Image

ട്രോള്‍ ചെയ്‌തത്‌ ഒരുപാട്‌ വേദനിപ്പിച്ചു: കീര്‍ത്തി സുരേഷ്‌

Published on 03 January, 2018
 ട്രോള്‍ ചെയ്‌തത്‌  ഒരുപാട്‌ വേദനിപ്പിച്ചു: കീര്‍ത്തി സുരേഷ്‌
 സോഷ്യല്‍ മീഡിയ ആക്രമണത്തിന്‌ ഇരയായ കീര്‍ത്തി സുരേഷ്‌ രംഗത്ത്‌ . പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്‌ വന്നപ്പോള്‍ ധരിച്ച വേഷത്തെ ചൊല്ലി തന്നെ ട്രോള്‍ ചെയ്‌തത്‌ വേദനിപ്പിച്ചു എന്ന്‌ കീര്‍ത്തിപറയുന്നു. 

തെലുങ്കിലെ പുതിയ ചിത്രമായ അഗ്‌ന്യാതവാസി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്‌ വന്നപ്പോഴുള്ള രൂപത്തെ ചൊല്ലിയാണ്‌ കീര്‍ത്തിയ്‌ക്ക്‌ നേരെ ആക്രമണം നടന്നത്‌. ആദ്യമൊന്നും ആ ട്രോളുകള്‍ അത്ര കാര്യമാക്കി എടുത്തില്ല എന്നും, എന്നാല്‍ പിന്നീട്‌ അവ എന്നെ ഒരുപാട്‌ വേദനിപ്പിച്ചു എന്നും കീര്‍ത്തി സുരേഷ്‌ പറയുന്നു. 

ജന്മം കൊണ്ട്‌ മലയാളിയായ കീര്‍ത്തി സുരേഷ്‌ ഇപ്പോള്‍ തമിഴിലും തെലുങ്കിലുമാണ്‌ ശ്രദ്ധ കേന്ദ്രീകരിയ്‌ക്കുന്നത്‌. വിക്രമിന്റെ നായികയായി സാമി 2 വില്‍ അഭിനയിച്ചുകൊണ്ടിരിയ്‌ക്കുകയാണ്‌ .
 എണ്‍പതുകളിലെ ഹിറ്റ്‌ നായിക മേനകയുടെയും നിര്‍മാതാവ്‌ സുരേഷ്‌ കുമാറിന്റെയും മകളായ കീര്‍ത്തി ബാലതാരമായിട്ടാണ്‌ സിനിമാ ലോകത്ത്‌ എത്തിയത്‌. ദിലീപിന്റെ കുബേരനില്‍ എത്തുന്ന മൂന്ന്‌ കുട്ടികളില്‍ ഒരാള്‍ കീര്‍ത്തിയാണ്‌. 

 മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ വീണ്ടും പുനര്‍ജനിപ്പിച്ച്‌ പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത ഗീതാഞ്‌ജലി എന്ന ചിത്രത്തിലൂടെയാണ്‌ കീര്‍ത്തിയുടെ മടങ്ങിവരവ്‌. ഇരട്ട വേഷത്തിലാണ്‌ ആദ്യ ചിത്രം. തുടര്‍ന്ന്‌ ദിലീപിനൊപ്പം റിങ്‌ മാസ്റ്റര്‍ എന്ന ചിത്രം ചെയ്‌തു. 

 ഇത്‌ എന്ന മായം എന്ന എഎല്‍ വിജയ്‌ ചിത്രത്തിലൂടെ വിക്രം പ്രഭവിന്റെ നായികയായിട്ടാണ്‌ കീര്‍ത്തി തമിഴ്‌ സിനിമാ ലോകത്ത്‌ എത്തിയത്‌. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത്‌ ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച രജനി മുരുകന്‍ എന്ന ചിത്രത്തിലൂടെയാണ്‌. 

 തമിഴിലെ ഒട്ടുമിക്ക എല്ലാ യുവസൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു.  നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ്‌ തെലുങ്ക്‌ സിനിമാ അരങ്ങേറ്റം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക