Image

നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

Published on 04 January, 2018
 നടന്‍  രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍
ചെന്നൈ: നടന്‍ രജനി കാന്തിന്റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും. ന്യൂയോര്‍ക്ക്‌ ടൈംസും ബി.ബി.സിയും വാഷിംഗ്‌ടണ്‍ പോസ്റ്റുമെല്ലാം താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ്‌ നല്‍കിയിരിക്കുന്നത്‌.

ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്‌ രാഷ്ട്രീയത്തിലേക്ക്‌ എന്ന തലക്കെട്ടോടെയാണ്‌ രജനിയുടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. തമിഴ്‌നാട്‌ രാഷ്ട്രീയത്തില്‍ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നേരത്തെയും രജനി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ആരാധകസംഘമാണ്‌ രജനീകാന്തിനുള്ളത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക