ്. കുഞ്ഞുനാളില്‍ തന്നെ നൃത്തത്തിനോട് താല്‍പ്പര്യം കാണിച്ചിരുന്ന ഋഷികയെ ബിസിനസുകാരനായ ദശരഥ് തടഞ്ഞില്ല. അവളുടെ ചുവടുവയ്പ്പുകള്‍ ഒരു വേദിയിലും മറ്റുള്ളവരോട് മല്‍സരിക്കാനാകരുത് എന്ന ചിന്ത മാത്രമേ ദശരഥിനുള്ളു. മൂന്നര വയസുമുതല്‍ നൃത്തം ചെയ്യുന്ന ഋഷിക ഇന്നുവരെ ഒരു നൃത്തമല്‍സര വേദിയിലും എത്തിയില്ല എന്നതിന് പിന്നില്‍ ദശരഥിന്റെ ഉറച്ച തീരുമാനം മാത്രം.
 
       ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍, ചോറ്റാനിക്കര, ചക്കുളത്തുകാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഈ കൊച്ചുനര്‍ത്തകി തന്റെ കലാവൈഭവം കൊണ്ട് ഇതിനോടകം ശ്രദ്ധ നേടി. ബാംഗ്ലൂരില്‍ നാട്യാചാര്യ മിഥുന്‍ഷായുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്ന ഋഷികയ്ക്ക് എട്ടാംക്ലാസുകാരനായ രാജ് അഭിനന്ദ് എന്ന സഹോദരനും കൂടിയുണ്ട്. അയ്യപ്പനുവേണ്ടി സേവ ചെയ്യുന്നതുപോലെ തന്നെ തന്റെ മകളുടെ നൃത്തവും ലോകത്തിനുള്ള സേവയാകണം എന്നാണ് ദശരഥ് ആഗ്രഹിക്കുന്നത്. അതിനായി നൃത്താഭ്യാസം മുടങ്ങാതെ തുടരണം എന്ന മോഹവും.

തണലേകി സന്നിധാനത്ത് മരങ്ങള്‍ ആറ്


സന്നിധാനത്ത് തണലേകി നില്‍ക്കുന്ന ആറ് മരങ്ങള്‍ ഭക്തര്‍ക്ക് ആശ്വാസംപകരുന്നു. നട അടഞ്ഞുകിടക്കുന്ന സമയത്ത് പതിനെട്ടാംപടി കയറിവന്ന ശേഷം പിന്നീട് വടക്കേനടയിലൂടെ ദര്‍ശനം കിട്ടാന്‍ കാത്തിരിക്കുന്ന ഭക്തരും ദര്‍ശനം കഴിഞ്ഞശേഷം വരുന്ന ഭക്തരും വിശ്രമത്തിനായി മരത്തണലില്‍ ആഭയം തേടുന്നുണ്ട്. നടപ്പന്തലില്‍ നിന്നും പതിനെട്ടാംപടിയിലേയ്ക്ക് കയറുന്നതിന്റെ വലതുവശത്തായി നില്‍ക്കുന്ന ആല്‍മരം ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് തണലേകുന്നു. ആഴിയുടെ ചൂടേറ്റ് ചെറിയഭാഗം കരിഞ്ഞതിനാല്‍ ഒരു ശിഖരത്തിന്റെ ഭാഗം ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതത്വത്തില്‍ മുറിച്ചുമാറ്റിയിരുന്നു. വനംവകുപ്പിന്റെ അനുവാദംതേടി മകരവിളക്കിന് നട തുറക്കുന്നതിന് മുമ്പായിതന്നെ ഇത് മുറിച്ചിരുന്നു.

         വാവരുസ്വാമി നടയ്ക്കും ഭണ്ഡാരത്തിനുമിടയില്‍ നില്‍ക്കുന്ന മഴമരങ്ങളാണ് പ്രധാനമായും ആഭാഗത്ത് തണലേകി നില്‍ക്കുന്നത്. സമനിയ സമാന്‍ എന്ന ശാസ്ത്രീയനാമമുള്ള മരം നൂറടിയ്ക്ക് മുകളില്‍ വളരുന്ന ഇനമാണ്. മഴ സമയങ്ങളിലും രാത്രികാലത്തും ഇലകള്‍ കൂമ്പുന്ന മരം ഹരിവരാസനംകേട്ട് ഉറങ്ങുന്നതാണെന്നും ചില ഭക്തര്‍ വിശ്വസിക്കുന്നു. പിങ്ക് നിറത്തിലുള്ള പൂക്കളുണ്ടാകുന്ന മരത്തിന് മഹാമരമെന്നും പണിവാകയെന്നും വിളിപ്പേരുണ്ട്.

            സന്നിധാനത്തെ മരങ്ങളില്‍ ഇത്തിള്‍പോലത്തെ അണ്ണാന്‍തൊണ്ടി ഇലകള്‍ ഉണങ്ങി കവചംപോലെ കാണാം. മരച്ചുവടുകള്‍ക്കുചുറ്റും വട്ടത്തില്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഭക്തര്‍ വിശ്രമിക്കുന്നതിന് ഇവിടം ഉപയോഗിക്കുന്നുമുണ്ട്. സ്റ്റാഫ്‌ഗേറ്റിലൂടെ സന്നിധാനത്ത് കയറുന്നതിന് അടുത്തുള്ള എന്‍.ഡി.ആര്‍.എഫിന്റെ വലിയ വാച്ച്ടവറിന്റെ സമീത്താണ് ചെമ്പകമരമുള്ളത്. മഴമരത്തോളം വലിയ വലിപ്പമില്ലെങ്കിലും ഭക്തര്‍ക്ക് നല്ല തണലേകുന്നുണ്ട്. വാവരുനടയൂടെ മുന്‍ഭാഗത്ത് അകലത്തായി നട്ട രണ്ട് മരങ്ങള്‍ തണലേകാന്‍ വളര്‍ന്നുവരുന്നുണ്ട്.  മാളികപ്പുറത്ത് ഒരാലും മഹാഗണിയും ഭക്തര്‍ക്ക് കുളിര്‍മ നല്‍കിവരുന്നു.

ശബരിമല വിവരങ്ങളുമായി ദേവസ്വം ഡയറി



ശബരിമല ക്ഷേത്രത്തേക്കുറിച്ചും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള പ്രധാനക്ഷേത്രങ്ങള്‍, മറ്റ് പ്രധാന ക്ഷേത്രങ്ങള്‍ എന്നിവയുടെ ചിത്രങ്ങളുള്‍പ്പടെുള്ള വിവരങ്ങളുമായി 2018ലെ ദേവസ്വംഡയറി പുറത്തിറക്കി. സന്നിധാനത്തും പമ്പയിലുമുള്ള ദേവസ്വം പുസ്തകശാലകളില്‍ നിന്നും ഡയറി 150 രൂപയ്ക്കും പോക്കറ്റ് ഡയറി 55 രൂപയ്ക്കും ലഭിക്കും. ഒപ്പം ദേവസ്വംബോര്‍ഡിന്റെ കലണ്ടര്‍, പുണ്യപൂരാണ പുസ്തകങ്ങള്‍, പഞ്ചാംഗം, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ എന്നിവയും ദേവസ്വംബോര്‍ഡിന്റെ മുഖ പത്രമായ സന്നിധാനം മാസികയും ലഭിക്കും. വരിസംഖ്യ ഒരു വര്‍ഷത്തേയ്ക്ക് ഒടുക്കി തപാലില്‍ ലഭിക്കുവാനുള്ള സൗകര്യം സന്നിധാനം ബുക്ക്സ്റ്റാളിലുണ്ടെന്ന് ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ അറിയിച്ചു.

അയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷികഅയ്യപ്പഭക്തന്മാരെ ആനന്ദ നിര്‍വൃതിയിലാക്കി  ഋഷിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക