Image

നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

Published on 04 January, 2018
നടന്‍  രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

ചെന്നൈ: നടന്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും. ന്യൂയോര്‍ക്ക്‌ ടൈംസും ബി.ബി.സിയും വാഷിംഗ്‌ടണ്‍ പോസ്റ്റുമെല്ലാം താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ്‌ നല്‍കിയിരിക്കുന്നത്‌.

ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്‌ രാഷ്ട്രീയത്തിലേക്ക്‌ എന്ന തലക്കെട്ടോടെയാണ്‌ രജനിയുടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. തമിഴ്‌നാട്‌ രാഷ്ട്രീയത്തില്‍ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നേരത്തെയും രജനി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ആരാധകസംഘമാണ്‌ രജനീകാന്തിനുള്ളത്‌. 1998 ല്‍ റിലീസ്‌ ചെയ്‌ത മുത്തു സിനിമ ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അതിനുശേഷമുള്ള രജനിയുടെ എല്ലാ സിനിമകളും ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടോക്യോയിലെ രജനി ഫാന്‍സ്‌ ക്ലബില്‍ മൂവായിരത്തിലധികം അംഗങ്ങളുമുണ്ട്‌.

ഡിസംബര്‍ 31 നായിരുന്നു രജനികാന്ത്‌ തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചത്‌. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന്‌ പിന്നാലെ രജനീമണ്‍ട്രം എന്ന പേരില്‍ രജനീകാന്തിന്റെ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും നിലവില്‍ വന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക