Image

ജയലളിതയുടെ സ്‌മരണാര്‍ഥം പത്രവും ചാനലും തുടങ്ങാന്‍ എ.ഐ.എ.ഡി.എം.കെ

Published on 04 January, 2018
ജയലളിതയുടെ സ്‌മരണാര്‍ഥം പത്രവും ചാനലും തുടങ്ങാന്‍ എ.ഐ.എ.ഡി.എം.കെ
 മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്‌മരണാര്‍ഥം പത്രവും ചാനലും തുടങ്ങാന്‍ എ.ഐ.എ.ഡി.എം.കെ തീരുമാനം. 'നാം അമ്മ' എന്ന പേരില്‍ മുഖപത്രവും 'അമ്മ ടി.വി' എന്ന പാര്‍ട്ടി ചാനലും തുടങ്ങാനാണ്‌ തീരുമാനിച്ചിരിക്കുന്നതെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

എ.ഐ.എ.ഡി.എം.കെ സ്ഥാപകന്‍ എം.ജി.ആറിന്റെ ജന്മദിനമായ ജനുവരി 17 നോ അല്ലെങ്കില്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നോ 'നാം അമ്മ പത്രം' പുറത്തിറക്കാനാണ്‌ പാര്‍ട്ടി തീരുമാനം. ടെലിവിഷന്‍ ചാനല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്‌. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ്‌ പത്രത്തിന്റെയും ചാനലിന്റെയും ലക്ഷ്യമെന്ന്‌ എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക