Image

'ഞാനോ ബലഹീനനും പാപിയുമാകുന്നു' (രാജുമൈലപ്രാ)

രാജുമൈലപ്രാ Published on 04 January, 2018
'ഞാനോ ബലഹീനനും പാപിയുമാകുന്നു'  (രാജുമൈലപ്രാ)
നിഷ്പക്ഷമായി ചിന്തിച്ചാല്‍ യേശുക്രിസ്തു ഒരു മണ്ടനായിരുന്നു- അല്ലെങ്കില്‍ പിന്നെ യെരുശലേം ദേവാലയത്തില്‍ കടന്ന് ആ ആനമണ്ടത്തരം കാണിക്കുമായിരുന്നോ? അവിടെ വില്‍ക്കുന്നവരേയും വാങ്ങുന്നവരെയെല്ലാം ചാട്ടാവാറുകൊണ്ടു അടിച്ചു പുറത്താക്കിയിട്ട്,' എന്റെ ആലയം ദൈവാലയമാകുന്നു; നിങ്ങളോ അതിനെ കള്ളമാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു' എന്നുള്ള വിഡ്ഢിത്തരം വിളമ്പുമായിരുന്നോ?

പള്ളിയും അമ്പലവും മറ്റും നേരെ ചൊവ്വേ നടക്കണമെങ്കില്‍ പത്തുപുത്തന്‍ കൈയില്‍ വേണം. ഇന്നുപള്ളികളോടനുബന്ധിച്ചെല്ലാം വ്യാപാര സമുച്ചയങ്ങളുമുണ്ട്. വരുമാനം വേണ്ടേ? ഇടവകയിലേക്ക് എഴുന്നെള്ളുന്ന പിതാക്കന്മാര്‍ക്ക് താലപ്പൊലിയോടും, ചെണ്ടമേളത്തോടും, പിന്നെ കതിനാവെടിയുടെ അകമ്പടിയോടും കൂടി രാജകീയ സ്വീകരണം കൊടുക്കേണ്ടേ? അതുകൂടാതെ കൈമുത്തും.

ഒരു ശവമടക്കിന് ഒരു ലക്ഷം രൂപയും, വിവാഹകൂദാശക്ക് അഞ്ചു ലക്ഷം രൂപയുമാണ് കേരളത്തിലെ ഒരു പ്രധാന ബിഷപ്പിന്റെ നിരക്ക്. അദ്ദേഹം വരുന്നകാറിന്റെ പേര് ഉച്ചരിക്കണമെങ്കില്‍ വല്ല Harvard-ലോ Oxford-ലോ പഠിക്കണം. അഞ്ചുലക്ഷം രൂപയ്ക്കാണ് കാറിന്റെ ഫാന്‍സി നമ്പര്‍ ലേലത്തില്‍ വിളിച്ചത്. അരപ്പട്ടിണിക്കാരന്‍ അന്‍പതു രൂപ കുടിശ്ശിഖ കൊടുക്കുവാനുണ്ടെങ്കില്‍ അവന്റെ പേര് നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ച് അവന്റെ സന്തതി പരമ്പരകളെ വരെ നാറ്റിച്ചു കളയും. 

ആകയാല്‍ നിന്റെ വഴിപാട് യാഗപീഠത്തിങ്കല്‍ കൊണ്ടു വരുമ്പോള്‍, സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടെന്ന് അവിടെവച്ചു ഓര്‍മ്മ വന്നാല്‍ നിന്റെ വഴിപാട് അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടുനിരന്നു കൊള്‍ക-പിന്നെ വന്നുനിന്റെ വഴിപാടു കഴിക്ക-' ഇതൊക്കെ പ്രസംഗമദ്ധ്യേ പറയുവാന്‍ എന്തെളുപ്പം? ഇന്നു പോലീസ് സംരക്ഷണമില്ലാതെ പല പുരോഹിതന്മാര്‍ക്കും കുര്‍ബാന അര്‍പ്പിക്കുവാന്‍ പറ്റാത്ത വേദനാജനകമായ ഒരു അവസ്ഥ നിലവില്‍ വന്നിട്ടുണ്ട്.

'ഭയത്തോടും, വിറയലോടും കൂടി നാം സൂക്ഷിക്കണമെന്നു' നാഴികക്കു നാല്പതു വട്ടം ഉരുവിടുന്ന പള്ളികളില്‍, കുര്‍ബാനാനന്തരം നടക്കുന്ന പൊതുയോഗങ്ങളില്‍, പുരോഹിതന്മാരും, ഭക്തന്മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ 'എടാ, പോടാ' ലവലിലേക്കു വരെ ഉയര്‍ന്നിട്ടുണ്ട്. ദൈവത്തിനു സ്തുതി.
ഇന്‍ഡ്യയും അമേരിക്കയിലും ഒരു പോലെ ആരാധ്യനായ ഒരു പരിശുദ്ധ പിതാവ് നടത്തിയ 'റിയല്‍ എസ്റ്റേറ്റ്' ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച പുരോഹിതന്മാരെ പുറത്താക്കുന്നതിന് ആദ്യം പിതാവ് ഒരു വിഫലശ്രമം നടത്തി.

അച്ഛന്മാരെല്ലാം കൂടി സഭയുടെ ലോകതലവന് ഒരു പരാതി അയയ്ക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ശതകോടിക്കണക്കിനു വിലമതിക്കുന്ന ഭൂമി തുച്ഛമായ വിലയ്ക്ക് ഏതോ ഒരു സ്ഥാപനത്തിന്റെ പേരുപറഞ്ഞ് കൈമാറി. ഏതാണ്ട് നാല്‍പ്പതു കോടിരൂപയോളമാണ് സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടമായത്.

ചുരുക്കിപ്പറഞ്ഞാല്‍ ഇതുസഭയുടെ കിനോന്‍ നിയമത്തില്‍ ഒതുങ്ങുന്ന പ്രശ്‌നമല്ല. വലിയ പോലീസ് കേസിലേക്കു നയിക്കപ്പെടാവുന്ന ഒരു വലിയ ക്രിമിനല്‍ കുറ്റം.

ഈ വന്ദ്യപിതാവ് മൂന്നാറില്‍ ഇഷ്ടം പോലെ ഭൂമി ആരോടും ആലോചിക്കാതെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇത്രയും ആരോപണങ്ങളുണ്ടായിട്ടും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരുവിശദീകരണവുമുണ്ടായിട്ടില്ല. ബിഷപ്പിനെതിരെ ആരും  ഒരു ആരോപണവും ഇതുവരെ ഉന്നയിച്ചിട്ടില്ല. ശാപം കിട്ടിയാല്‍ അതു ഏഴുതലമുറ വരെ നിലനില്‍ക്കുമെന്നാണുവിശ്വാസം.
ഏതായാലും അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കുകയില്ല. ഇതു ഇന്‍ഡ്യയാണ്. ഇതു കേരളമാണ്.
ഏതായാലും ഇടയ്ക്കിടെ അമേരിക്ക സന്ദര്‍ശിക്കുന്ന അദ്ദേഹത്തിന്, വന്‍വരവേല്‍പ് കൊടുക്കാന്‍ മത്സരിക്കുന്ന കുഞ്ഞാടുകള്‍ ഇതൊന്നു കേട്ടു പിന്തിരിയരുത്. അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി നമുക്കു കാത്തിരിയ്ക്കാം.

'ഞാനോ ബലഹീനനും പാപിയുമാകുന്നു'  (രാജുമൈലപ്രാ)
Join WhatsApp News
Vaynakkaran 2018-01-04 02:44:00
You are right. I am a retired fellow belong to low income group. But in the past I paid lot of money to the church. In recent years, because of my low income I am not paying the demanded dues. As you said in your article, the parish priest and the church gundas published and displayed my name in the notice board, saying that I am not paying enough to the church. With the high paying people they displayed in the notice board, my low paying history. So, many other parishners look on me as offender. My self esteam distroyed and because of that I am attending only in US catholic church not in Malayalm church.
The church gundas and the Bishops do care about it. As you said the cardinal is not an innocent fellow. He is responsible and he is not an innocent child. He is part of that conspiracy and very cunning.
Kapyaar 2018-01-04 06:28:49
രാജു കൊള്ളാം ഒന്നും കളയാനില്ല. ബലഹീനനും പാപിയും ആയ എന്നാണ് ആദ്യമൊക്കെ ഞങ്ങടെ അച്ഛൻ പറഞ്ഞു പോന്നത്. ഈയിടെയായി 'മഹാ പാപിയും' ആയ എന്നാണു ചൊല്ലുന്നത്. അതെന്തു കൊണ്ടാണെന്നു മനസ്സിലാവുന്നില്ല. 
നാരദന്‍ 2018-01-04 07:29:00
ബലഹീനനും പാപിയും  ആയ താന്‍ എന്തിനു ഈ കുപ്പായ തൊഴിലാളി  പണി ചെയ്യുവാന്‍  സുദ്ധ സ്ഥലത്ത്  കേറി  ഈ കോപ്രായങ്ങള്‍ കാട്ടുന്നു എന്ന്; എന്നാണ്  കുഞ്ഞാടുകള്‍ / മുട്ടാടുകള്‍ ചോദിക്കുവാന്‍ പോകുന്നത് ?

സരസമ്മ 2018-01-04 07:47:29
പാപി അച്ഛൻ;  കപ്യാരുടെ  കൂടെ കൂടി മഹാ പാപി  ആയി, അടി കപ്യാരെ  കൂട്ട മണി എന്ന്  അച്ഛൻ  ഇടക്കിടെ  പറയുന്നത്  സരസമ്മ  അറിഞ്ഞു . മേ മേ  എന്നുള്ള  പെണ്ണാടുകളുടെ  കരച്ചിലും  കേൾക്കാം  
Philip 2018-01-04 08:42:31
കുറച്ചു നാളുകൾക്കു മുമ്പ് അമേരിക്കയിൽ കാശുണ്ടാക്കുവാൻ വന്ന ഒരു അച്ഛൻ പല കൊച്ചമ്മമാരുടെയും തനി നിറം പുറത്ത് കൊണ്ടുവന്നു കൂദാശ നടത്തി. അച്ഛൻ മനോഹരമായി പാടും, പാട്ടു  പഠിപ്പിക്കുകയും ചെയ്യുമായിരുന്നു . അച്ഛനെ കുറിച്ച് വാർത്തകൾ വന്നപ്പോൾ മേലിൽ നിന്നും വാർത്തകൾ നിരോധിച്ചു. ഇന്നും അതുപോലെ കുപ്പായം ഇടാത്തതും ഇട്ടതും ആയ കൊച്ചച്ചന്മാർ , കൊച്ചമ്മമാർ ഒരുമിച്ചു പറയുന്നു  ബലഹീനരും പാപികളും ആയ ഞങ്ങളോട് കരുണ തോന്നണമേ... 
Christian Brothers 2018-01-04 09:26:35
CATHOLIC CHURCH IN CANADA MAY FILE FOR BANKRUPTCY TO AVOID COMPENSATING SEX ABUSE VICTIMS. >Dozens of new sexual abuse lawsuits involving priests from the Moncton archdiocese are threatening the financial viability of the church. CBC News found at least 56 lawsuits against the Roman Catholic Church in New Brunswick that are still in front of the courts, and this despite an extensive conciliation process that was conducted a few years ago.Between 2012 and 2014, the church hired retired judge Michel Bastarache to talk to victims confidentially.The Moncton archdiocese ended up paying $10.6 million to 109 victims, and the diocese of Bathurst $5.5 million to 90 victims.

It’s estimated victims received between $15,000 and $300,000, depending on the severity of the abuse, how old they were when it started, and how many years it lasted.What followed were major cutbacks by the church.

In Moncton, diocesan staff was slashed by half, from 19 before 2013 to fewer than 10 now. Only two staff members were kept on full time.The diocesan centre in Dieppe, which used to be the home of the archbishop, was sold.Virtually no money is left in the church’s coffers.

truth and justice 2018-01-04 12:46:52
Few years back there was a church secretary who want to show members that he is a big giver.He only write in the paper and later on he will wipe out. Another one want to be popular in the christian organization and promise a pledge that he will give 25 lakhs  and issue a check and that check never wil be honored in the bank.These are the culprits in the churches.

Raju Mylapra brought to lime light these things including spiritual leaders and spiritual leaders should be traveling in expensive vehicles and that is the demands of some of the young lambs.
കപ്യാർ 2018-01-04 13:37:22
ശ്രീ രാജു പതിവ് പോലെ നല്ല ലേഖനം. താങ്കളെ ഏതായാലും തെമ്മാടിക്കുഴിയിൽ ആണ് അടക്കാൻ പോകുന്നത് അതുകൊണ്ടു ധൈര്യമായി തൂലിക ചലിപ്പിക്കു. ഉടുതുണിക്ക് മറു തുണി ഇല്ലാതിരുന്ന ക്രിസ്തുവിനെ അറിയാത്ത, മുപ്പതു മീറ്റർ കളർ തുണികൊണ്ടു മഴവിൽ കുപ്പായം ഇട്ടു മത്തങ്ങാ/കൂന്തൻ തൊപ്പിയും പാമ്പും കുരിശും ഉള്ള സ്വർണ വടിയും, കയ്യിൽ അര കിലോ തൂക്കമുള്ള കുരിശും, കുരിശിനു രണ്ടു മീറ്ററിന്റെ ഒരു ഒരു വാലും. കഴുത്തിൽ സ്വർണത്തിന്റെ ഇരുപത്തഞ്ചു പവന്റെ മാലയും.  ഇമ്മാതിരി കോമാളി വേഷം കെട്ടിയ ഈ പറ്റിപ്പ് സംഘത്തിൽ നിന്നും വരും തലമുറയെ എങ്കിലും രക്ഷിക്കൂ. (ചുരുക്കം നല്ല തിരുമേനിമാർ ഉണ്ട് അവർ ക്ഷമിക്കുക). 
ഇവർ വരുമ്പോൾ (എഴുന്നള്ളുമ്പോൾ) ഇവരെ ദൈവം നൂല് കെട്ടി താഴേക്ക് ഇറക്കിയതാണെന്നുള്ള ഭാവവും. വരുമ്പോഴേക്കും കയ്യ് മുത്താനും ഡോളറിന്റെ കവറു കൊടുക്കാനും പ്രാഞ്ചിയേട്ടന്മാർ കോട്ടും ഇട്ടു റെഡി ആണ്. പിന്നെ അവർ എന്ത് ചെയ്യും.  കുറച്ചു മാസം മുൻപ് ഡാളസ്സിൽ നിന്നും ഇതുപോലൊരാളെ ഇരുചെവി അറിയാതെ  നാട്ടിൽ വിട്ടു. വിഷയം താമസിച്ച വീട്ടിലെ പെങ്കൊച്ചിനെ കുമ്പസാരിപ്പിക്കാൻ നോക്കി
ചാവേർ ജോൺ 2018-01-04 22:48:39
മാത്തുള്ള സിജെ മത്ത്യു . ന്യുയോർക്ക് കാരൻ സഖറിയാ തുടങ്ങിയ ചാവേർ പട ഉള്ളപ്പോൾ ബിഷപ്പിനെ നീയൊന്നും ഒരു ചുക്കും ചെയ്യില്ല .  പ്രയിസ് ദി ലോർഡ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക