Image

എച്ച്-1 ബി വിസ അനിശ്ചിതമായി നീട്ടുന്നത് നിര്‍ത്താന്‍ നീക്കം; ഇന്ത്യാക്കാര്ക്കു ഭീഷണി

Published on 03 January, 2018
എച്ച്-1 ബി വിസ അനിശ്ചിതമായി നീട്ടുന്നത് നിര്‍ത്താന്‍ നീക്കം; ഇന്ത്യാക്കാര്ക്കു ഭീഷണി
വാഷിംഗ്ടണ്‍, ഡി.സി: എച്ച് 1 ബി വിസ നിയമത്തില്‍ സമഗ്ര ഭേദഗതി വരുത്താനൊരുങ്ങി ട്രമ്പ് ഭരണകൂടം നീങ്ങുന്നു. ഇതോടെനിരവധി ഇന്ത്യക്കാര്‍ മടങ്ങേണ്ടി വരുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ ടെക് കമ്പനികളുടെ പ്രവര്‍ത്തനവും ഏറെ ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള മാറ്റമാണ് എച്ച് 1 ബി വിസയില്‍ വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

എച് 1 ബി വിസക്കാര്‍ക്ക്കാലാവധി അനിശ്ചിതമായി നീട്ടികൊടുക്കുന്നത് നിര്‍ത്തലാക്കാനാണ് ട്രമ്പ് ഭരണകൂടം ആലോചിക്കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അഞ്ചു മുതല്‍ 7.5 ലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിട്ടു പോരേണ്ടി വരുമെന്നാണ് സൂചന.

നിലവില്‍ മൂന്ന് വര്‍ഷത്തേക്കാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് മൂന്നു വര്‍ഷം കൂടി നീട്ടിക്കൊടുക്കും.അതിനിടയില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷ അംഗീകരിച്ചാല്‍ (ഐ-140) എച്ച്-1 വിസ ഓരോ വര്‍ഷം വച്ച് നീട്ടിക്കൊടുക്കും. എത്ര കാലം വേണമെങ്കിലും ഇതു തുടരാം എന്നതാണു ഇപ്പോഴത്തെ നില.

എന്നാല്‍ ആറു വര്‍ഷത്തിനു ശേഷം എച്ച്-1 ബി വിസ നീട്ടേണ്ടതില്ല എന്ന നിലപാടിലാണു ട്രമ്പ് ഭരണകൂടം എന്നാണു സൂചന. അപ്പൊള്‍ അവര്‍ തിരിച്ചു പോകെണ്ടി വരും.

ഒരു വര്‍ഷം ഒരു രാജ്യത്തു നിന്നുള്ളവര്‍ക്ക് 9600 ഗ്രീന്‍ കാര്‍ഡാണു കൊടുക്കുന്നത്. വലിയ രാജ്യത്തിനും ചെറിയ രാജ്യത്തിനും ഇത് ഒരു പോലെ ബാധകം. ഇതു മൂലം ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ചാല്‍ തന്നെ (ഐ.-140) വിസ നമ്പര്‍ കറന്റ് ആയി വരാന്‍ വര്‍ഷങ്ങളെടുക്കും. ഇപ്പോള്‍ ലക്ഷക്കണക്കിനു ഇന്ത്യാക്കാര്‍ ഗ്രീന്‍ കാര്‍ഡ് നമ്പര്‍ കറന്റ് ആയി വരാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അതു കിട്ടണമെങ്കില്‍ 70-മുതല്‍ 100 വര്‍ഷം വരെ കാത്തിരിക്കണമെന്ന സ്ഥിതിയാണിപ്പോള്‍.

അതറിഞ്ഞാണു എച്ച്.-1 വിസനീട്ടിക്കൊടുക്കുന്നത്. അതവസാനിപ്പിച്ചാല്‍ ലക്ഷങ്ങള്‍ മടങ്ങേണ്ടി വരും. ഇന്ത്യയില്‍ പോയി വിസ നമ്പര്‍ കറന്റ് ആകാന്‍ കാത്തിരിക്കണം.

അങ്ങനെ വന്നാല്‍ ഒട്ടേറെ അമേരിക്കക്കാര്‍ക്ക് ഉടനെ ജോലി കിട്ടും എന്നാണു ട്രമ്പ് ഭരണകൂടത്തിന്റെ കണക്കു കൂട്ടല്‍. പക്ഷെ ഹൈ-ടെക്ക് ജോലി ചെയ്യാന്‍ അവരില്‍ എത്ര പേര്‍ക്കു കഴിയുമെന്നത് കണ്ടറിയണം.

ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ച എച്ച് 1 വിസക്കാരുടേ ആശ്രിതരായി എച്ച് 4 വിസയിലുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ഒബാമഭരണംനല്‍കിയ അനുമതിയും ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കും. ഇവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ ജോലി ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ എച്ച് 1 ബി വിസ നല്‍കുന്നതും നിര്‍ത്തലാക്കും.

(ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നു ജോര്‍ജ് ജോണിന്റെ റിപ്പോര്‍ട്ടോടെ തയ്യാറാക്കിയത്)

see also
Join WhatsApp News
joe 2018-01-03 20:24:23
THESE GUYS TAKING 3 MONTH CLASS IN BANGLORE AND PAYS BIG MONEY GETS CERTIFICATE , COMES HERE "DOESN'T KNOW ANYTHING." WE THE AMERICANS PAY TAX AND YOUR MOTHER IN LAWS AND CHILDREN EATS IT!!! GET OUT CHEATERS!!!
Dont worry Achayan 2018-01-03 20:46:09
Dont worry, dont worry. I am Malayalee leader. we fix problems. I am going to white house soon after the Malayalee Association Board of Trustee meeting and Church committee meeting. I will talk to trump, ok, no problem. I voted for trump, he will listen to me ok.
George V 2018-01-03 22:37:02
ജോ എന്ന അച്ചായൻ, താങ്കൾ കിണറിലെ തവള ആണ്. H1B വിസയിൽ വരുന്ന പിള്ളേരൊക്കെ നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. അമേരിക്കക്കു അവരെ ആവശ്യമുള്ളതുകൊണ്ടു അവരെ കൊണ്ടുവന്നു. സാരിത്തുമ്പ് വിസയിൽ അല്ല അവർ എത്തിയത്. അവര് നാട്ടിൽ പോയാലും ശമ്പളം അല്പം കുറഞ്ഞാലും തരക്കേടില്ലാതെ ജീവിക്കും. കാരണം അവര് ചുണക്കുട്ടികൾ ആണ്. താങ്കളെപ്പോലെ ഇരുണ്ട നിറമുള്ള സായിപ്പന്മാർ ഇവിടെ ആറു ദിവസ്സം ജോലി ചെയ്തു ഏഴാം ദിവസ്സം ഒരു പറിഞ്ഞ കോട്ടും ഇട്ടു പള്ളിയിൽ പോയി വിവരമില്ലാത്ത പാതിരി പറയുന്നത് കേട്ട് ആമേൻ പറഞ്ഞു മറ്റുള്ളവരുടെ കുറ്റവും പറഞ്ഞു നടക്കും. ലോകത്തു എവിടെ പോയാലും ജീവിതം ആഘോഷം ആക്കുന്നവർ ആണ് പുതു തലമുറ കൂടുതലും. 
അറക്കല്‍ അബു. 2018-01-04 09:59:08

Like every other contracts,  Indians grabbed 90 % H1B visas as they were cheap, not smart. Another American corporate greed. There are 4600 accredited colleges and universities in United States award bachelors, masters and doctoral degrees. Our Department of Labor certifies that they can not find an American citizen to work a job offering $50,000 to 80,000. What a bunch of bologna. Millions of American citizen parents spends an average $ 100000  for their children’s education and after graduation their children can not find good paying jobs and they are in massive student loan debt. These are American citizens and this is their country. They cannot go and work in India or China. Their jobs are taken by cheap Indians and  other foreigners. Where is fairness? So it is time now to stop this outsourcing business. 

Anthappan 2018-01-04 12:01:28
Trump needs to go

President Trump is using hardball tactics in an attempt to blunt the impact of Michael Wolff's bombshell-filled book about his administration.

Charles Harder, an attorney representing the president, sent a cease-and-desist letter to Wolff and his publisher, Henry Holt, on Thursday morning.

The legal letter, a copy of which was obtained by CNNMoney, demanded that the publisher "cease and desist from any further publication, release or dissemination" of the book "Fire and Fury: Inside the Trump White House."-CNN -The most reliable News

Simon 2018-01-04 22:38:14
ഇന്ത്യയിൽ നിന്നുള്ള സാരിത്തുമ്പിൽ വന്ന വിസാക്കാരും പിന്നീട് വന്ന കംപ്യുട്ടർ കൂലികളും തമ്മിലുള്ള ഈഗോ ക്ലാഷുകൾ സോഷ്യൽ മീഡിയാകളിലെ കമന്റ് കോളങ്ങളിൽ പലയിടത്തും വായിച്ചിട്ടുണ്ട്. രണ്ടുകൂട്ടരും അമേരിക്കയിൽ കൂലിപ്പണി ചെയ്യുന്നവരാണ്, ചെയ്തവരാണ്. ഒരു കാലത്ത് ഇവിടെയുള്ള ഗ്യാസ് സ്റ്റേഷനുകളിൽ ഇത്തരം അനേകം കൂലികളെ കാണാമായിരുന്നു. അമേരിക്കയെ സംബന്ധിച്ച് ആരാണ് വലുതെന്നുള്ള മത്സരത്തിന്റെ ആവശ്യമുണ്ടോ? സായിപ്പ് നോക്കുമ്പോൾ രണ്ടു കൂലിക്കാരെയും തിരിച്ചറിയാൻ പ്രയാസമാണ്. സാരി വിസാക്കാരെല്ലാം എഴുപതു വയസിൽ കൂടുതലുള്ളവരായിരിക്കും. അവരിൽ ഭൂരിഭാഗം ജനവും ഇന്ന് ജീവിച്ചിരിക്കുന്നുമില്ല. 

ഒരു കാര്യം ഓർക്കണം, ഭൂരിഭാഗം സാരിത്തുമ്പ് വിസാക്കാരുടെ മക്കൾ അമേരിക്കയിലെ പ്രസിദ്ധമായ യൂണിവേഴ്‌സിറ്റികളിൽ പഠിച്ച് ഉയർന്ന ജോലികൾ നോക്കുന്നു. അവരിൽ ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും എല്ലാമുണ്ട്. അവരുടെ മക്കളെയും നോക്കി ഒരിക്കൽ സാരി വിസയിൽ വന്നവർ ഇന്ന് വൃദ്ധജനങ്ങളായി കഴിയുന്നു. അവരുടെ കൂലിപ്പണിയിലെ സമ്പാദ്യം കൊണ്ട് നാട്ടിലെ  കുടുംബങ്ങൾ മുഴുവൻ അമേരിക്കയിൽ എത്തി. നല്ലൊരു ശതമാനം ടാക്സി ക്യാബ് ഡ്രൈവർമാരും മെട്രോ സബ്‌വേ ജോലിക്കാരുമായിരുന്നു. നാടിന്റെ സാമ്പത്തിക മേഖലകളെ മെച്ചപ്പെടുത്തിയതോടൊപ്പം അവരും സാമ്പത്തികമായി വളർന്നു. അവരെ വളർത്തിയ ഈ നാടിനെ അവർ സ്നേഹിക്കുന്നുവെങ്കിൽ അതിൽ തെറ്റൊന്നുമില്ല.

ഇവിടെ എന്ത് ജോലിക്കും മാന്യത കല്പിച്ചിട്ടുണ്ട്. നാട്ടിൽ നിന്നു വന്ന പുത്തൻ കൂലികൾക്ക് ഇന്നും പഴഞ്ചനായ നാടിന്റെ ചിന്തകളാണുള്ളത്. 

സാരിത്തുമ്പിൽ വന്ന ഭൂരിഭാഗം വൃദ്ധ ജനങ്ങളും കമ്പ്യുട്ടർ ഉപയോഗിക്കാറില്ല. അവരിൽ ആരും ഇമലയാളിയിൽ കമന്റ് എഴുതുന്നുണ്ടെന്നും തോന്നുന്നില്ല. ചില സഘടനാ ഫോട്ടോകളിൽ തല നരച്ചവരെയും മുടിയില്ലാത്തവരെയും ഇപ്പോഴും ഇമലയാളിയിൽ കാണാം. ഭൂരിഭാഗം പേർക്കും ഇംഗ്ലീഷും മലയാളവും ടൈപ്പ് ചെയ്യാനും അറിയില്ല. അതുകൊണ്ട് ഇമലയാളിയിൽ കമന്റിട്ടത് ഏതെങ്കിലും കൂലിതന്നെയായിരിക്കും. 

കംപ്യുട്ടർ കൂലികൾക്ക് നാട്ടിൽ മാന്യമായ ശമ്പളം കിട്ടുന്നുവെങ്കിൽ ഇവിടെ കിടന്ന് സ്നോയും മാന്തി ജീവിക്കുന്നതെന്തിന്? നാട്ടിൽ പോയി കുട്ടി രാഷ്ട്രീയം കളിച്ചു ജീവിക്കരുതോ? ഇവിടെ സായിപ്പിന്റെ അടിമയെങ്കിൽ അവിടെപ്പോയി നരകത്തിലെ രാജാവായും കഴിയാം.

ഇന്ത്യയിൽ നിന്ന് വരുന്ന കൂലിക്കാർക്ക് മാത്രമായി അമേരിക്ക എന്ന രാഷ്ട്രത്തിനു പ്രത്യേകമായ നിയമം ഒന്നും ഉണ്ടാക്കാൻ സാധിക്കില്ല. മഹാരാഷ്ട്രയിലെ 'സൺ ഓഫ് സോയിൽ' എന്ന ശിവസേനയുടെ ചിന്തകൾ പോലെ തീവ്ര ദേശഭക്തി മൂത്ത് അമേരിക്കയിലെ വലിയ ഒരു വിഭാഗം അങ്ങനെയും   ചിന്തിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ മണ്ണിന്റെ മക്കളെന്നു ചിന്തിക്കുന്നവർക്ക് സായിപ്പിനെ ചോദ്യം ചെയ്യാൻ അവകാശമുണ്ടോ? 
കുടിയേറ്റക്കാരന്‍ 2018-01-04 23:14:03
 സൈമൺ എഴുതിയതിനോട് യോജിക്കുന്നു .  അമേരിക്കയിൽ വന്നപ്പോളാണ് മനസിലായത് ഏതു ജോലിക്കും മാന്യത ഉണ്ടെന്ന് .  അമേരിക്കയിലെ വാൾമാർട്ട്, റോസ്‌പെറോ, പ്രസിഡന്റ് ക്ലിന്റൺ, പ്രസിഡന്റ് ഒബാമ തുടങ്ങിയവർക്ക് അവരുടെ പഴയകാല ചരിത്രം പറയുന്നതിൽ യാതൊരു അഭിമാന കുറവുമില്ല .  സാരിതുമ്പിൽ വന്നവരും ഭാഷ അറിയാത്തവരുമായ പലരും പല തരം ചില്ലറ പണികൾ ചെയ്ത് അടുത്ത തലമുറയെ രക്ഷപ്പെടുത്തി . എന്നാൽ ഇന്ന വീട്ടിൽ ഇന്നാരുടെ മകൻ. പകലോമറ്റം ആ മുറ്റം ഈ മല എന്ന് പറഞ്ഞവനൊക്കെ വീട്ടുകാർക്കും നാട്ടുകാർക്കും പ്രയോചനം ഇല്ലാതെ ആ അസോസിയേഷൻ ഈ അസോസിയേഷൻ എന്നൊക്കെ പറഞ്ഞു പ്രസിഡന്റ് കളിച്ചു നടന്നു മുടിഞ്ഞു . പിന്നെ കുറെ പേർ പള്ളി അമ്പലം നായര് ക്രിസ്ത്യാനി എന്നൊക്കെ പറഞ്ഞു മത ഭ്രാന്തന്മാരായി മാറി.  പിന്നെ കുറെ അവന്മാർ ദൈവത്തിന്റെ കാവൽ നായ്ക്കളാണ് . ആരെങ്കിലും ദൈവത്തിനെതിരായി പറഞ്ഞാൽ ഉടനെ കുരക്കാൻ തുടങ്ങും  ചില അവന്മാര് ഇവിടെ ശരീരോം മനസ്സ് നാട്ടിലും . ഇപ്പോൾ കുറെ അവന്മാർ അമേരിക്കൻ പൗരത്വം എടുത്ത് നാട്ടിൽ ലോകാ സഭാംഗം ആകാൻ പോകയാണ് . എന്തൊക്കെയാണ് ഇവന്മാർക്ക് വേണ്ടെന്ന് ചോദിച്ചാൽ ആ ആർക്കറിയാം എന്ന് പറഞ്ഞു വാ പൊളിക്കും .  ഈ വിവരം കെട്ടവന്മാർ എല്ലാരും കൂടി തിരെഞ്ഞെടുത്ത പ്രസിഡണ്ട് . രാത്രി ഉറക്കം കുറവ്. പാതിരായിക്കും രാത്രിയുടെ മൂന്നാം യാമത്തിലും ഒക്കെ കിം ഹോൺ യുങിന് ചീട്ട് അയക്കു,. അവന്റെ ബുട്ടനെക്കാളും മുഴുത്ത ബട്ടൺ ഇവന്റെ ബട്ടണാണ് .  വേണ്ടി വന്നാൽ തുണി പൊക്കി കാണിക്കു .  അമേരിക്ക ഗ്രെറ്റ് ആക്കണം എങ്കിൽ ഇൻഡ്യാക്കാരടക്കം  വിദേശ കളർ ഉള്ള പലരെയും പുറത്താക്കണം .  കൂവള്ളൂർ ബോബി , മക്കപ്പുഷ തുടങ്ങിയുള്ളവർ ഗോപി വരച്ചോ .  വേലിയിൽ കിടന്നെതെടുത്ത് വച്ചിട്ട് ഇനി മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . കടി ഒറ്റക്ക് സഹിച്ചോ .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക