Image

അമേരിക്കന്‍ മലയാളിയുടെ കേസില്‍ ശിക്ഷക്കെതിരെ സരിത ഹൈക്കൊടതിയില്‍

Published on 03 January, 2018
അമേരിക്കന്‍ മലയാളിയുടെ കേസില്‍ ശിക്ഷക്കെതിരെ സരിത ഹൈക്കൊടതിയില്‍
കൊച്ചി: അമേരിക്കന്‍ മലയാളിയില്‍ നിന്ന് പണം തട്ടിയ കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ ഹൈകോടതിയില്‍ സരിത എസ്. നായരുടെ അപ്പീല്‍ ഹരജി. ന്യു യോര്‍ക് വെസ്റ്റ്‌ചെസ്റ്ററില്‍ താമസിക്കുന്ന ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 1.17 കോടി രൂപ തട്ടിയ കേസില്‍ സരിതക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനുംമൂന്നുവര്‍ഷം കഠിന തടവും 45 ലക്ഷം വീതം പിഴയും വിധിച്ചിരുന്നു.

ഇതിനെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കഴിഞ്ഞ മാസം അത് തള്ളി. ഇതേ തുടര്‍ന്നാണ് ഹൈകോടതിയിലെത്തിയത്. സരിത, ലക്ഷ്മി നായര്‍ എന്ന പേരിലും ബിജു രാധാകൃഷ്ണന്‍ ആര്‍.ബി നായര്‍ എന്ന പേരിലുമാണ് തന്നെ സമീപിച്ചതെന്ന് ബാബുരാജ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കേസിലാണ് കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. എന്നാല്‍, സദാചാരവിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കോടതി വാദം കേട്ടതെന്ന് അപ്പീലില്‍ പറയുന്നു.

ലക്ഷ്മി എന്ന തന്റെ വിളിപ്പേരില്‍ പരിചയപ്പെട്ടതിന്റെ പേരില്‍ ആള്‍മാറാട്ടത്തിന് വകുപ്പ് ചേര്‍ത്ത് ശിക്ഷിക്കാനാവില്ല. വസ്തുതകള്‍ വിലയിരുത്താതെയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവെന്നും സരിത വാദിക്കുന്നു. 

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കെതിരെ മുപ്പതിലേറെ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുകക്കുള്ള തട്ടിപ്പുകേസാണിത്  
Join WhatsApp News
നാരദന്‍ 2018-01-03 20:38:32
 ടിയാന്‍ സരിതയെ ഇങ്ങു അമേരിക്കയില്‍ കൊണ്ട് വന്നാല്‍ പ്രശ്നം എല്ലാം നമ്മുടെ അച്ചായന്മാര്‍ തീര്‍ത്തുകൊള്ളും . സരിതയ്ക്ക് പണവും +സുഖം, അച്ചായന്മാര്‍ക്ക്‌  പണം നഷ്ടം ബട്ട്‌  +സുഖം .
പിന്നെ Press Club- different type, FOMA, Fokana, ആമ, ഓമന, കുഞ്ഞമ്മിണി,  കുബേരന്‍ കുട വയറന്‍ മുതലായ സംഘടന അവരുടെ സങ്കടം മാറ്റാന്‍ അടകള്‍ പലതും കൊടുത്തു പടം എടുത്തു ഇ മലയാളിയില്‍ വലിയ ഫോട്ടോ ഇട്ടു  അടിച്ചു പൊളിക്കാം  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക