Image

മഹാരാഷ്ട്ര കലാപം: ജിഗ്‌നേഷ്‌ മേവാനിക്കെതിരേ കേസ്‌

Published on 04 January, 2018
മഹാരാഷ്ട്ര കലാപം: ജിഗ്‌നേഷ്‌ മേവാനിക്കെതിരേ കേസ്‌


മുംബൈ: പ്രകോപനപരമായ പ്രസംഗത്തിലൂടെ സാമുദായിക സ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച്‌ ദളിത്‌ നേതാവും ഗുജറാത്ത്‌ എംഎല്‍എയുമായ ജിഗ്‌നേഷ്‌ മേവാനിക്കും ജെഎന്‍യു വിദ്യാര്‍ഥി നേതാവ്‌ ഉമര്‍ ഖാലിദിനുമെതിരേ പുണെ പോലീസ്‌ കേസെടുത്തു.

അക്ഷയ്‌ ബികാന്ത്‌, ആനന്ദ്‌ ദോന്ത്‌ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്‌. സാമുദായിക സ്‌പര്‍ധ വളര്‍ത്താനുതകുന്ന പ്രഭാഷണം നടത്തിയ മേവാനിക്കും ഉമറിനുമെതിരേ ക്രിമിനല്‍ വകുപ്പ്‌ ചുമത്തി കേസെടുക്കണമെന്നാണ്‌ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഇരുവരുടെയും പ്രഭാഷണം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അപ്പസാഹേബ്‌ ഷേവാള്‍ അറിയിച്ചു.

ഇതിനിടെ മുംബൈയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ പോലീസ്‌ മേവാനിക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. വിലെ പാര്‍ളിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതില്‍ നിന്നാണ്‌ അദ്ദേഹത്തെ വിലക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക