Image

ജയില്‍ ചട്ടലംഘനം; ദിലീപിനെതിരായ ഹര്‍ജി തള്ളി

Published on 04 January, 2018
ജയില്‍ ചട്ടലംഘനം; ദിലീപിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത്‌ നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ്‌ ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച്‌ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ജയില്‍ വകുപ്പിന്‍റെയും പോലീസിന്‍റെയും റിപ്പോര്‍ട്ട്‌ അനുസരിച്ചാണ്‌ ഹര്‍ജി തള്ളിയത്‌. ചട്ടം അനുസരിച്ചാണ്‌ സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക