Image

"കനേഡിയന്‍ താറാവുകള്‍' ഹൃസ്വ ചിത്രം ഉടന്‍ പുറത്തിറങ്ങുന്നു

Published on 03 January, 2018
"കനേഡിയന്‍ താറാവുകള്‍' ഹൃസ്വ ചിത്രം ഉടന്‍ പുറത്തിറങ്ങുന്നു
ആല്‍ബെര്‍ട്ട പ്രവിശ്യയിലെ എഡ്മണ്‍റ്റോണ്‍ നഗരത്തില്‍ ഉള്ള ഒരു പറ്റം സിനിമ സ്‌നേഹികളുടെ കൂട്ടായ്മയില്‍ നിന്നും ഒരു മലയാളം,ഹൃസ്വ ചിത്രം ഉടന്‍ പുറത്തിറങ്ങുന്നു . കനേഡിയന്‍ താറാവുകള്‍ എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ചിത്രസംയോജനം ,ഛായാഗ്രഹണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് കൊച്ചുപുരക്കല്‍ ആണ് . ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോജി കുരിയന്‍ ആന്‍ഡ്രൂസ് അലക്‌സ് എന്നിവരാണ് .

Dreamz cube ക്രീയേഷന്‌സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ കാനഡയില്‍ student വിസയില്‍ എത്തുന്ന ഒരു പറ്റം ചെറുപ്പക്കാര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ആണ് പ്രമേയമാകുന്നത് ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു .രാജശ്രീ പ്രതാപ് ആണ് നായികയായി എത്തുന്നത് . ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് സുധീഷ് കെ സ്കറിയ കൈപ്പനനിക്കല്‍ ,ബൈജു എബ്രഹാം , വിവിക് ഇരുമ്പുഴി ,വിഷ്ണു രാജന്‍ ,റോഷന്‍ പാലാട്ടി , ലീന ജോര്‍ജ്, റുണ ജോഷുവ , വര്ഗീസ് ജോണ്‍ , ജിന്‍സ് ഡേവിസ് മാണി ,റോബിന്‍ വര്‍ഗീസ് , ബിബു മാത്യു ,ജോണി തോമസ് എന്നിവരാണ് .
"കനേഡിയന്‍ താറാവുകള്‍' ഹൃസ്വ ചിത്രം ഉടന്‍ പുറത്തിറങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക