Image

ബി.ഡബ്ല്യു.ഒ.സി സംയുക്ത ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ ഞായറാഴ്ച

Published on 03 January, 2018
ബി.ഡബ്ല്യു.ഒ.സി സംയുക്ത ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ ഞായറാഴ്ച
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ്- വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ് പള്ളികളുടെ പതിനേഴാമത് സംയുക്ത ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍  ജനുവരി ഏഴാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30-നു യോങ്കേഴ്‌സിലുള്ള സോണ്ടേഴ്‌സ് ഹൈസ്കൂളില്‍ വച്ചു നടത്തപ്പെടും.

കൊല്‍ക്കൊത്ത ഭദ്രാസനത്തില്‍ നിന്നുള്ള വാഗ്മിയും പ്രാസംഗികനുമായ റവ.ഫാ. പി.ടി. തോമസ് ആണ് മുഖ്യാതിഥിയും, ക്രിസ്മസ് -പുതുവത്സര സന്ദേശം നല്‍കുന്നതും. സന്ധ്യാ പ്രാര്‍ത്ഥനയ്ക്കുശേഷം പൊതുസമ്മേളനവും തുടര്‍ന്നു പള്ളികളുടെ സംയുക്ത ക്വയറിന്റെ ഗാനാലാപനം, നേറ്റിവിറ്റി ഷോ, കാന്‍ഡില്‍ ഡാന്‍സ്, ഡവോഷണല്‍ സോംഗ്, സ്കിറ്റ്, ഡാന്‍സ്, ക്രിസ്മസ് കരോള്‍, സാന്റാക്ലോസിന്റെ വരവ് തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

പ്രസിഡന്റ് റവ.ഫാ. ഡോ. ജോര്‍ജ് കോശി, വൈസ് പ്രസിഡന്റ് റവ.ഫാ. നൈനാന്‍ ടി. ഈശോ, ക്വയര്‍ കോര്‍ഡിനേറ്റര്‍ വെരി റവ.ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. എ.കെ. ചെറിയാന്‍, റവ.ഫാ. പോള്‍ പീറ്റര്‍, റവ.ഫാ. ഫിലിപ്പ് സി. ഏബ്രഹാം,കോര്‍ഡിനേറ്റര്‍ ജോണ്‍ ഐസക്, സെക്രട്ടറി ഷൈനി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ വര്‍ഗീസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി അന്നമ്മ വര്‍ഗീസ്, ക്വയര്‍ ലീഡര്‍ ജയ കുര്യന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ റവ.ഡോ. പ്രദീപ് ഹാച്ചര്‍, പി..ആര്‍.ഒ /പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ എം.വി കുര്യന്‍, ഇന്റേണല്‍ ഓഡിറ്റര്‍ ജിതിന്‍ മേലാത്ത് എന്നിവര്‍ അടങ്ങിയ കമ്മിറ്റിയോടൊപ്പം എല്ലാ ഇടവക ഭാരവാഹികളും, സണ്‍ഡേ സ്കൂള്‍, മാര്‍ത്തമറിയം സമാജം, എം.ജി.ഒ.സി.ഇ,എസ്.എം, മെന്‍സ് ഫോറം എന്നിവര്‍ പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിനായി അക്ഷീണം പ്രയത്‌നിച്ചുവരുന്നു.

പ്രോഗ്രാമിന്റെ അനുഗ്രഹകരമായ നടത്തിപ്പിനായി എല്ലാവരുടേയും വിലയേറിയ സാന്നിധ്യം പ്രതീക്ഷിക്കുന്നു. സെക്രട്ടറി ഷൈനി ഷാജന്‍ ജോര്‍ജ് അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക