Image

രജനീകാന്ത്‌ -കരുണാനിധി കൂടികാഴ്‌ച ഇന്ന്‌

Published on 03 January, 2018
രജനീകാന്ത്‌ -കരുണാനിധി കൂടികാഴ്‌ച ഇന്ന്‌
ദ്രവീഡിയന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയ തമിഴ്‌ താരം രജനീകാന്ത്‌ തികച്ചും അപ്രതീക്ഷിതമായ നീക്കത്തില്‍ ഇന്നുകരുണാനിധിയെ കാണുന്നു.  വൈകിട്ട്‌ കരുണാനിധിയുടെ വസതിയിലാണ്‌ കൂടികാഴ്‌ച.


തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡി എം കെ തലവനുമായി രജനീകാന്ത്‌ ചര്‍ച്ച ചെയ്യും. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത്‌ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ സൂചന നല്‍കിയിരുന്നു. രസികര്‍ മണ്‍ട്രത്തിനായി തുടങ്ങിയ വെബ്‌സൈറ്റില്‍ ഒറ്റദിവസം മാത്രം 50000 പേര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു.

തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക്‌ ആത്മീയ സ്വാഭാമുണ്ടാകുമെന്ന്‌ നേരത്തെ സൂചന നല്‍കിയിരുന്ന രജനീകാന്തിന്റെ അപ്രതീക്ഷിത നിക്കം തമിഴ്‌ രാഷ്ട്രീയ ലോകം വളരെ ശ്രദ്ധയോടൊയണ്‌ വീക്ഷിക്കുന്നത്‌.

തെരഞ്ഞെടുപ്പിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരക്കുമെന്ന്‌ പാര്‍ട്ടി പ്രഖ്യാപന വേളയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക