Image

തോമസ്‌ ചാണ്ടിയ്‌ക്കെതിരെ കേസെടുക്കണമെന്ന്‌ കോടതി

Published on 04 January, 2018
തോമസ്‌ ചാണ്ടിയ്‌ക്കെതിരെ കേസെടുക്കണമെന്ന്‌ കോടതി

ആലപ്പുഴ: മുന്‍ ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിയ്‌ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ കോടതി. ലേക്‌ പാലസ്‌ റിസോര്‍ട്ടിലേക്ക്‌ റോഡ്‌ നിര്‍മ്മിച്ചതിലാണ്‌ കേസ്‌.

കോട്ടയം വിജിലന്‍സ്‌ കോടതിയാണ്‌ തോമസ്‌ ചാണ്ടിയ്‌ക്കെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന്‌ ഉത്തരവിട്ടത്‌. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ്‌ കോടതി നടപടി. തോമസ്‌ ചാണ്ടിയ്‌ക്കെതിരെ തെളിവുണ്ടെന്നായിരുന്നു വിജിലന്‍സ്‌ കണ്ടെത്തല്‍.

രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സിനോട്‌ നിര്‍ദ്ദേശിച്ചു. വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക