Image

വിമാനത്തില്‍ വനിതാ പൈലറ്റിനെ മര്‍ദ്ദിച്ച സഹപൈലറ്റിന്റെ ലൈസന്‍സ്‌ റദ്ദാക്കി

Published on 04 January, 2018
വിമാനത്തില്‍  വനിതാ പൈലറ്റിനെ മര്‍ദ്ദിച്ച സഹപൈലറ്റിന്റെ ലൈസന്‍സ്‌ റദ്ദാക്കി

മുംബൈ: ജെറ്റ്‌ എയര്‍വെയ്‌സില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം തമ്മില്‍ത്തല്ലില്‍ കലാശിച്ചു. സഹപ്രവര്‍ത്തകയായ വനിതാപൈലറ്റിനെ തല്ലിയതിന്‌ മുഖ്യ പൈലറ്റിനിന്റെ ലൈസന്‍സ്‌ റദ്ദാക്കി.

ലണ്ടനില്‍ നിന്നുള്ള ജെറ്റ്‌ എയര്‍വെയ്‌സ്‌ വിമാനം ഇറാന്‍, പാകിസ്ഥാന്‍ മേഖലകളിലെത്തിയപ്പോഴാണ്‌ പൈലറ്റുമാര്‍ തമ്മില്‍ കൂട്ടത്തല്ലുണ്ടായത്‌. മര്‍ദ്ദനത്തില്‍ അവശയായ വനിതാ പൈലറ്റ്‌ കോക്‌പിറ്റിന്‌ പുറത്തുവന്നിരിന്നു. അതേസമയം വിമാനത്തിന്റെ സുരക്ഷ പരിഗണിക്കാതെ സഹപ്രവര്‍ത്തകനായ പൈലറ്റ്‌ കോക്‌പിറ്റിനു പുറത്തേക്ക്‌ വരികയായിരുന്നു.

കോക്‌പിറ്റ്‌ ജീവനക്കാര്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണയാണ്‌ സംഘര്‍ഷത്തിന്‌ കാരണം. ആരോപണം ഉയര്‍ന്ന പൈലറ്റും, വിമാനത്തിലെ വനിതാ പൈലറ്റും ജെറ്റ്‌ എയര്‍വെയ്‌സില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ്‌. ഇവര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ്‌ തമ്മില്‍ത്തല്ലില്‍ അവസാനിച്ചത്‌.

വിമാനത്തില്‍ വച്ചുണ്ടായ ഇത്തരം സംഘര്‍ഷങ്ങള്‍ സുരക്ഷാനയത്തിന്റ വീഴ്‌ചയാണെന്ന്‌ കാണിച്ച്‌ ഡയറക്ടര്‍ ഓഫ്‌ സിവില്‍ എവിയേഷന്‍ പൈലറ്റുമാര്‍ക്കെതിരെ നടപടിയെടുത്തത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക