Image

അതിര്‍ത്തിയിലെ പാക്ക്‌ പ്രകോപനത്തിന്‌ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

Published on 04 January, 2018
അതിര്‍ത്തിയിലെ പാക്ക്‌ പ്രകോപനത്തിന്‌ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക്ക്‌ പ്രകോപനത്തിന്‌ കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന. ജമ്മു കശ്‌മീരിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. മുപ്പതുവയസ്സ്‌ തോന്നിക്കുന്ന ഭീകരനെയാണ്‌ ഏറ്റുമുട്ടലില്‍ വധിച്ചത്‌. മറ്റ്‌ രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 15പാകിസ്‌താനി റേഞ്ചേഴ്‌സ്‌ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌.

രാവിലെ  അര്‍ണിയ സെക്ടറിലെ നികോവല്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ (ബിഒപി) രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യന്‍ സൈന്യം വെടിവയ്‌പ്‌ ആരംഭി
ച്ചു.  നുഴഞ്ഞുകയറ്റക്കാര്‍ തിരിച്ചും വെടിവച്ചു. അതിനിടെ, ജമ്മു കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ ഭീകരാക്രമണത്തിനും പാക്ക്‌ സൈന്യത്തിന്റെ പ്രകോപനത്തിനും മറുപടിയായി സേന തിരിച്ചടിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക